​വീൽചെയറിൽ വരുമെന്നാണ് കരുതിയത്, സെയ്ഫ് അലി ഖാന് വേദനയൊന്നുമില്ലേ?, ഇതെന്ത് മാജിക്ക്?; അമ്പരന്ന് ആരാധകർ!

കഴിഞ്ഞ ഒരാഴ്ചയായി വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നത് ബോളിവുഡ് സൂപ്പർ താരമായ സെയ്ഫ് അലി ഖാനാണ്. വളരെ അപ്രതീക്ഷിതമായ ചില സംഭവങ്ങളാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ നടന്റെ ജീവിതത്തിലുണ്ടായത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി വീട്ടിലേക്ക് അതിക്രമിച്ച് കയറിയ അക്രമിയെ നേരിടുന്നതിനിടെയാണ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റത്. ബാന്ദ്രയിലെ സെയ്ഫിന്റേയും കരീനയുടേയും വസതിയിൽ അതിക്രമിച്ച് കയറിയ മോഷ്ടാവാണ് വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ നടനെ കുത്തിയത്.

ഗുരുതരമായി പരുക്കേറ്റ താരത്തെ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ആറ് തവണ നടനെ അക്രമി കുത്തി എന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. താരത്തിന്റെ മക്കളെ ആക്രമിക്കാൻ ശ്രമിച്ച അക്രമിയെ തടയുന്നതിനിടെയാണ് നടന് പരിക്കേറ്റത്.

Saif Ali Khan hospital

ചോര വാർന്നൊഴുകിയ സെയ്ഫിനെ ഓട്ടോയിലാണ് കുടുംബാം​ഗങ്ങൾ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരുക്കേറ്റ താരത്തെ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. അഞ്ച് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയാണ് നടന് നടത്തിയത്. രണ്ട് മുറിവുകൾ ആഴത്തിലുള്ളതായിരുന്നു. മോഷണ ശ്രമത്തിനിടെ നടനെ കുത്തിയ പ്രതി ബംഗ്ലദേശ് സ്വദേശിയാണ്.

മുഹമ്മദ് ഷെരീഫുൾ ഇസ്‌ലാം ഷെഹ്സാദ് എന്നയാളാണ് പൊലീസ് പിടിയിലായത്. വിജയ് ദാസ് എന്ന വ്യാജപേരിലാണ് ഇയാൾ മുംബൈയിൽ കഴിഞ്ഞിരുന്നത്. ഭാര്യ കരീന കപൂർ, മകൾ സാറാ അലി ഖാൻ എന്നിവർ ഉൾപ്പെടെയുള്ള സെയ്ഫിന്റെ കുടുംബാംഗങ്ങൾ നടനോടൊപ്പം ആശുപത്രിയിലുണ്ടായിരുന്നു. ബോളിവുഡ് ഒന്നാകെ സെയ്ഫിനേയും കുടുംബത്തേയും സന്ദർശിക്കാൻ ആശുപത്രിയിലേക്ക് ഇക്കഴി‍ഞ്ഞ ദിവസങ്ങളിൽ എത്തിയിരുന്നു.

അതേസമയം ആറ് ദിവസത്തെ ആശുപത്രിവാസത്തിനുശേഷം ഇന്നലെ നടൻ ആശുപത്രി വിട്ടു. മുംബൈ ലീലാവതി ആശുപത്രിയിൽ നിന്നും ഡിസ്ചാർജായ സെയ്ഫ് മുംബൈയിലെ വീട്ടിലേക്ക് മടങ്ങിയെത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു. എന്നാൽ വീഡിയോ വൈറലായതോടെ സെയ്ഫിന്റെ അതിവേ​ഗത്തിലുള്ള റിക്കവറിയാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.

ആഴത്തിലുള്ള മുറിവുകളുണ്ടായതും സർജറികൾ നടന്നതുമായ ശരീരമാണ് സെയ്ഫിന്റേതെന്ന് തോന്നുകയില്ലെന്നാണ് കമന്റുകൾ. മേജർ സർജറി കഴിഞ്ഞ് വരുന്ന രോ​ഗിയെപ്പോലെ സെയ്ഫ് കാണുമ്പോൾ തോന്നുന്നില്ലെന്നും യഥാർത്ഥത്തിൽ പരിക്കേറ്റിട്ടില്ലേയെന്നുമെല്ലാം കമന്റുകൾ നിറയുന്നുണ്ട്. ചർച്ചകൾ നടക്കുന്നുണ്ട്. ജീൻസ് ധരിച്ച് വൈറ്റ് ഷർട്ട് ടക്ക് ഇൻ ചെയ്ത് കൂളിങ് ​ഗ്ലാസും വെച്ച് സ്റ്റൈലായി നടന്ന് വരുന്ന സെയ്ഫിനെയാണ് വൈറൽ വീഡിയോയിൽ കാണാൻ കഴിയുക.

Saif Ali Khan hospital

കയ്യിലും കഴുത്തിലും ബാന്റ്എയ്ഡുകൾ കാണാം. എന്നാൽ ഹീറോയെപ്പോെല സ്മാർട്ടായി നടന്നാണ് സെയ്ഫ് വസതിയിലേക്ക് കയറിപ്പോയത്. ആരാധകരെയും മീഡിയയേയും അഭിസംബോധന ചെയ്യുകയും ചെയ്തു. ബാൻഡ്എയ്ഡും തോളിൽ താങ്ങാൻ ആം പൗച്ച് സ്ലിംഗ് ബാഗും ഒക്കെ ധരിച്ചാകും സെയ്ഫ് വരികയെന്നാണ് കരുതിയത്. പക്ഷെ സെയ്ഫ് ഒന്നും സംഭവിക്കാത്ത പോലെയാണ് നടക്കുന്നത്. സെയ്ഫ് സേഫാണെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ട്, ​

ഗുരുതരമായ പരിക്കുകൾ ഉണ്ടായിരുന്നില്ലേ?. സെയ്ഫ് അലി ഖാന് വേദനയൊന്നുമില്ലേ?. ഇതെന്ത് മാജിക്ക്?, ചെറിയൊരു നടുവേദന വന്നതുകൊണ്ട് ശരിക്ക് നടക്കാൻ കഴിയാതെ ഞാൻ പാടുപെടുകയാണ്. പക്ഷെ ആഴത്തിൽ കുത്തേറ്റ് സർജറിക്ക് വിധേയനായിട്ടും സെയ്ഫ് എന്ത് കൂളാണ്, ആശുപത്രിവാസനത്തിനുശേഷം സെയ്ഫ് കൂടുതൽ ഫിറ്റും ഹെൽത്തിയും ഹീറോ ലുക്കുമായി. സിംഹം നടന്ന് വരുന്നതുപോലുണ്ട് എന്നിങ്ങനെ നീളുന്നു കമന്റുകൾ.

സെയ്‌ഫിന്റെ നട്ടെല്ലിന് സമീപത്ത് തറച്ച കത്തിയുടെ ഭാഗങ്ങൾ പുറത്തെടുക്കാൻ ഒരു ന്യൂറോശസ്ത്രക്രിയ നടന്നെന്നും ഇതിന് പുറമെ ഒരു പ്ലാസ്റ്റിക് സർജറി കൂടി നടനുണ്ടായിരുന്നു എന്നുമാണ് പുറത്തുവന്ന വിവരം. ഒടിഞ്ഞ കത്തിയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

More from Filmibeat

Read more about: saif ali khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X