For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലെസ്ബിയന്‍ ആണോന്ന് ഭര്‍ത്താവിന് അറിയാം; ഏത് ഫോട്ടോയിട്ടാലും തെറിവിളി മാത്രമാണെന്ന് നടി നിമിഷ

  |

  സോഷ്യല്‍ മീഡിയിയലൂടെ വിമര്‍ശനം നേടി പ്രശ്‌സതിയിലേക്ക് എത്തിയവരും റീല്‍സിലൂടെ ശ്രദ്ധിക്കപ്പെട്ടവരുമൊക്കെ നിരവധിയാണ്. അത്തരത്തില്‍ ഒരു ഫോട്ടോഷൂട്ട് നടത്തിയതിന്റെ പേരില്‍ വിവാദങ്ങളില്‍ കുടങ്ങിയ താരമാണ് നിമിഷ ബിജോ. പള്ളിയോടത്തില്‍ ചെരുപ്പിട്ട് കയറി നിന്ന് ഫോട്ടോഷൂട്ട് നടത്തിയതായിരുന്നു നിമിഷയെ വിവാദങ്ങളിലേക്ക് എത്തിച്ചത്.

  നിലവില്‍ സിനിമയിലും സീരിയലുകളിലുമൊക്കെ സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ് നിമിഷ. ഇതിനിടയില്‍ ലെസ്ബിയന്‍ ആണോന്ന് അടക്കം ചോദ്യങ്ങളുമായി പലരും വരാറുണ്ടെന്ന് പറയുകയാണ് നടിയിപ്പോള്‍. മാത്രമല്ല ഏത് ഫോട്ടോ ഇട്ടാലും തെറിവിളിയാണെന്നും നിമിഷ പറഞ്ഞു.

  Also Read: ദില്‍ഷയെ പൂട്ടാനാണ് തീരുമാനം; അവളങ്ങനെ സുഖിച്ച് ജീവിക്കണ്ട, പൈസ നഷ്ടപ്പെട്ടാല്‍ ഉത്തരവാദി ദില്‍ഷയെന്ന് സൂരജ്

  കുറച്ച് പേര്‍ക്ക് എന്നെ അറിയാമായിരിക്കും. സിനിമകളിലും വെബ് സീരിസുകളിലുമൊക്കെ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. രണ്ട് മൂന്ന് ചിത്രങ്ങള്‍ കൂടി വരാനുണ്ട്. സിനിമയ്ക്ക് പുറമേ സീരിയലുകളിലും ഞാന്‍ അഭിനയിക്കുന്നുണ്ട്. പള്ളിയോടം എന്ന ഫോട്ടോഷൂട്ട് ചെയ്തതിന്റെ പേരിലാണ് ഞാന്‍ ശ്രദ്ധിക്കപ്പെടുന്നത്.

  ചെരുപ്പിട്ട് പള്ളിയോടത്തില്‍ കയറിയതാണ് പ്രശ്‌നമായത്. അതിന്റെ മഹത്വമെനിക്ക് അറിയില്ലായിരുന്നു. ഫോട്ടോ പുറത്ത് വന്നതോടെ വല്ലാത്ത തെറിവിളികളായിരുന്നു. ഇപ്പോഴും അത് തുടര്‍ന്ന് പോരുകയാണെന്ന് മുന്‍പ് ചാനല്‍ മീഡിയ ലൈഫിന് നല്‍കിയ അഭിമുഖത്തിലൂടെ നിമിഷ പറയുന്നു.

