»   » നിവിന്റെ ആക്ഷന്‍ ഹീറോ ബിജവിനെ കുറിച്ച് നിങ്ങളറിയാത്ത ചില സത്യകഥകള്‍

നിവിന്റെ ആക്ഷന്‍ ഹീറോ ബിജവിനെ കുറിച്ച് നിങ്ങളറിയാത്ത ചില സത്യകഥകള്‍

Posted By:
Subscribe to Filmibeat Malayalam

പ്രേമം എന്ന ചിത്രത്തിന്റെ വമ്പന്‍ ഹിറ്റിന് ശേഷം നിവിന്‍ പോളി വീണ്ടും വരികയാണ്. ചില പുതിയ പരീക്ഷണങ്ങളുമായി. നിവിന്റെ ആദ്യത്തെ നിര്‍മാണ ചിത്രം, നിവിന്റെ ആദ്യത്തെ പൊലീസ് വേഷം, അനു ഇമ്മാനുവലിന്റെ നായികയായുള്ള അരങ്ങേറ്റം തുടങ്ങി സിനിമയെ സംബന്ധിച്ച പല കാര്യങ്ങളും ആരാധകര്‍ ഇതിനോടകം അറിഞ്ഞിരിയ്ക്കും

എന്നാല്‍ ചിത്രത്തിന് പിന്നില്‍ നിങ്ങള്‍ അറിയാത്ത ചില കഥകളുമുണ്ട്. നായികയെ കണ്ടെത്തിയതു മുതല്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കിയതുവരെ... അതിനിടയില്‍ സംഭവിച്ചതായ കാര്യങ്ങള്‍. അത്തരം ചില കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്


കടപ്പാട്; മെട്രോമാറ്റിനി


നിവിന്റെ ആക്ഷന്‍ ഹീറോ ബിജവിനെ കുറിച്ച് നിങ്ങളറിയാത്ത ചില സത്യകഥകള്‍

നായികയെ കണ്ടെത്താതെയാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. ഈ ഘട്ടത്തില്‍ സായി പല്ലവിയാണ് സിനിമയിലെ നായിക എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നു. ഇതിനിടയിലാണ് സായി അല്ല, അനു ഇമ്മാനുവലാണ് നായിക എന്ന് അണിയറപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചത്.


നിവിന്റെ ആക്ഷന്‍ ഹീറോ ബിജവിനെ കുറിച്ച് നിങ്ങളറിയാത്ത ചില സത്യകഥകള്‍

നിര്‍മാതാവ് തങ്കച്ചന്‍ ഇമ്മാനുവലിന്റെ മകളാണ് അനു. തന്റെ അടുത്ത ചിത്രത്തിന് എബ്രിഡ് ഷൈനിന് അഡ്വാന്‍സ് നല്‍കാന്‍ ലൊക്കേഷനിലെത്തിയപ്പോഴാണ് ആക്ഷന്‍ ഹീറോ ബിജുവിന് നായികയെ കിട്ടിയില്ലെന്ന് തങ്കച്ചന്‍ അറിയുന്നത്. അങ്ങനെ അദ്ദേഹം തന്റെ മകളുടെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു. ആ സമയം അമേരിക്കയില്‍ പഠിക്കുകയായിരുന്നു അനു. ഇതിന് മുമ്പ് ചാര്‍ലിയ്ക്ക് വേണ്ടി അനുവിനെ വിളിച്ചിരുന്നുവത്രെ. എന്നാല്‍ പരീക്ഷ തിരക്കുകാരണം ചാര്‍ലി അനു ഉപേക്ഷിക്കുകയായിരുന്നു


നിവിന്റെ ആക്ഷന്‍ ഹീറോ ബിജവിനെ കുറിച്ച് നിങ്ങളറിയാത്ത ചില സത്യകഥകള്‍

ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കാന്‍ മുപ്പതിലേറെ പുതുമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഇവര്‍ക്കൊപ്പം പ്രശസ്തരുമുണ്ട്. സംവിധായകന്‍ മേജര്‍ രവി, ആദ്യകാല നടി വത്സലാ മേനോന്‍ തുടങ്ങിയവരാണ് അതില്‍ ചിലര്‍.


