'ഒളിച്ച് ചെയ്യുന്നത് ഒരു ദിവസം പൊങ്ങി വരും, ഞാൻ ഇങ്ങനെയുള്ള പരിപാടികൾ ചെയ്യാറില്ല'; ഷിയാസിന്റെ വാക്കുകൾ!
ബിഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർത്ഥിയായി വന്ന് പ്രേക്ഷകർക്ക് സുപരിചിതനാണ് നടനും മോഡലും ഫിറ്റ്നസ് ട്രെയിനറുമെല്ലാമായ ഷിയാസ് കരീം. അടുത്തിടെയായി ഒരു സ്ത്രീ കൊടുത്ത പീഡന പരാതിയുടെ പേരിൽ ഷിയാസ് കരീം വിവാദത്തിൽ ഉൾപ്പെട്ടിരിക്കുകയാണ്.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഷിയാസിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഷിയാസിനെ ബിഗ് ബോസിലൂടെ കണ്ട് ഇഷ്ടപ്പെട്ടവർക്ക് ഒട്ടും വിശ്വസിക്കാൻ സാധിക്കാത്തൊരു വാർത്തയായിരുന്നു ഷിയാസിന്റെ മേൽ ഉണ്ടായ ലൈംഗികപീഡന പരാതി.
സ്ത്രീ പരാതി നൽകി അന്വേഷണം ആരംഭിച്ച സമയത്ത് ഷിയാസ് വിദേശത്തായിരുന്നു. കഴിഞ്ഞ ദിവസമാണ് താരം നാട്ടിലെത്തിയത്. പൊതുവെ സിനിമാ-സീരിയൽ-രാഷ്ട്രീയം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർ ഇത്തരം കേസുകളിലോ വിവാദങ്ങളിലോ ഉൾപ്പെട്ടാൽ സോഷ്യൽമീഡിയ വഴി വലിയ രീതിയിൽ പരിഹസിക്കപ്പെടുക പതിവാണ്.

പലപ്പോഴും താരങ്ങൾ മുമ്പ് നടത്തിയ പല പ്രസ്താവനകൾ അടക്കം കുത്തിപൊക്കി കൊണ്ടുവന്നാണ് സോഷ്യൽമീഡിയ താരങ്ങളെ പരിഹസിക്കാറുള്ളത്. ഇത്തരത്തിൽ ഷിയാസ് കേസും വിവാദങ്ങളും വരുന്നതിന് മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ വീണ്ടും ചികഞ്ഞെടുത്ത് കൊണ്ടുവന്ന് ട്രോൾ ചെയ്യുകയാണ് സോഷ്യൽമീഡിയ.
ഒളിച്ച് എന്ത് കാര്യം ചെയ്താലും അതെല്ലാം ഒരു ദിവസം പൊങ്ങി വരുമെന്നും അതുകൊണ്ട് തന്നെ താൻ ഇങ്ങനെയുള്ള പരിപാടികൾ ചെയ്യാറില്ലെന്നുമാണ് ഷിയാസ് അഭിമുഖത്തിൽ പറയുന്നത്. 'നല്ല പെരുമാറ്റം നമുക്ക് കുടുംബത്തിൽ നിന്നും കിട്ടേണ്ട സാധനമാണ്. ഞാൻ അതിൽ വിശ്വസിക്കുന്നു. താൻ തന്നെ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴും.'
'അത് അങ്ങനെ ഉണ്ടാകുകയുള്ളു. അങ്ങനയെ വരൂ. എന്ത് കാര്യം ഹൈഡ് ചെയ്ത് ചെയ്താലും അത് ഒരു നാൾ പൊങ്ങിവരും... അത് ഞാൻ ചെയ്താലും. ഞാൻ ഇതെല്ലാം തുറന്ന് പറയാൻ കാരണം ഞാൻ ഇങ്ങനെയുള്ള പരിപാടികൾ ചെയ്യാറില്ല. മാന്യനാകാം പക്ഷെ മാന്യത ചമയരുതെന്നും പകൽ മാന്യനായി നടക്കരുകതെന്നുമാണ്', ഷായിസ് പറഞ്ഞത്.
വീഡിയോ വീണ്ടും ആളുകൾ എടുത്ത് വലിയ രീതിയിൽ ഷെയർ ചെയ്ത് തുടങ്ങിയതോടെ ഷിയാസിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വരുന്നത്. ഓരോ വാക്കും ആർക്കോ കൊള്ളിവെച്ചതായിരിക്കാം... അതെല്ലാം ഇപ്പോൾ പുള്ളിക്ക് നേരെ ആയിപ്പോയി, ഷിയാസേ താൻ പറഞ്ഞ ഒരു വാക്കും നിന്റെ കാര്യത്തിൽ വെറുതെയായില്ല എന്നെല്ലമാണ് കമന്റുകൾ.

പരാതിക്കാരിയായ യുവതിക്ക് വിവാഹവാഗ്ദാനം നല്‍കിയിരുന്നുവെന്നും എന്നാല്‍ വിവാഹിതയാണെന്നും ഒരു കുട്ടിയുടെ മാതാവാണെന്നുമുള്ള വിവരം മറച്ചുവെച്ചാണ് പരാതിക്കാരി അടുപ്പം സ്ഥാപിച്ചതെന്നുമാണ് ഷിയാസ് കരീം പോലീസിനോട് പറഞ്ഞത്. 'ലൈംഗികപീഡനം നടന്നിട്ടില്ല. പരസ്പര സമ്മതത്തോടെയാണ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്.'
'മൂന്ന് വര്‍ഷത്തോളം യുവതിയുമായി നല്ല ബന്ധത്തിലായിരുന്നു. എന്നാല്‍ വിവാഹിതയാണെന്നും മകനുണ്ടെന്നും യുവതി വെളിപ്പെടുത്തിയിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ചു. മാത്രമല്ല സഹോദരനാണെന്ന് പറഞ്ഞാണ് പരാതിക്കാരി മകനെ തനിക്ക് പരിചയപ്പെടുത്തിയതെന്നും', ഷിയാസ് കരീം പോലീസിനോട് പറഞ്ഞിട്ടുണ്ട്.
അതേസമയം അടുത്തിടെയായിരുന്നു ഷിയാസിന്റെ വിവാഹനിശ്ചയവും നിക്കാഹും നടന്നത്. ഡോക്ടറായ റെഹ്മയാണ് ഷിയാസിന്റെ ഭാര്യ. ഇത്രയേറെ വിവാദങ്ങളും കേസും ഉണ്ടായിട്ടും ഷിയാസും റെഹ്നയും തമ്മിലുള്ള ബന്ധത്തിന് വിള്ളലുണ്ടായിട്ടില്ല. നീയാണ് എനിക്കുള്ളത്... എന്റെ പെണ്ണേ... നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു എന്നാണ് ഷിയാസ് ഭാര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കഴിഞ്ഞ ദിവസം കുറിച്ചത്. സിനിമയിലും മിനിസ്ക്രീനിലുമുള്ള സുഹൃത്തുക്കളെ പോലും ക്ഷണിക്കാതെ വളരെ സ്വകാര്യ ചടങ്ങായാണ് നിക്കാഹും വിവാഹനിശ്ചയവും ഷിയാസ് നടത്തിയത്.


Click it and Unblock the Notifications