For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തേൻ വേട്ട, തവള ഇറച്ചി, വാറ്റിയെടുത്ത പാനീയം... 50 ദിവസത്തെ നേപ്പാൾ യാത്രാനുഭവം പങ്കുവെച്ച് ലെന

  |

  ആരേയും കൂട്ടാതെ എല്ലാം മറന്ന് ഒറ്റയ്ക്കൊരു യാത്ര പോകണമെന്ന് എല്ലാവരുടേയും ആഗ്രഹമാണ. പ്രകൃതിയോട് ഇഴുകി ചേർന്ന് നിൽക്കുന്ന കണ്ണിനും മനസ്സിനും ഒരുപോലെ കാഴ്ച തരുന്ന സ്ഥലങ്ങളാകും ഇതിനായി ആളുകൾ കൂടുതൽ തിരഞ്ഞെടുക്കുന്നത്. ജോലി തിരക്കുകൾകളിൽ നിന്നും ടെൻഷനുകളുൽ നിന്നും അൽപം മോചനം ലഭിക്കാണ് ഇത്തരം യാത്രകളെ സമീപിക്കുന്നത്. ഇന്നത്തെ തലമുറയിലെ അധികം പേരും ഇത്തരത്തിലുളള യാത്രകൾ ആഘോഷമാക്കുന്നവരാണ്.

  ഇത് ഞങ്ങളുടെ നാലാം വർഷം!! കസ്തൂരിമാൻ സീരിയൽ താരം റബേക്കയുടെ മനം കവർന്നത് ഈ യുവ സംവിധായകൻ, പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി താരം...

  യാത്രകൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന നടിയാണ് ലെന. താരത്തിന്റെ സോളോ ട്രിപ്പുകൾ സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കാറുണ്ട്. യാത്രയ്ക്കിടെയുണ്ടായ അനുഭവങ്ങളും അവിടെ കണ്ട കാഴ്ചകളും മറ്റുമെല്ലാം താരം പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇതിനായി ഒരു വ്ളോഗ് തന്നെ താരം തുടങ്ങിയിട്ടുണ്ട്. ഇപ്പോഴിത 50 ദിവസത്തെ നേപ്പാൾ യാത്രാനുഭവം പങ്കുവെയ്ക്കുകയാണ് ലൈന. സോളോ ഫീമെയിൽ ട്രാവലർ എന്ന വ്ളോഗിലൂടെയാണ് ലൈന തന്റെ യാത്രാനുഭവം പങ്കുവെയ്ക്കുന്നത്.

  ബോട്ടില്‍ ക്യാപ് ചലഞ്ചുമായി താരങ്ങൾ!! കീകീയും ഐസ് ബക്കറ്റും പോലെ അത്ര സിമ്പിളല്ല, വീഡിയോ വൈറൽ

  പ്ലാനിങ്ങ് ഇല്ലാതെ നടത്തിയ യാത്ര

  പ്ലാനിങ്ങ് ഇല്ലാതെ നടത്തിയ യാത്ര

  വലിയ ഫ്ലാനിങ്ങ് ഒന്നും ഇല്ലാതെയായിരുന്നു നേപ്പാളിലേയ്ക്ക് യാത്ര നടത്തിയത്. അവിടെ എത്തിയതിനു ശേഷമാണ് പേകേണ്ട സ്ഥലങ്ങളെ കുറിച്ച് തീരുമാനിച്ചത്. 50 ദിവസമായിരുന്നു അത്. നേപ്പാളിൽ എത്തിയപ്പോഴാണ് അവിടെ നിന്ന് ഒരു സംഘം കാട്ടിൽ തേൻ എടുക്കാൻ പോകുന്നു എന്ന് അറിഞ്ഞത്. അങ്ങനെ ആ സംഘത്തോടൊപ്പം മല കയറുകയായിരുന്നു ലെന പറഞ്ഞു.