  Also Read: മീനൂട്ടിയാണ് എല്ലാത്തിനും കാരണം; അച്ഛനെ കല്യാണത്തിന് നിര്‍ബന്ധിച്ചത് ഞാനാണ്, താരപുത്രിയുടെ വാക്കുകള്‍ വൈറൽ

  എന്നെ ഞാനാക്കിയത് സോഷ്യല്‍ മീഡിയയാണ്. സോഷ്യല്‍ മീഡിയ എന്ന് പറഞ്ഞാല്‍ അത് നിങ്ങളാണ്. എന്നാല്‍ ഞാനൊരു ഫോട്ടോ ഇട്ട് കഴിഞ്ഞാല്‍ എന്റെ വീട്ടുകാര്‍ക്കോ ഭര്‍ത്താവിനോ ഇല്ലാത്ത സങ്കടം നിങ്ങള്‍ക്ക് വേണ്ട. തെറിവിളികളൊന്നും അതിന് വേണ്ട എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. മോശമായി കമന്റിടുന്നവര്‍ക്കുള്ള മറുപടി അതിന് താഴെ തന്നെ ഞാന്‍ കൊടുക്കാറുണ്ട്. ഒട്ടും പറ്റാത്ത കമന്റുകള്‍ പിന്നെ ഞാനും വിട്ട് കളയുകയാണ് ചെയ്യാറുള്ളത്.

  എനിക്ക് കട്ട സപ്പോര്‍ട്ട് തന്നിരുന്ന ഒരുപാട് പേരുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ കുറച്ച് മുകളിലേക്ക് മാറിയെന്ന് കണ്ടപ്പോള്‍ അവരെല്ലാം എന്നെ അവഗണിച്ചു. അതെന്താണെന്ന് എനിക്ക് അറിയില്ല. സുഹൃത്തുക്കള്‍ ഇട്ടേച്ച് പോയതിന്റെ വിഷമം എനിക്കുണ്ട്. പിന്നെ എന്റെ ഏറ്റവും നല്ല സുഹൃത്ത് ഭര്‍ത്താവ് ആണ്. അതുപോലെ അച്ഛനും അമ്മയുമൊക്കെ സുഹൃത്തുക്കളെ പോലെയാണ് കൂടെ നില്‍ക്കുന്നതെന്ന് നിമിഷ പറയുന്നു.

  എന്റെ ഫോട്ടോഷൂട്ടൊക്കെ കണ്ടിട്ട് ഞാന്‍ ലെസ്ബിയന്‍ ആണോന്ന് ഒരുപാട് ആളുകള്‍ എന്നോട് ചോദിക്കാറുണ്ട്. ഞാനൊരു ലെസ്ബിയനല്ല. എന്റെ ഭര്‍ത്താവിന് അതറിയാം. അതില്‍ കൂടുതല്‍ എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. പക്ഷേ അങ്ങനെ ഉള്ളവരോട് എനിക്ക് ബഹുമാനം മാത്രമാണ്. കാരണം അവരും മനുഷ്യരാണ്. അതുപോലൊരു സിനിമയോ കഥാപാത്രമോ എനിക്ക് കിട്ടിയാല്‍ ഞാനത് ചെയ്തിരിക്കുമെന്നാണ് നിമിഷ സൂചിപ്പിക്കുന്നത്.

  സിനിമയില്‍ ബോള്‍ഡ് കഥാപാത്രം ചെയ്യണമെന്നാണ് തന്റെ ആഗ്രഹം. പോലീസ് വേഷം തന്നെ വേണമെന്ന് നിര്‍ബന്ധമില്ല. തെലുങ്ക് സിനിമയിലൊക്കെ ഉള്ളത് പോലെ ചാടി പറന്ന് പോയി ചവിട്ടുന്ന സീനിലൊക്കെ അഭിനയിക്കാന്‍ വലിയ ഇഷ്ടമാണ്. എന്റെയും വാണി വിശ്വനാഥ് ചേച്ചിയുടെയും ഫോട്ടോ എഡിറ്റ് ചെയ്തിരുന്നു. അത് ബാബുരാജ് സാറിനെ കാണിക്കുകയും രണ്ടാളും ഏകദേശം ഒരുപോലെയുണ്ടെന്ന് അദ്ദേഹം കമന്റ് പറഞ്ഞതായിട്ടും നിമിഷ കൂട്ടിച്ചേര്‍ത്തു.

  വീഡിയോ കാണാം

  Read more about: nimisha നിമിഷ
  English summary
  Social Media Viral Photoshoot Fame Nimisha Bijo About Negative Comments Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X