ജോര്‍ജ്ജ് കുട്ടിയുടെ രണ്ടാം വരവ് ഗംഭീരം, ദൃശ്യം 2വിന് അടപടലം ട്രോളുകളാണ്
ആകാംക്ഷകള്‍ക്കൊടുവില്‍ മോഹന്‍ലാലിന്റെതായി വന്ന ദൃശ്യം 2 ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകര്‍. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ത്രില്ലര്‍ ചിത്രം ആമസോണ്‍ പ്രൈം വഴിയാണ് റിലീസ് ചെയ്തത്. സിനിമ കണ്ടവരെല്ലാം ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പങ്കുവെക്കുന്നത്. ആദ്യ ഭാഗത്തോട് നീതി പുലര്‍ത്തിയ രണ്ടാം ഭാഗമെന്നാണ് ദൃശ്യം 2വിനെ കുറിച്ച് മിക്കവരും പറയുന്നത്. മോഹന്‍ലാല്‍, മുരളി ഗോപി ഉള്‍പ്പെടെയുളള താരങ്ങളുടെ പ്രകടനത്തിനൊപ്പം തന്നെ ജീത്തു ജോസഫിന്‌റെ തിരക്കഥയ്ക്കും മികച്ച പ്രേക്ഷക പ്രശംസകള്‍ ലഭിക്കുന്നു.
ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍
ദൃശ്യം 2വിന് വേണ്ടിയുളള കാത്തിരിപ്പ് വെറുതെയായില്ല എന്ന് ചിത്രം കണ്ടവരെല്ലാം ഒരേസ്വരത്തില്‍ പറയുന്നു. ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുമായാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിയത്. ദൃശ്യം 2വിന്‌റെ ടീസറും ട്രെയിലറുമെല്ലാം തന്നെ റിലീസിന് മുന്‍പ് തരംഗമായിരുന്നു. അതേസമയം ദൃശ്യം 2വുമായി ബന്ധപ്പെട്ട് വന്ന ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ദൃശ്യം 2 വിജയത്തിന് പിന്നാലെ രണ്ട് ദിവസത്തേക്ക് ഫേസ്ബുക്കിലൊന്നും കയറാന്‍ നില്‍ക്കണ്ട എന്നാണ് ആന്‌റണി പെരുമ്പാവൂരിനോട് ട്രോളന്മാര്‍ പറയുന്നത്. തിയ്യേറ്ററര്‍ റിലീസിന് പകരം ഒടിടി റിലീസ് ആക്കിയ ആന്റണി പെരുമ്പാവൂരിന്റെ തീരുമാനത്തെ ട്രോളിയാണ് ഈ ട്രോള്‍. തിയ്യേറ്ററര്‍ റിലീസ് ലക്ഷ്യമിട്ടാണ് ഒരുക്കിയതെങ്കിലും കോവിഡ് വ്യാപനം കാരണം ദൃശ്യം 2 ഒടിടി ആക്കുകയായിരുന്നു.

തിയ്യേറ്ററില്‍ ബ്ലോക്ക്ബസ്റ്റര്‍ അടിക്കേണ്ട ഐറ്റം
തിയ്യേറ്ററര്‍ റിലീസ് ആയിരുന്നെങ്കില്‍ ബ്ലോക്ക്ബസ്റ്റര്‍ അടിക്കേണ്ട ഐറ്റം എന്നാണ് ചിത്രത്തെ കുറിച്ച് എല്ലാവരും പറയുന്നത്. ദൃശ്യത്തിന്‌റെ ആദ്യ ഭാഗത്തിന് ആദ്യ ദിവസങ്ങളില്‍ അധികം പ്രേക്ഷകര്‍ ഉണ്ടായിരുന്നില്ല. പിന്നാലെ മികച്ച പ്രതികരണങ്ങള്‍ വന്നതോടെയാണ് തിയ്യേറ്ററുകളിലേക്ക് കുടുംബ പ്രേക്ഷകരടക്കം എത്തിയത്.

ഇത് എന്റെ ഐഡിയ ആയിപ്പോയി
ദൃശ്യം 2വിന് മികച്ച അഭിപ്രായം ആണെന്നറിഞ്ഞ ആന്റണി പെരുമ്പാവൂര്‍ ജീത്തു ജോസഫിനോട്; 'ഇത് എന്റെ ഐഡിയ ആയിപ്പോയി എന്നാണ് മറ്റൊരു ട്രോള്‍. "ആന്റണി സാറ് എയറില്‍ ആണേേല്ലാ അപ്പോ ദൃശ്യം 2 പൊട്ടിയല്ലെ. പൊട്ട പടം ആണേല്‍ പോട്ടെന്നു വെക്കാമായിരുന്നു ഇത് പടം സൂപ്പര്‍ ഹിറ്റല്ലെ" എന്ന് മറ്റൊരു ട്രോളും വന്നിരിക്കുന്നു.

