നല്ല പയ്യനാണ്! പക്ഷേ, വേണ്ട! രണ്ടുമാസം കൊണ്ട് പിരിയും! ആ വാശിയാണ് ഞങ്ങളുടെ ദാമ്പത്യ രഹസ്യമെന്ന് മേനക
പ്രണയിച്ച് വിവാഹിതരായവരാണ് സുരേഷ് കുമാറും മേനകയും. ഈ ബന്ധം ശാശ്വതമാവില്ലെന്ന് അടുപ്പമുള്ളവരെല്ലാം അന്നേ മേനകയോട് പറഞ്ഞിരുന്നു. തികച്ചും വ്യത്യസ്തമായൊരു കുടാുംബാന്തരീക്ഷമാണ് സുരേഷിന്റേത്. സിനിമ നിര്‍മ്മാണം അത്ര സുരക്ഷയുള്ള ജോലിയല്ല എന്നൊക്കെയായിരുന്നു പലരും ചൂണ്ടിക്കാണിച്ചത്. മമ്മൂട്ടിയും മേനകയോട് അന്ന് സംസാരിച്ചിരുന്നു. എന്നാല്‍ സുരേഷേട്ടന്‍ തന്നെ ജീവിതപങ്കാളി എന്നായിരുന്നു മേനകയുടെ നിലപാട്. തന്റെ തീരുമാനം മികച്ചതായിരുന്നു എന്ന് അവര്‍ ജീവിതത്തിലൂടെ തെളിയിക്കുകയായിരുന്നു. അച്ഛനും അമ്മയ്ക്കും പിന്നാലെയായി മക്കളായ രേവതിയും കീര്‍ത്തിയും സിനിമയില്‍ അരങ്ങേറുകയായിരുന്നു. കുട്ടിക്കാലം മുതലേ അഭിനയമായിരുന്നു കീര്‍ത്തിക്ക് പ്രിയം. ഇന്നിപ്പോള്‍ തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ് കീര്‍ത്തി. രേവതിയാവട്ടെ, ക്യാമറയ്ക്ക് പിന്നില്‍ സജീവമാണ്.
തന്റെ സിനിമാജീവിതത്തെക്കുറിച്ചും, മേനകയുമായുള്ള പ്രണയ വിവാഹത്തെക്കുറിച്ചുമൊക്കെ പറഞ്ഞുള്ള സുരേഷ് കുമാറിന്റെ വീഡിയോ സോഷ്യല്‍മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ തിരുവനന്തപുരത്ത് വന്നെത്തിപ്പെട്ടവരാണ്. അപ്പൂപ്പന്‍ കോണ്‍ട്രാക്ടറായിരുന്നു. ഞാന്‍ ജനിച്ചതും, വളര്‍ന്നതുമെല്ലാം തിരുവനന്തപുരത്താണ്. ലാലും, പ്രിയനും, അശോകുമെല്ലാം സിനിമാജീവിതം തുടങ്ങുന്നത് എന്റെ സ്ഥലത്ത് നിന്നാണ്. അച്ഛന്‍ അധ്യാപകനായിരുന്നു. കോളേജില്‍ പോവുന്നതിന് പകരം പുസ്തകവുമെടുത്ത് ഷൂട്ടിംഗിന് പോയിരുന്നവരാണ് ഞാനും ലാലുമൊക്കെ. എന്തായിരുന്നു ഇന്നത്തെ ഷൂട്ടിംഗ് എന്നൊക്കെ അച്ഛനും അമ്മയുമൊക്കെ ചോദിക്കുമായിരുന്നു. എന്റെ താല്‍പര്യം പോത്സാഹിപ്പിക്കുകയായിരുന്നു അവര്‍.

തുടക്കത്തില്‍ എനിക്ക് നല്ല ആശങ്കയുണ്ടായിരുന്നു. എന്നാല്‍ സിനിമ മതി എന്ന് അവന്‍ തീരുമാനിച്ചപ്പോള്‍ അങ്ങനെയാവട്ടെ എന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. അച്ഛന്‍ തന്നെയാണ് മകനെ പോത്സാഹിപ്പിച്ചതെന്നായിരുന്നു അമ്മ പറഞ്ഞത്. അമൃത ടിവിയുടെ സമാഗമം പരിപാടിയിലായിരുന്നു മകനെക്കുറിച്ച് അച്ഛനും അമ്മയും വാചാലരായത്. അവന്റെ ഇഷ്ടമെന്താണെന്ന് വെച്ചാല്‍, ധൈര്യത്തോടെ ഇറങ്ങട്ടെ. അത് തടയരുതെന്നാണ് എന്നോട് പറഞ്ഞത്. എനിക്ക് അവനെ ഡോക്ടറാക്കണമെന്നുണ്ടായിരുന്നു. പക്ഷേ, അവന് അങ്ങനെയൊരു താല്‍പര്യമേയില്ലായിരുന്നു. പൂച്ചയ്‌ക്കൊരു മൂക്കുത്തിയുടെ സമയത്തായിരുന്നു മേനകയെ ഞങ്ങള്‍ ആദ്യം കാണുന്നത്. നമ്മുടെ മരുമകളായിട്ട് വരുമെന്ന് അന്ന് പ്രതീക്ഷിച്ചൊന്നുമില്ല. എന്നാലും കണ്ടപ്പോള്‍ ഒരിഷ്ടം തോന്നിയിരുന്നുവെന്നുമായിരുന്നു അമ്മ പറഞ്ഞത്.
