»   » ഐശ്വര്യ റായിയുടെ സൗന്ദര്യം ആസ്വദിക്കുന്ന മോഹന്‍ലാല്‍, കാണൂ

ഐശ്വര്യ റായിയുടെ സൗന്ദര്യം ആസ്വദിക്കുന്ന മോഹന്‍ലാല്‍, കാണൂ

Posted By:
Subscribe to Filmibeat Malayalam

ഐശ്വര്യ റായിയുടെ സൗന്ദര്യം ആരാധിക്കാത്ത മനുഷ്യരുണ്ടോ. 1994 ല്‍ ലോക സുന്ദരി പട്ടം അണിഞ്ഞതു മുതല്‍ ഇന്നും ഐശ്വര്യ റായിയുടെ സൗന്ദര്യത്തിന് മുന്നില്‍ പലരും വാ പൊളിച്ചിട്ടുണ്ട്.

ഇപ്പോള്‍ വിശേഷം അതൊന്നുമല്ല, ഇരുവര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ എടുത്ത ഫോട്ടോയാണ്. ഐശ്യര്യ റായിയുടെ ആദ്യത്തെ ചിത്രം. നായകന്‍ മോഹന്‍ലാല്‍. ഒരു കണ്ണാടിയില്‍ നോക്കുന്ന ഐശ്വര്യയും ആ സൗന്ദര്യം ആസ്വദിക്കുന്ന ലാലിനെയും ഫോട്ടോയില്‍ കാണാം. ഇരുവറിന്റെ ഷൂട്ടിങ് സമയത്തെടുത്ത ചില ചിത്രങ്ങളിലൂടെ...

ഐശ്വര്യ റായിയുടെ സൗന്ദര്യം ആസ്വദിക്കുന്ന മോഹന്‍ലാല്‍, കാണൂ

ഇതാണ് ആ ഫോട്ടോ, മോഹന്‍ലാല്‍ ഐശ്വര്യ റായിയുടെ സൗന്ദര്യമാസ്വദിയ്ക്കുന്ന ആ ഫോട്ടോ. അന്നും ഇന്നും ആ പൂച്ച കണ്ണുകള്‍ തന്നെയാണ് ആഷിനെ ആകര്‍ഷണം

ഐശ്വര്യ റായിയുടെ സൗന്ദര്യം ആസ്വദിക്കുന്ന മോഹന്‍ലാല്‍, കാണൂ

മണിരത്‌നത്തിന്റെ സംവിധാനത്തിലൊരുങ്ങിയ ഒരു മനോഹര കാവ്യമായിരുന്നു ഇരുവര്‍ എന്ന ചിത്രം. 1997 ലാണ് ചിത്രം റിലീസ് ചെയ്യുന്നത്. തമിഴ് രാഷ്ട്രീയ നേതാക്കളായ എംജിആറിന്റെയും കരുണാനിധിയുടെയും രാഷ്ട്രീയ ജീവിതത്തിന്റെ അംശങ്ങള്‍ പകര്‍ത്തിയ ചിത്രമാണ് ഇരുവര്‍

ഐശ്വര്യ റായിയുടെ സൗന്ദര്യം ആസ്വദിക്കുന്ന മോഹന്‍ലാല്‍, കാണൂ

1994 ല്‍ ലോക സുന്ദരി പട്ടം കെട്ടിയ ശേഷം ആഷ് മോഡല്‍ രംഗത്ത് സജീവമായിരുന്നു. എന്നാല്‍ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം ഇരുവര്‍ എന്ന ഈ ചിത്രത്തിലൂടെയാണ്

ഐശ്വര്യ റായിയുടെ സൗന്ദര്യം ആസ്വദിക്കുന്ന മോഹന്‍ലാല്‍, കാണൂ

മോഹന്‍ലാലിന്റെ നായികയായിട്ടാണ് ഐശ്വര്യ റായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. പിന്നീടാണ് ആഷ് ബോളിവുഡ് സിനിമകളിലേക്ക് ചുവട് മാറ്റിയതും ഇന്ന് സിനിമയില്‍ ഇക്കണ്ട നേട്ടങ്ങളൊക്കെ നേടിയതും

ഐശ്വര്യ റായിയുടെ സൗന്ദര്യം ആസ്വദിക്കുന്ന മോഹന്‍ലാല്‍, കാണൂ

മോഹന്‍ലാലിനൊപ്പം പ്രകാശ് രാജാണ് ചിത്രത്തില്‍ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇവരെക്കൂടാതെ രേവതി, ഗൗതമി, നാസ്സര്‍, തബു എന്നിവരും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അണിനിരന്നു.

ഐശ്വര്യ റായിയുടെ സൗന്ദര്യം ആസ്വദിക്കുന്ന മോഹന്‍ലാല്‍, കാണൂ

മോഹന്‍ലാല്‍ പ്രകാശ് രാജ് എന്നീ അഭിനയ പ്രതിഭകളുടെ മറക്കാനാവാത്ത പ്രകടനം, സന്തോഷ് ശിവന്റെ ഛായാഗ്രഹണം എന്നിങ്ങനെ ഒട്ടനവധി സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന ഈ ചിത്രം ഇന്ത്യയ്ക്കകത്തും പുറത്തുമായി ധാരാളം വേദികളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും, പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തു. ഇന്ത്യന്‍ സിനിമയിലെ മികച്ച ചിത്രങ്ങളിലൊന്നിലാണ് ഇരുവറിന്റെ സ്ഥാനം

English summary
Some Old photos of Aiswarya Rai and Mohanlal from the location of Iruvar

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam