twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാമാങ്കം കാണുന്നതിന് മുന്‍പ് സിനിമയെ കുറിച്ചറിഞ്ഞിരിക്കാന്‍ ചില കാര്യങ്ങള്‍! ഇത് വലിയ വിജയമാവും

    |

    Recommended Video

    Mamangam Movie Preview | FilmiBeat Malayalam

    വീണ്ടുമൊരു ചരിത്ര നിമിഷത്തിന് കൂടി കേരളം സാക്ഷിയാവാന്‍ പോവുകയാണ്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായ മാമാങ്കം ഡിസംബര്‍ പന്ത്രണ്ടിന് തിയറ്ററുകളിലേക്ക് എത്തുകയാണ്. മമ്മൂട്ടി ഫാന്‍സ് ക്ലബ്ബുകാരുടെ നേതൃത്വത്തില്‍ വലിയ സ്വീകരണമാണ് കേരളത്തിലെ എല്ലാ തിയറ്ററുകളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടി അവതരിപ്പിക്കുന്ന ചരിത്ര സിനിമയാണെന്നുള്ള പ്രത്യേകതയോടെയാണ് മാമാങ്കമെത്തുന്നത്.

    അടുത്ത കാലത്തായി മറ്റൊരു സിനിമയ്ക്ക് പോലും ലഭിക്കാത്ത പിന്തുണയാണ് മാമാങ്കത്തിന് ലഭിച്ചത്. അമ്പത് കോടിയ്ക്ക് മുകളില്‍ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ചിരിക്കുന്ന സിനിമയില്‍ വമ്പന്‍ താരങ്ങളാണ് അണിനിരക്കുന്നത്. മാമാങ്കം കാണാന്‍ പോവുന്നതിന് മുന്‍പ് സിനിമയെ കുറിച്ച് പ്രേക്ഷകര്‍ അറിയാന്‍ ചില കാര്യങ്ങള്‍ കൂടിയുണ്ട്.

     മാമാങ്ക വിശേഷങ്ങള്‍

    മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാവുന്ന സിനിമയാണെന്നുള്ള പ്രത്യേകതയോടെയാണ് മാമാങ്കം ശ്രദ്ധിക്കപ്പെടുന്നത്. നേരത്തെ പല ചരിത്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും മാമാങ്കത്തില്‍ ചാവേര്‍ ആയിട്ടാണ് മമ്മൂട്ടി എത്തുന്നത്. അതില്‍ ശ്രദ്ധേയം ഒന്നിലധികം ഗെറ്റപ്പുകളില്‍ മമ്മൂട്ടി അഭിനയിക്കുന്നു എന്നുള്ളതാണ്. നേരത്തെ പുറത്ത് വന്ന പല പോസ്റ്ററുകളും തരംഗമായതിന് കാരണവും അതായിരുന്നു. നിര്‍മാണത്തിന്റെ കാര്യത്തിലും ബോക്‌സോഫീസ് കളക്ഷന്‍ കാര്യത്തിലും എക്കാലത്തെയും മമ്മൂട്ടിയുടെ റെക്കോര്‍ഡുകളെല്ലാം തകര്‍ക്കുമെന്നാണ് കരുതുന്നത്.

    മാമാങ്ക വിശേഷങ്ങള്‍

    കേരളത്തിന്റെ മറ്റൊരു ചരിത്രം കൂടി ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. 12 വര്‍ഷത്തിലൊരിക്കല്‍ തിരുന്നാവായ മണപ്പുറത്ത് നടക്കുന്ന മാമാങ്കത്തില്‍ കോഴിക്കോട്ടെ സാമൂതിരിയെ വധിക്കാനായി പുറപ്പെടുന്ന ചാവേറുകളുടെ കഥയാണ് പറയുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ നടന്നിരുന്ന മാമാങ്കമേളയുടെ പുനരാവിഷ്‌കാരമായിരിക്കും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. യുദ്ധ രംഗങ്ങളും ആയോധന മുറകളുമെല്ലാം പ്രേക്ഷകരെ ത്രസിപ്പിക്കുന്നതായിരിക്കും.

    മാമാങ്ക വിശേഷങ്ങള്‍

    മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മുടക്കില്‍ നിര്‍മ്മിച്ചിരിക്കുന്ന സിനിമയാണ് മാമാങ്കം. അമ്പത് കോടിയോളം രൂപയായിരുന്നു സിനിമയ്ക്ക് നിര്‍മാണ തുകയായി വേണ്ടി വന്നത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മാണം. മാമാങ്കം തിയറ്ററുകളിലെത്തുന്നതോടെ മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായി മാറും. വലിയ തുക മുടക്കി എന്ന് മാത്രമല്ല സാങ്കേതിക വിദ്യയുടെ കാര്യത്തിലും വലിയ മികവ് പുലര്‍ത്തുന്ന സിനിമയായിരിക്കുമിതെന്ന കാര്യത്തില്‍ സംശയമില്ല. ജോസഫ് എന്ന സിനിമയ്ക്ക് ശേഷം എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ്.

    മാമാങ്ക വിശേഷങ്ങള്‍

    വലിയൊരു താരനിരയാണ് മാമാങ്കത്തില്‍ അണിനിരക്കുന്നത്. മലയാളത്തില്‍ നിന്ന് മാത്രമല്ല വിദേശത്ത് നിന്നുള്ള താരങ്ങളും നൂറ് കണക്കിന് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും മാമാങ്കത്തില്‍ അണിനിരക്കുന്നുണ്ട്. ബോളിവുഡില്‍ നിന്നുമെത്തിയ പ്രാചി തെഹ്ലനാണ് മെയിന്‍ നായിക. അതിനൊപ്പം അനു സിത്താര, കനിഹ, ഇനിയ, എന്നിവരും നായികമാരായിട്ടുണ്ട്. മാസ്റ്റര്‍ അച്യുതന്‍, ഉണ്ണി മുകുന്ദന്‍, സുദേവ് നായര്‍, നീരജ് മാധവ്, സിദ്ദിഖ്, മോഹന്‍ ശര്‍മ്മ, ഇടവേള ബാബു, മണിക്കുട്ടന്‍, കവിയൂര്‍ പൊന്നമ്മ, സുരേഷ് കൃഷ്ണ, അബു സലിം എന്നിങ്ങനെയുള്ള താരങ്ങളും ചിത്രത്തിലുണ്ട്.

     മാമാങ്ക വിശേഷങ്ങള്‍

    ആഗോളതലത്തില്‍ വലിയ റിലീസ് ആണ് മാമാങ്കത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. തമിഴ്, തെലുങ്ക് ഹിന്ദി എന്നിങ്ങനെ മൂന്ന് ഭാഷകളില്‍ ഒരുമിച്ചാണ് മാമാങ്കമെത്തുന്നത്. കേരളത്തില്‍ നാനൂറിലധികം സ്‌ക്രീനുകളിലാണ് സിനിമയുടെ ആദ്യ ദിവസത്തെ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. കേരളത്തിന് പുറമേ മറ്റ് സംസ്ഥാനങ്ങളിലും ബിഗ് റിലീസ് ആണ്. വിദേശത്തും പ്രത്യേകമായി യുഎഇ/ജിസിസി സെന്ററുകളിലും സിനിമ എത്തും. ഇതല്ലാതെ മറ്റ് രാജ്യങ്ങളിലും വൈകാതെ എത്തിക്കും.

    English summary
    Some Interesting Facts About Mammootty Starrer Mamangam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X