ഞങ്ങളുടെ വീട്ടിലൊക്കെ വരാറുണ്ടായിരുന്നു. എല്ലാവരോടും നന്നായി ഇടപെടുമായിരുന്നു. സിനിമ എന്താണ്, ഏതാണ് എന്നൊന്നും അറിഞ്ഞൂടല്ലോ നമുക്ക്. കല്യാണത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ആദ്യം ഡിസ്‌കറേജ് ചെയ്യാന്‍ നോക്കി. എന്നാല്‍ ഞങ്ങളുടെ വഴിക്ക് അവന്‍ വരില്ലെന്ന് പറഞ്ഞപ്പോള്‍ അത് നടത്തിയെന്നും അമ്മ പറഞ്ഞിരുന്നു. ഡോക്യുമെന്ററി എടുക്കാനായി ഞങ്ങളൊരു ഗ്രൂപ്പുണ്ടാക്കിയിരുന്നു അന്ന്. അശോക് കുമാറായിരുന്നു തിരനോട്ടം ഒരുക്കിയത്. അങ്ങനെയായിരുന്നു ഞങ്ങളെല്ലാം സിനിമയിലെത്തിയത്. എനിക്കും ലാലിനും, പ്രിയനുമെല്ലാം ഒരുപാട് ആഹാരം തന്ന വീടാണ് സുരേഷിന്റേത്. അമ്മയാണ് സുരേഷിന്റെ ഐശ്വര്യങ്ങള്‍ക്കെല്ലാം കാരണം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സുരേഷിന്റെ വളര്‍ച്ചയുടെ കാരണക്കാര്‍ ആരാണെന്ന് എന്നോട് ചോദിച്ചാല്‍ സുരേഷിന്റെ അച്ഛനും അമ്മയുമാണെന്നേ ഞാന്‍ പറയൂ എന്നായിരുന്നു അശോക് കുമാര്‍ പറഞ്ഞത്.
നല്ല പയ്യനാണ്, പക്ഷേ, വേണ്ടായിരുന്നു എന്നാണ് എന്നോട് എല്ലാവരും പറഞ്ഞത്. പിള്ളേര് കളിയാണ് അവന്. നിന്നോടുള്ള സ്‌നേഹം കൊണ്ട് പറയുകയാണ് അത് വേണ്ട എന്ന് മമ്മൂക്ക വരെ പറഞ്ഞു. നിന്നെയും അറിയാം, അവനെയും അറിയാം. കെട്ടി രണ്ടാമത്തെ ദിവസം പിരിയും എന്നും പറഞ്ഞിരുന്നു. ചേട്ടാ, ഓര്‍ത്തോ നല്ല രീതിയില്‍ ജീവിച്ച് കാണിക്കാം എന്ന് ചാലഞ്ച് ചെയ്തിരുന്നു എന്ന് മേനക പറയുന്നു. ശങ്കറേട്ടനാണ് എനിക്ക് സുരേഷേട്ടനെ പരിചയപ്പെടുത്തി തന്നത്. ശങ്കറേട്ടനെ കാണാനായി എപ്പോഴും വരികയായിരുന്നു. എന്തോ പിന്നെയും കാണണമെന്ന് തോന്നി. കണ്ടപ്പോള്‍ ഒരു പട്ടര്‍ ലുക്കുണ്ടായിരുന്നു.
ഒരു ദിവസം മേനകയേയും ബൈക്കില്‍ കയറ്റി സുരേഷ് വീട്ടില്‍ വന്നിരുന്നു. അന്ന് ഇറങ്ങുമ്പോള്‍ ഗേറ്റിന് ലോക്കിട്ടപ്പോള്‍ എന്നാണ് വീട്ടിലേക്ക് കയറി വരുന്നതെന്ന് ചോദിച്ചിരുന്നു. അമ്മൂമ്മയ്ക്ക് ഞങ്ങളുടെ പ്രണയം മനസിലായിരുന്നു. ഇവന്‍ ഇവളെയും കൊണ്ട് വരുമെന്ന് അച്ഛനും പറഞ്ഞിരുന്നു. ഞാന്‍ സുരേഷേട്ടനോട് ഇഷ്ടം തോന്നിയപ്പോള്‍ അമ്മയോടായിരുന്നു ആദ്യം പറഞ്ഞത്. അമ്മാ, എനിക്ക് ആളെ ഇഷ്ടമാണ്. ഞാന്‍ കല്യാണം കഴിച്ചോട്ടെ എന്ന് ചോദിച്ചപ്പോള്‍ അമ്മയ്ക്കും ഓക്കെ ആയിരുന്നു. അങ്ങനെയാണ് വിവാഹം. കല്യാണം കഴിഞ്ഞ് അഭിനയം നിര്‍ത്തിയപ്പോള്‍ വീണ്ടും സിനിമ ചെയ്യണമെന്ന് എനിക്ക് തോന്നിയിരുന്നില്ലെന്നും അന്നത്തെ അഭിമുഖത്തില്‍ മേനക പറഞ്ഞിരുന്നു.


Click it and Unblock the Notifications











