ചോദിച്ചവര്‍ക്കെല്ലാം ഹായ് വാരിക്കോരി കൊടുത്ത് ഭാവന, പക്ഷെ മുഖത്ത് എന്തോ ഒരു വൈക്ലഭ്യം, ചിരി പോര
കൊറോണയെ തുടര്‍ന്നുള്ള ഈ അടച്ചുപൂട്ടലില്‍ ഭാവനയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പ്രിയപ്പെട്ട പഴയ ചില ചിത്രങ്ങളാണ് നേരത്തെ ഭാവന ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുതിയ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ താരം പങ്കുവയ്ക്കുന്നുണ്ട്. അങ്ങനെ ഏറ്റവും ഒടുവില്‍ പങ്കുവച്ച ചില ചിത്രങ്ങളില്‍ സന്തോഷം അത്ര പോര എന്നാണ് ആരാധകരുടെ പക്ഷം
കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ചുകൊണ്ട് സാധാരണ ഗതിയിലുള്ള ചില ചിത്രങ്ങളാണ് ഭാവന പങ്കുവച്ചിരിയ്ക്കുന്നത്. പ്രത്യേകിച്ച് എടുത്ത് പറയാന്‍ മാത്രം ഒന്നുമില്ലെങ്കിലും എന്നത്തെയും പോലെ ഭാവന സുന്ദരിയാണ്. പക്ഷെ മുഖത്തെ ചിരിയ്ക്ക് തെളിച്ചം പോര. ഒരു സങ്കട ഭാവവും ആശയക്കുഴപ്പവുമൊക്കെ മുഖത്ത് പ്രതിഫലിക്കുന്നു എന്നാണ് ആരാധകരുടെ നിരീക്ഷണം. പ്രസന്നത നിറഞ്ഞ ചിരി ഭാവനയുടെ മുഖത്ത് നിന്ന് മിസ്സ് ചെയ്യുന്നുണ്ടത്രെ.

ഫോട്ടോയ്ക്ക് താഴെ ഭാവനയോടുള്ള സ്‌നേഹം അറിയിച്ചു കൊണ്ടുള്ള കമന്റുകള്‍ കുമിയുകയാണ്. ഇഷ്ടം കൊണ്ട് ചിലര്‍ മറുപടി ചോദിച്ചപ്പോള്‍, ചോദിച്ചവര്‍ക്കെല്ലാം ഭാവന മറുപടി കൊടുക്കുന്നതും കാണാം. എല്ലാവര്‍ക്കും ഹാര്‍ട്ടിന്റെ ഇമോജി അല്ലെങ്കില്‍ ഹയ് എന്നൊരു വാക്ക് മാത്രമാണ് ഭാവന നല്‍കുന്നത്. ഇതാദ്യനായാണ് ഭാവന സോഷ്യല്‍ മീഡിയയില്‍ ഇത്രയേറെ പങ്കാളിത്തത്തോടെ സജീവമാവുന്നത്.
Recommended Video
സോഷ്യല്‍ മീഡിയയില്‍ നിന്ന് വളരെ അധികം അകന്നു നിന്ന നായിക നടിയാണ് ഭാവന. വിവാദങ്ങളില്‍ നിന്നും വിമര്‍ശനങ്ങളില്‍ നിന്നും മനപൂര്‍വ്വം വിട്ടു നില്‍ക്കാന്‍ ശ്രമിയ്ക്കുന്നതിന്റെ ഭാഗമായിരുന്നു അത്. ഇന്‍സ്റ്റഗ്രാം പേജില്‍ അടുത്തിടെയാണ് ഭാവന ഇത്രമേല്‍ സജീവമായത്. തന്റെയും നവീന്റെയും ചിത്രങ്ങളും വീഡിയോയും തന്നെയാണ് പലപ്പോഴും ഭാവന സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്.
കന്നട നിര്‍മാതാവ് നവീനുമായുള്ള വിവാഹ ശേഷവും ഭാവന സിനിമകളില്‍ സജീവമാണ്. എന്നാല്‍ മലയാളത്തിലല്ല. ഏറ്റെടുത്ത സിനിമകളെല്ലാം കന്നടയിലാണ്. ഡാര്‍ലിങ് കൃഷ്ണയെ കേന്ദ്ര കഥാപാത്രമാക്കി നാഗ് ശേഖര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അടുത്തതായി ഇനി ഭാവന അഭിനയിക്കുന്നത്. അഞ്ചോളം കന്നട സിനിമകളാണ് നിലവില്‍ നടി കരാറ് ചെയ്തിരിയ്ക്കുന്നത്. ഒരു മലയാള സിനിമ പോലും അക്കൂട്ടത്തിലില്ല. ആദം ജോണ്‍ എന്ന സിനിമയാണ് ഭാവന ഏറ്റവുമൊടുവില്‍ മലയാളത്തില്‍ ചെയ്തത്. തമിഴില്‍ സൂപ്പര്‍ ഹിറ്റ് വിജയമായ 96 ന്റെ കന്നട റീമേക്കായ 99 ആണ് ഭാവനയുടെ ഏറ്റവും ഒടുവിലത്തെ റിലീസ് ചിത്രം.



Click it and Unblock the Notifications











