For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുടിയനായ് താരപുത്രൻ ജനിക്കുമ്പോൾ...! ഷെയിനെ പരിഹസിച്ച് സോഹൻ റോയിയുടെ കവിത

  |

  സമൂഹമാധ്യമങ്ങളിലും സിനിമ മേഖലയിലേയും ചർച്ച വിഷയം നടൻ ഷെയിൻ നിഗമാണ്. മുടി വെട്ടിയതിനെ ചൊല്ലിയുണ്ടായ പ്രശ്നം വിലക്കിൽവരെ എത്തി നിൽക്കുകയാണിപ്പോൾ. പിന്തുണച്ചും വിമർശിച്ചു മലയാള സിനിമ രണ്ടായി നിൽക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്.

  വെയിൽ സിനിമയുടെ കരാർ കഴിയുന്നതിനു മുൻപ് തന്നെ താടിയും മിടിയും മുറിച്ച് ലുക്ക് മാറ്റിയതാണ് വിവാദങ്ങൾ ആധാരം. പിന്നീട് പ്രത്യാരോരണവുമായി ഷെയിൻ രംഗത്തെത്തി. ഇതോടെ കാര്യങ്ങൾ വലിയ വിവാദങ്ങളിലേയ്ക്ക് നീങ്ങുകയായിരുന്നു. ഇപ്പോഴിത സിനിമ രംഗത്തെ തകർക്കുന്നുവെന്ന് ആരോപിച്ച് കവിതയിലൂടെ പ്രതിഷേധം രേഖപ്പെടുത്തി ഹോളിവുഡ് സംവിധായകനും ഡോക്യുമെന്ററി നിർമ്മാതാവുമാണ് സോഹൻ റോയ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതിഷേധ സൂചകമായി കവിത പോസ്റ്റ് ചെയ്തിരിക്കുന്നത്. നടൻ മുടി മുറിച്ചതുമായി ബന്ധപ്പെട്ട് താരമുടി എന്നാണ് കവിതയ്ക്ക് തലക്കെട്ട് നൽകിയിരിക്കുന്നത്.

  മുടിയനായ് താരപുത്രൻ ജനിക്കുമ്പോൾ.മുടിവെട്ടി മുടിയൻ രോഷം പകരുമ്പോൾ. മുടിയുന്നു സിനിമയും നിർമ്മാണ രംഗദവും. മുടിയനും മുടിയുന്നു പുകയുന്ന ഭാവിയും

  എന്ന നാലുവരി കവിതയണ് സോഹൻ റോയി പങ്കുവെച്ചുവെച്ചിരിക്കുന്നത്. ഒരു ഭാഗത്ത് വിനോദ നികുതിയുടെ പേരിൽ കൂടുന്ന സിനിമാ ടിക്കറ്റ് വില മലയാള ചലചിത്ര മേഖലയ്ക്ക് വിനയാകുമ്പോൾ നടന്മാരുടെ ഇത്തരത്തിലുള്ള പെരുമാറ്റം സ്വന്തം ഭാവിയും സിനിമാ വ്യവസായത്തിന്റെ ഭാവിയും തകർക്കുമെന്ന് സോഹൻ റോയ് പറയുന്നു.

  നിർമ്മാതാക്കളുടെ സംഘടനയാണ് ഷെയിൻ നിഗമിന് വിലക്ക് ഏർപ്പെടുത്തിയത്. തലമുടി മുറിച്ച് താടി ക്ലീൻ ഷോവ് ചെയ്ത്, ലുക്കിൽ മാറ്റം വരുത്തി , കരാർ ലംഘിച്ചുവെന്ന് ആരോപിച്ചാണ് താരത്തിനെതിരെ നടപടി നിർമ്മാതാക്കളുടെ സംഘടന നടപടി സ്വീകരിച്ചിരിക്കുന്നത്. ഷെയിൽ ഇപ്പോൾ അഭിനയിച്ചു വരുന്ന ചിത്രങ്ങളായ കുറുബാനി, വെയിൽ ചിത്രങ്ങൾ നിർമ്മിക്കുന്നില്ലെന്നു നിർമ്മാതാക്കളുടെ സംഘടന പത്ര സമ്മേളനത്തിൽ അറിയിച്ചിരുന്നു.

  തോക്ക് എടുത്ത് മോഹൻലാൽ! പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ബിഗ് ബ്രദർ, കാണൂ

  അതേ സമയം വെയിൽ സിനിമ പൂർത്തിയാക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് വെയിൽ സിനിമയുടെ സംവിധായകൻ ശരത് മേനോൻ സംവിധായകരുടെ സംഘടനയിലേയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. ഈ ചിത്രം ഉപേക്ഷിക്കുന്നതോടെ തകരുന്നത് ആറ് വർഷത്തെ സ്വപ്നമാണ്. ഇനി വെറും 17-18 ദിവസത്തെ ചിത്രീകരണം മാത്രമാണ പൂർത്തി കരിക്കാനുളളത്. ഈ ചിത്രം വേണ്ട എന്ന് പ്രൊഡ്യൂസർ പറയുമ്പോൾ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണ്. അതുകൊണ്ടുതന്നെ സംഘടന മുന്നോട്ട് വന്ന് പ്രശ്നങ്ങൾ പരിഹരിച്ച് ഈ സിനിമ വീണ്ടും പൂർത്തിയാക്കാനുള്ള വഴി ഉണ്ടാക്കിത്തരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു-ശരത് കത്തിൽ പറയുന്നു.

  ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ മോഹന്‍ലാല്‍ ഇടപെടുന്നു | FilmiBeat Malayalam

  തന്നെ അപമാനിക്കുന്ന താരത്തിലുള്ള സമീപനമാണ് വെയിൽ ചിത്രത്തിന്റെ സെറ്റിലുണ്ടായതെന്ന് ഷെയിൻ നിഗം വിലക്കിനു ശേഷം ദ് ക്യൂവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ദിവസം 18 മണിക്കൂർവരെയാണ് ചിത്രത്തിനായി ചെലവഴിക്കുന്നുണ്ട്. ഓരേ സമയം രണ്ട ചിത്രങ്ങളിലാണ് അഭിനയിക്കുന്നത്. ഈ സഹചര്യത്തിൽ തന്നെ അനാവശ്യമായി സമ്മർദ്ദത്തിലാക്കുകയാണ് ചിത്രത്തിലെ അണിയറ പ്രവർത്തകർ ചെയ്തതെന്നും ഷെയിൻ പറഞ്ഞു. ആദ്യത്തെ ഒത്ത് തീർപ്പ് ചർച്ചയ്ക്ക് ശേഷം സെറ്റിലെത്തിയപ്പോഴും മോശം സമീപനമാണ് സെറ്റിൽ നിന്നുണ്ടായതെന്നും, ഷെയിൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എല്ലവർക്കും കൊട്ടാൻ കഴിയുന്ന ഒരു ചെണ്ടയെ പോലയാണെന്നും, മുടി വെട്ടിയെങ്കിലും തന്റെ പ്രതിഷേധം അറിയിക്കേണ്ടേ എന്നും താരം അഭിമുഖത്തിൽ ചോദിക്കുന്നുണ്ട്.

  English summary
  sohan roy poen about shane nigam issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X