   ചെങ്കുത്തായ മല കയറിയ സംഭവം

  ചെങ്കുത്തായ മല കയറിയ സംഭവം

  80 വയസ്സുളള ഗുരുവാണ് തേൻ എടുക്കാൻ പോകുന്ന സംഘത്തിന്റെ തലവൻ. ഇത്രയും പ്രായമായിട്ടും അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി എന്നെ അത്ഭുതപ്പെടുത്തിയെന്നും താരം വ്ലോഗിൽ പറയുന്നു. വെളുപ്പിന് തന്നെ ട്രക്കിങ് ആരംഭിച്ചു. ഒഴുകുന്ന പുഴ മുറിച്ചു കടന്നും ചെങ്കുത്തായ മല ക.യറിയുമുളള യാത്ര മറക്കാനാവാത്ത അനുഭവമാണെന്ന് ലെന പറയുന്നു.

   രാത്രി മലമടക്കിലെ താമാസം

  രാത്രി മലമടക്കിലെ താമാസം

  കുത്തനെയുളള മലമടക്കിലായിരുന്നു രാത്രി കഴിച്ചുകൂട്ടിയത്. രാത്രി മലമടക്കിലെ താമസവും ഒരുമിച്ചു കൂടിയുളള സംഭാഷണവുമൊക്കെ നോപ്പാൾ യാത്രയിലെ മാത്രം പ്രത്യേകതയാണെന്നും താരം പറയുന്നുണ്ട്. കൂടതെ അവിടെ നിന്നേറ്റ അട്ടകടിയുടെ പാടികളും വീഡിയോയിൽ താരം കാണിക്കുന്നുണ്ട്.

   തേൻ എടുക്കുന്നത്

  തേൻ എടുക്കുന്നത്

  തേൻ എടുക്കുന്നതിനെ കുറിച്ച് ലെന തന്നെ വിശദീകരിക്കുന്നുണ്ട്. നേപ്പാളിലെ തേൻ ലോക പ്രശസ്തമാണ്. നമുക്ക് ലഭിക്കുന്ന തേനുകളിൽ ഭൂരിഭാഗവും മത്ത് പിടിപ്പിക്കുന്നതാകും. എന്നാൽ താൻ ഉൾപ്പെടെയുള്ള ഈ തേൻ വേട്ട അന്തിമ വിജയമായിരുന്നു. കൂടാതെ ആ തേൻ ഏറ്റവും നല്ല പോഷക ഗുണമുളളതാണെന്നും ലെന വീഡിയോയിൽ പറയുന്നു. അട്ടകടിയേറ്റ തന്റെ കാലിന്റെ ചിത്രവും ലെന വീഡിയോയിൽ കാണിക്കുന്നുണ്ട്

  തവള ഇറച്ചിയും പാനീയവും

  തവള ഇറച്ചിയും പാനീയവും

  നേപ്പാളിൽ നിന്നും കഴിച്ച തവള ഇറച്ചിയും തദ്ദേശീയമായി വാറ്റിയ പാനീയവുമെല്ലാം കഴിച്ച അനുഭവവും താരം പങ്കുവെയ്ക്കുന്നുണ്ട്. താൻ പോയ സംഘമാണ് ഈ തലമുറയിലെ അവസാന തേൻ വേട്ടക്കാർ എന്ന് അറിഞ്ഞപ്പോൾ അതിയായ സന്തോഷമുണ്ട്. ഇവരോടൊപ്പം യാത്രയിൽ പങ്കളിയായതിൽ ഏറെ അഭിമാനിക്കുന്നു എന്നും താരം പറയുന്നു. സോളോ യാത്രയുടെ വിശേഷങ്ങൾ അവസാനിക്കുന്നില്ല. അടുത്തതായി അന്ന പൂർണ്ണ മലനിരയിലേയ്ക്ക് നടത്തിയ ട്രെക്കിഭ് വിശേഷവുമായി കാണാമെന്ന് പറഞ്ഞാണ് വ്ളോഗ് അവസാനിക്കുന്നത്.

  English summary
  solo female traveller lena nepal diaries
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X