നിവിന്റെ ആക്ഷന്‍ ഹീറോ ബിജവിനെ കുറിച്ച് നിങ്ങളറിയാത്ത ചില സത്യകഥകള്‍

പ്രതീക്ഷിക്കാതെ മൂന്ന് തവണ ചിത്രത്തിന്റെ ഷൂട്ടിങ് മുടങ്ങിപ്പോയിട്ടുണ്ട്. അതില്‍ രണ്ട് തവണ നിവിന്‍ പോളിയുടെ കണ്ണില്‍ കുരു ഉണ്ടായതാണ് പ്രശ്‌നം. ആദ്യം ഒരു കണ്ണിനും പിന്നീട് മറ്റേ കണ്ടിനും കുരു വന്നു. ഇക്കാരണത്താല്‍ പത്ത് ദിവസം ഷൂട്ടിങ് നിര്‍ത്തി വയ്‌ക്കേണ്ടി വന്നു. ഇത് നിര്‍മാതാവും സംവിധായകനും തമ്മില്‍ പ്രശ്‌നം എന്ന തരത്തിലുള്ള ഗോസിപ്പുകള്‍ക്ക് വഴിയൊരുക്കി. സംസ്ഥാന പുരസ്‌കാരം പ്രഖ്യാപിച്ചതും തുടര്‍ന്നുള്ള ആഘോഷവുമാണ് മൂന്നാം തവണ വില്ലനായത്.


നിവിന്റെ ആക്ഷന്‍ ഹീറോ ബിജവിനെ കുറിച്ച് നിങ്ങളറിയാത്ത ചില സത്യകഥകള്‍

അതിനിടയില്‍ ചില അപൂര്‍വ്വ നേട്ടങ്ങളും ആക്ഷന്‍ ഹീറോ ബിജുവിന്റെ ഷൂട്ടിങ് ലൊക്കേഷന്‍ സാക്ഷ്യം വഹിച്ചു. സംവിധായകന്‍ എഡ്രിഡ് ഷൈനും നായകന്‍ നിവിന്‍ പോളിയും ഒന്നിച്ച 1983 എന്ന ആദ്യ ചിത്രത്തിന് സംസ്ഥാന തലത്തിലും അല്ലാതെയും ഏറെ അംഗീകാരങ്ങള്‍ ലഭിച്ചു. എബ്രിഡിന്റെ ആദ്യം ചിത്രം കൂടെയായിരുന്നു 1983. രണ്ടാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ആദ്യ ചിത്രത്തിന് പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ലഭിച്ചത് ഇരട്ടിമധുരമായി


നിവിന്റെ ആക്ഷന്‍ ഹീറോ ബിജവിനെ കുറിച്ച് നിങ്ങളറിയാത്ത ചില സത്യകഥകള്‍

2010 ല്‍ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ നിവിന്‍ ഒത്തിരി വിജയങ്ങളെയും പരാജയങ്ങളെയും അഭിമുഖീകരിച്ചു. തുടര്‍ച്ചയായി ഹിറ്റുകള്‍ നേടിയ നിവിന്‍ സൂപ്പര്‍സ്റ്റാര്‍ നിലയിലേക്കും ഉയര്‍ന്നു. പ്രേമം എന്ന വമ്പന്‍ ചിത്രത്തിന് ശേഷം നിവിന്‍ പോളി നായകനാകുന്ന ആക്ഷന്‍ ഹീറോ ബിജു നടന്റെ 25 ആമത്തെ ചിത്രമാണ്.


നിവിന്റെ ആക്ഷന്‍ ഹീറോ ബിജവിനെ കുറിച്ച് നിങ്ങളറിയാത്ത ചില സത്യകഥകള്‍

നിവിന്‍ പോളിയാണ് ചിത്രം നിര്‍മിയ്ക്കുന്നതെന്ന് ഇതിനോടകം ആരാധകര്‍ അറിഞ്ഞിരിയ്ക്കും. നിവിന്റെ ആദ്യത്തെ നിര്‍മാണ സംരംഭമാണ്. അപ്രതീക്ഷിതമായിട്ടാണത്രെ നിവിന്‍ നിര്‍മാണ രംഗത്തെത്തിയത്. ഫുള്‍ ഓണിന്റെയും, ജൂനിയര്‍ പോളിയുടെയും ബാനറില്‍ നിവിനും എബ്രിഡ് ഷൈനും ഷിബു തെക്കുംപുറവും ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്


നിവിന്റെ ആക്ഷന്‍ ഹീറോ ബിജവിനെ കുറിച്ച് നിങ്ങളറിയാത്ത ചില സത്യകഥകള്‍

ആക്ഷന്‍ ഹീറോ എന്നാണ് പേരെങ്കിലും അത്ര വലിയ ആക്ഷന്‍ രംഗങ്ങളൊന്നും ചിത്രത്തിലിലെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ബിജു പൗലോസ് എന്ന ഇന്‍സ്‌പെക്ടറുടെ ചെറിയ ചില ഹീറോയിസമാണ് ചിത്രം. നിവിന്‍ പോളിയുടെ ആദ്യത്തെ പൊലീസ് വേഷം


English summary
Some unknown facts about Nivin Pauly's Action Hero Biju

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X