പുതിയ ലാലേട്ടന്‍ പഴയ ലാലേട്ടന്‍ എന്നൊന്നില്ല
പുതിയ ലാലേട്ടന്‍ പഴയ ലാലേട്ടന്‍ എന്നൊന്നില്ല, എന്നും എപ്പോഴും ഒരൊറ്റ ലാലേട്ടന്‍ എന്ന് ദൃശ്യം 2വിന് പിന്നാലെ മിക്കവരും പറയുന്നു. ജോര്‍ജ്ജുകുട്ടിയായുളള രണ്ടാം വരവ് സൂപ്പര്‍താരം ഗംഭീരമാക്കിയെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. മുഖത്തെ ഭാവങ്ങള്‍ ഇനി വരില്ല എന്ന് പറഞ്ഞവരുടെ വായടിപ്പിച്ചുകൊണ്ടാണ് ദൃശ്യം 2വിലെ ലാലേട്ടന്റെ പെര്‍ഫോമന്‍സ്.

ത്രില്ലര്‍ സിനിമകളുടെ ഡയറക്ടര്‍
ഡിറ്റക്ടീവ്, ദൃശ്യം, മെമ്മറീസ് എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ ദൃശ്യം 2 ഉം വിജയമായതോടെ ത്രില്ലര്‍ സിനിമകളുടെ അഗ്രഗണ്യനായാണ് ജീത്തു ജോസഫിനെ എല്ലാവരും വിലയിരുത്തുന്നത്. പേരിനൊരു രണ്ടാം ഭാഗമോ തട്ടിക്കൂട്ട് പടമോ അല്ല, ജീത്തുവിന്റെ ശക്തമായ തിരക്കഥയില്‍ ലാലേട്ടന്‍ ജീവന്‍ കൊടുത്ത മലയാളത്തിന്റെ ദൃശ്യവിസ്മയം എന്നാണ് സംവിധായകനെ കുറിച്ച് വന്ന മറ്റൊരു ട്രോള്‍.

ദൃശ്യം 2 പ്ലസ് പോയിന്‌റുകളില്‍ മുന്നില്‍
ദൃശ്യം 2വിലെ എറ്റവും വലിയ പ്ലസ് പോയിന്‌റുകളില്‍ മുന്‍പന്തിയില്‍ കാണുന്ന പേര് മുരളി ഗോപി ആയിരിക്കുമെന്ന് പ്രേക്ഷകര്‍ പറയുന്നു. തിരക്കഥാകൃത്തായി തിളങ്ങിയിട്ടുളള മുരളി ഗോപി അഭിനയത്തിലും താന്‍ പിന്നിലല്ലെന്ന് തെളിയിച്ചിരിക്കുകയാണ്. മോഹന്‍ലാലിനൊപ്പം ആദ്യാവസാനം നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രമാണ് മുരളി ഗോപിയുടെത്.

നമ്മ പടം താന്‍ പേസണം
നമ്മ പടത്തെ കുറിച്ച് നാം പേസകൂടാത് നമ്മ പടം താന്‍ പേസണം. റിലീസിന് മുന്‍പ് അമിത പ്രതീക്ഷകള്‍ തരാതെ നല്ലൊരു പടമാവുമെന്നാണ് പ്രേക്ഷകരോട് ജീത്തു ജോസഫ് പറഞ്ഞത്. അത് അക്ഷരാര്‍ത്ഥത്തില്‍ പാലിക്കുകയും ചെയ്തു സംവിധായകന്‍. കുടുംബത്തോടൊപ്പം കണ്ടിരിക്കാവുന്ന നല്ലൊരു ഫാമിലി ത്രില്ലര്‍ തന്നെയാണ് ദൃശ്യം 2.
Recommended Video

ദാറ്റ് മാന്‍ ഈസ് എ ക്ലാസിക്ക് ക്രിമിനല്‍
ഈ വര്‍ഷം തുടക്കം കിടുക്കിയിട്ടുണ്ട്. പടം ഗംഭീരം പെര്‍ഫോമന്‍സ് അതിംഗംഭീരം. ദൃശ്യത്തിനോട് നൂറ് ശതമാനം നീതി പുലര്‍ത്തിയ രണ്ടാം ഭാഗം. അന്നെ പറഞ്ഞതായിരുന്നു ഒന്നുമില്ലാതെ ജീത്തു ജോസഫ് ഈ മാസ്റ്റര്‍പീസ് ഐറ്റത്തില്‍ കൈവെക്കില്ല എന്നത്, ഒരു മികച്ച സിനിമയുടെ രണ്ടാം ഭാഗം അതാണ് ദൃശ്യം 2. ദൃശ്യം 2 കണ്ടതിന് ശേഷം; ദാറ്റ് മാന്‍ ഈസ് എ ക്ലാസിക്ക് ക്രിമിനല്‍, ആര് ഞാനോ ഏയ് നിങ്ങളല്ല ദിസ് മാന്‍.


Click it and Unblock the Notifications