For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്ന് നിന്റെ മൊയ്തീന് പിന്നില്‍: നിങ്ങള്‍ക്കറിയാത്ത കൗതുകകരമായ അഞ്ച് കാര്യങ്ങള്‍

  By Aswini
  |

  പൃഥ്വിരാജിന്റെ കരിയറിലെ ആദ്യത്തെ സോളോ ബ്ലോക്ബസ്റ്റര്‍ ഹിറ്റ് ചിത്രമായി മാറിയിരിക്കുയാണ് ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീന്‍. അറുപതുകളില്‍ കോഴിക്കോട് ജില്ലയിലെ മുക്കത്ത് സംഭവിച്ച ഒരു യഥാര്‍ത്ഥ പ്രണയ കഥ അഭ്രപാളികളില്‍ എത്തിയ്ക്കാന്‍ തന്റെ ആറ് വര്‍ഷമാണ് ആര്‍എസ് വിമല്‍ നീക്കിവച്ചത്.

  അങ്ങനെ കാഞ്ചന മാലയുടെയും ബിപി മൊയ്തീന്റെയും പ്രണയം കേരളക്കര ഏറ്റടുത്തു. എല്ലാം അല്ലെങ്കിലും, ആ പ്രണയത്തിന്റെ സുഖവും വേദനയും മലയാളികള്‍ അറിഞ്ഞു. എന്നാല്‍ സിനിമയ്ക്ക് പിന്നിലെ ചില കാര്യങ്ങള്‍ എല്ലാവരും അറിഞ്ഞിരിക്കണം എന്നില്ല. എന്നു നിന്റെ മൊയ്തീന്‍ എന്ന സിനിമയ്ക്ക് പിന്നിലെ കൗതുകകരമായ അഞ്ച് കാര്യങ്ങളെ കുറിച്ച് ഇനി പറയാം.

  മഴ ഒരു കഥാപാത്രമാകുമ്പോള്‍

  എന്ന് നിന്റെ മൊയ്തീന് പിന്നില്‍: നിങ്ങള്‍ക്കറിയാത്ത കൗതുകകരമായ അഞ്ച് കാര്യങ്ങള്‍

  എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തെ സംബന്ധിച്ച് മഴയും പുഴയും പ്രകൃതി പ്രതിഭാസങ്ങള്‍ മാത്രമല്ല, ഒരോ കഥാപാത്രങ്ങള്‍ കൂടെയാണ്. അതിനാല്‍ സിനിമയ്ക്ക് ശരിക്കുള്ള മഴ തന്നെ വേണമെന്ന് സംവിധായകന് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെ മഴയ്ക്ക് വേണ്ടി കാത്തിരുന്നതും സിനിമ വൈകാന്‍ ഒരു കാരണമായി. എന്നാല്‍ സിനിമയുടെ പൂര്‍ണതയ്ക്ക് വേണ്ടി പലയിടത്തും കൃത്രിമമായി മഴ പെയ്യിക്കേണ്ടി വന്നിട്ടുണ്ട്

  കാഞ്ചനയായി പാര്‍വ്വതി

  എന്ന് നിന്റെ മൊയ്തീന് പിന്നില്‍: നിങ്ങള്‍ക്കറിയാത്ത കൗതുകകരമായ അഞ്ച് കാര്യങ്ങള്‍

  പല നടിമാരെയും പരിഗണിച്ച ശേഷം ഒടുവിലാണ് കാഞ്ചനമാലയായി പാര്‍വ്വതിയെ തീരുമാനിച്ചത്. തെലുങ്കിലും തമിഴിലും ബാംഗ്ലൂര്‍ ഡെയ്‌സിന്റെ റീമേക്ക് ചെയ്തു കൊണ്ടിരിക്കെയാണ് പാര്‍വ്വതി എന്നു നിന്റെ മൊയ്തീന്‍ ഏറ്റെടുത്തത്. കാഞ്ചനമാലയാകാന്‍ വേണ്ടി സംവിധായകന്റെ നിര്‍ദ്ദേശപ്രകാരം പാര്‍വ്വതി ശരീര ഭാരവും കൂട്ടിയിട്ടുണ്ട്. തുടുത്ത കവിള്‍ത്തടങ്ങള്‍ക്കൊക്കെ വേണ്ടി അഞ്ച് കിലോയോളം സിനിമയുടെ പലഘട്ടത്തിലായി പാര്‍വ്വതി കൂട്ടിയെടുക്കുകയായിരുന്നു.

  അപ്പുവേട്ടന്‍ സൃഷ്ടിയല്ല

  എന്ന് നിന്റെ മൊയ്തീന് പിന്നില്‍: നിങ്ങള്‍ക്കറിയാത്ത കൗതുകകരമായ അഞ്ച് കാര്യങ്ങള്‍

  ടോവിനോ തോമസ് അവതരിപ്പിച്ച അപ്പുവേട്ടന്‍ എന്ന കഥാപാത്രവും സാങ്കല്‍പികമല്ല. യഥാര്‍ത്ഥമാണ്. ഇദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയതും കാഞ്ചനമാല തന്നെയാണ്. ഇങ്ങനെ ഒരു സിനിമയെ കുറിച്ച് ആലോചിക്കുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇദ്ദേഹം മരണപ്പെട്ടു

  മുക്കത്തെ പെണ്ണേ...

  എന്ന് നിന്റെ മൊയ്തീന് പിന്നില്‍: നിങ്ങള്‍ക്കറിയാത്ത കൗതുകകരമായ അഞ്ച് കാര്യങ്ങള്‍

  മുഹമ്മദ് മഖ്ബൂല്‍ മന്‍സൂണ്‍ എന്നയാളാണ് മുക്കത്തെ പെണ്ണേ എന്ന പാട്ട് എഴുതി ആലപിച്ചത്. അത് ഗാനം ചിട്ടപ്പെടുത്തിയ ഗോപി സുന്ദറിന്റെ തീരുമാനമായിരുന്നു. ഗോപി സുന്ദറും ഇതേ ഗാനത്തിന് പലയിടത്തും ശബ്ദം നല്‍കിയിട്ടുണ്ട്

  ചിത്രത്തിലെ പാട്ടുകള്‍

  എന്ന് നിന്റെ മൊയ്തീന് പിന്നില്‍: നിങ്ങള്‍ക്കറിയാത്ത കൗതുകകരമായ അഞ്ച് കാര്യങ്ങള്‍

  സിനിമയിലെ പശ്ചാത്തല സംഗീതവും പാട്ടുകളും ഏറെ പ്രശംസകള്‍ നേടിയതാണ്. ഗോപി സുന്ദര്‍, എം ജയചന്ദന്‍, രമേശ് നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് ഗാനങ്ങളും പശ്ചാത്തല സംഗീതവുമൊരുക്കിയത്. അത് സംവിധായകന്റെ നിര്‍ബന്ധമായിരുന്നു. തന്റെ സ്വപ്‌ന ചിത്രത്തിന് വേണ്ടി ഒരു വിട്ടുവീഴ്ചയ്ക്കും ആര്‍എസ് വിമല്‍ തയ്യാറല്ലായിരുന്നു

  English summary
  Some unknown interesting facts about Ennu Ninte Moideen
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X