ഞങ്ങള്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങളും ഇങ്ങനെയായി പോകുമെന്ന് പറയുന്നു, ബാല വിവാഹമല്ലേ എന്നാണ് ചോദ്യം..

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായ താര ദമ്പതിമാരാണ് അമലും സിത്താരയും. പൊക്കക്കുറവുള്ള ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചതിനെ കുറിച്ച് അഭിമുഖങ്ങളില്‍ സംസാരിച്ചിരുന്നു. ഇത് വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും ആളുകള്‍ തങ്ങളെ സ്വീകരിച്ചത് വേറൊരു രീതിയിലാണെന്ന് പറയുകയാണ് താരങ്ങളിപ്പോള്‍.

വിവാഹത്തിന് ശേഷം യൂട്യൂബിലൂടെയും അല്ലാതെയുമായി പല അഭിപ്രായങ്ങളുമായിട്ടാണ് ചിലരെത്തിയത്. ബാല വിവാഹമല്ലേ ഇതെന്നും കുട്ടികള്‍ കല്യാണം കഴിച്ചോ എന്നിങ്ങനെയുള്ള ചോദ്യങ്ങളായിരുന്നു. ഇതിനെ നേരിട്ടത് എങ്ങനെയാണെന്നും വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ അമലും സിത്താരയും പറയുന്നു.

amal-and-sithara

പൊക്കം കുറഞ്ഞവരുടെ വാട്‌സാപ്പ് ഗ്രൂപ്പ് വഴിയാണ് തങ്ങള്‍ പരിചയപ്പെട്ടത്. ഓണ പരിപാടിയുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്കിടയില്‍ സിത്താര പാടിയ പാട്ട് എനിക്ക് അയച്ചു തന്നിരുന്നു. പിന്നാലെ തനിക്ക് ഐ ലവ് യു എന്ന മെസ്സേജ് അയക്കുകയും വീഡിയോ കോളില്‍ വിളിക്കുകയും ചെയ്തുവെന്നാണ് അമല്‍ പറയുന്നത്.

പ്രണയത്തിലായ ശേഷം വീട്ടുകാരുമായി നേരില്‍ കണ്ടു. അവര്‍ക്കും തങ്ങളുടെ വിവാഹത്തിനോട് എതിര്‍പ്പില്ലായിരുന്നു. എന്നാല്‍ വിവാഹം തീരുമാനിച്ചിട്ടും തീയതി മാറിക്കൊണ്ടേയിരുന്നു. അങ്ങനെയാണ് ഒളിച്ചോടി പോകാമെന്ന് തീരുമാനിക്കുന്നതും പോകുന്നതും. ഒരു ദിവസം സിത്താരയുടെ വീട്ടില്‍ ചെന്ന് ചായയും ഭക്ഷണമൊക്കെ കഴിച്ചതിനുശേഷം അവളെയും കൂട്ടി അമ്പലത്തിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയതാണ്. നേരെ പോയി വിവാഹം കഴിച്ചു...

amal-and-sithara

പൊക്കമില്ലാത്തതിന്റെ പേരിലും അല്ലാതെയുമായി ഒത്തിരി വിമര്‍ശനങ്ങള്‍ ഞങ്ങള്‍ക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് അമല്‍ പറയുന്നത്. ഇങ്ങനെ വിവാഹം കഴിച്ചാല്‍ നിങ്ങള്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങളും പൊക്കമില്ലാത്തവരെ പോകുമെന്നാണ് കമെന്റുകള്‍. അമ്പലത്തിലോ മറ്റ് എവിടെ പോയാലും എന്തോ ജീവികള്‍ വരുന്ന പോലെയാണ് ആളുകള്‍ നമ്മളെ നോക്കി നില്‍ക്കുന്നത്. അവരെപ്പോലെ തന്നെയാണല്ലോ ഞങ്ങളും, പൊക്കം കുറച്ചു കുറവാണെന്നേയുള്ളൂ കയ്യും കാലും ഒക്കെയുണ്ട്. നിങ്ങളൊക്കെ ചെയ്യുന്ന കാര്യങ്ങള്‍ ഞങ്ങള്‍ക്ക് ചെയ്യാന്‍ പറ്റും. പക്ഷേ ഞങ്ങള്‍ ചെയ്യുന്നതൊക്കെ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയണമെന്നില്ല.

ജോലിക്ക് പോകാനും ഞങ്ങള്‍ക്ക് ഭയങ്കര ബുദ്ധിമുട്ടുണ്ടെന്ന് സിതാര പറയുന്നു. ഫോട്ടോ അയച്ചു കൊടുക്കുമ്പോള്‍ അവര്‍ക്കറിയില്ലല്ലോ. നേരിട്ട് ചെന്ന് കഴിയുമ്പോള്‍ ഇയാളെ അല്ലല്ലോ ഫോട്ടോയില്‍ കണ്ടതെന്ന് ചോദിക്കും. അതെ എന്ന് പറഞ്ഞു കഴിഞ്ഞാല്‍ പിന്നീട് വിളിക്കാമെന്ന് പറഞ്ഞു വിടും. പക്ഷെ വിളിക്കില്ല. നമ്മളെ അവോയ്ഡ് ചെയ്ത് വിടും. അതിലൊക്കെ വിഷമം ആണെന്ന് സിത്താര പറയുന്നു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X