»   » മമ്മൂട്ടിയെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളേ... ആരും തകര്‍ക്കാത്ത മെഗാസ്റ്റാറിന്റെ റെക്കോര്‍ഡുകള്‍

മമ്മൂട്ടിയെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളേ... ആരും തകര്‍ക്കാത്ത മെഗാസ്റ്റാറിന്റെ റെക്കോര്‍ഡുകള്‍

Posted By: Rohini
Subscribe to Filmibeat Malayalam

1980 മുതല്‍ മലയാള സിനിമയില്‍ സജീവമാണ് മമ്മൂട്ടി. കരിയറില്‍ ഒരുപാട് ഉയര്‍ച്ചകളും താഴ്ച്ചകളും നേരിട്ട് തന്നെയാണ് മെഗാസ്റ്റാര്‍ പദവിയിലേക്ക് മമ്മൂട്ടി എത്തിച്ചേര്‍ന്നത്. മെഗാസ്റ്റാര്‍ എന്ന വിളിപ്പേര് വെറുതേ അങ്ങ് വന്നു ചേര്‍ന്നതല്ല. അതിന് കൃത്യവും വ്യക്തവുമായ വഴികളുണ്ടായിരുന്നു.

മമ്മൂട്ടിയെ വെല്ലുവിളിച്ച് മോഹന്‍ലാലിനെ നായകനാക്കി; ആ ചിത്രം ലാലിനെ സൂപ്പര്‍സ്റ്റാറാക്കി!!

മലയാള സിനിമയില്‍ തന്റേതായ ഒരു വഴി വെട്ടിയ നടനാണ് മമ്മൂട്ടി. മമ്മൂട്ടി സൃഷ്ടിച്ച ചില റെക്കോര്‍ഡുകളും മലയാളത്തിലുണ്ട്. മെഗാസ്റ്റാറിന്റെ അത്തരം റെക്കോഡ് നേട്ടങ്ങളെ കുറിച്ചും ചില ഹിറ്റ് ചിത്രങ്ങളെ കുറിച്ചുമാണ് ഇപ്പോള്‍ ഇവിടെ പറയുന്നത്. നോക്കാം...

ആദ്യമായി ഒരു കോടി നേടിയ മലയാള സിനിമ

മമ്മൂട്ടിയെയും പൂര്‍ണിമ ജയറാമിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഷി സംവിധാനം ചെയ്ത ചിത്രമാണ് ആ രാത്രി. 1983 ല്‍ റിലീസ് ചെയ്ത ചിത്രം മലയാളത്തിലെ വമ്പന്‍ വിജയ ചിത്രങ്ങളിലൊന്നാണ്. ബോക്‌സോഫീസില്‍ ആദ്യമായി ഒരു കോടി നേട്ടം കൊയ്ത ചിത്രമെന്ന പേര് ആ രാത്രിക്കാണ്

ഒരു കോടിയുടെ ഷെയര്‍ നേടിയ ചിത്രം

കരിയറില്‍ പരാജയം നേരിട്ടിരുന്ന മമ്മൂട്ടി ന്യൂ ഡല്‍ഹി എന്ന ചിത്രത്തിലൂടെ ശക്തമായി തിരിച്ചുകയറി. മലയാളത്തില്‍ ആദ്യമായി ഒരു കോടിയുടെ ഷെയര്‍ നേടിയ ചിത്രമാണ് ന്യൂ ഡല്‍ഹി

തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ ദിവസം ഓടിയ ചിത്രം

1988 ല്‍ റിലീസ് ചെയ്ത ചിത്രമാണ് ഒരു സിബിഐ ഡയറിക്കുറിപ്പ്. ചെന്നൈയിലെ സഫാരി തിയേറ്ററില്‍ 365 ദിവസം ചിത്രം പ്രദര്‍ശിപ്പിച്ചു. തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ ദിവസം പ്രദര്‍ശിപ്പിച്ച ചിത്രം. ഇതുവരെ ഈ റെക്കോഡ് മറ്റൊരു ചിത്രത്തിന് തൊടാന്‍ കഴിഞ്ഞിട്ടില്ല

ഗംഭീര കലക്ഷന്‍ നേടിയ ചിത്രം

മമ്മൂട്ടിയുടെ കരിയറില്‍ മികച്ച കലക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നാണ് രാജമാണിക്യം. ഒറ്റപ്പെട്ട ചില തിയേറ്ററുകളില്‍ നിന്ന് മാത്രം രാജമാണിക്യം ഒരു കോടി നേടി. ഒരു തിയേറ്ററില്‍ നിന്ന് ഒരു ചിത്രം ഒരു കോടി നേടുക എന്നത് അസാധ്യം

വൈഡ് റിലീസിന് തുടക്കം കുറിച്ച ചിത്രം

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത അണ്ണന്‍ തമ്പി എന്ന ചിത്രം 2008 ലാണ് റിലീസ് ചെയ്തത്. മലയാള സിനിമകളുടെ 'വൈഡ് റിലീസിന്' തുടക്കം കുറിച്ചത് അണ്ണന്‍ തമ്പിയാണ്

അര്‍ദ്ധരാത്രിയില്‍ പ്രദര്‍ശനം ആരംഭിച്ച ചിത്രം

ഒരുപാട് പ്രതീക്ഷകളുമായി എത്തിയ ചിത്രമാണ് പരുന്ത്. അതുകൊണ്ട് തന്നെ അര്‍ദ്ധരാത്രി 12 മണിക്കാണ് ചിത്രത്തിന്റെ ആദ്യ ഷോ കളിച്ചത്. ആദ്യമായാണ് ഒരു മലയാള സിനിമ അര്‍ദ്ധരാത്രിയില്‍ പ്രദര്‍ശനം ആരംഭിയ്ക്കുന്നത്

മലയാളത്തിലെ ഏറ്റവും വലിയ റിലീസ്

മലയാളത്തിലെ ഏറ്റവും വലിയ റിലീസാണ് കേരളവര്‍മ പഴശ്ശിരാജ. ആദ്യ ദിവസം 1.5 കോടി രൂപയാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്

തമിഴില്‍ ഏറ്റവും കൂടുതല്‍ ഹിറ്റ് നേടിയ നടന്‍

തമിഴ് സിനിമകളില്‍ ഏറ്റവും കൂടുതല്‍ ഹിറ്റ് നേടിയ മലയാളി നടനാണ് മമ്മൂട്ടി.

ആറ് ഭാഷകളില്‍ അഭിനയിച്ച നടന്‍

മലയാളത്തില്‍ മാത്രമല്ല, മലയാളമടക്കം ആറ് ഭാഷകളില്‍ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഇംഗ്ലീഷ്, ഹിന്ദി എന്നിങ്ങനെ ആറ് ഭാഷയില്‍ അഭിനയിച്ച മലയാളി നടന്‍ എന്ന പേര് മമ്മൂട്ടിക്ക് മാത്രം സ്വന്തം

ഫില്‍മിബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Mammootty is one such actor, who is not new to creating and breaking records. He has done that in the past and continues to do it even now. The Megastar has been active in films since the 1980's and from then on, his films did go on to set records on a regular basis. Some of the records that his films created were later broken by his own films.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam