'കുഞ്ചാക്കോ ബോബനല്ലേ എന്ന് ചോദിക്കുമ്പോൾ ചിലപ്പോൾ ദേഷ്യം വരും'; ആസിഫ് അലി പറയുന്നു!

വില്ലനായി മലയാള സിനിമയിലേക്ക് എത്തുകയും പിന്നീട് നായകനായി തിളങ്ങുകയും ചെയ്ത നടനാണ് യുതാരങ്ങളിൽ ശ്രദ്ധേയനായി ആസിഫ് അലി. റിമ കല്ലിങ്കൽ നായികയായ ഋതുവായിരുന്നു ആസിഫ് അലിയുടെ ആദ്യ ചിത്രം.

അവതാരകനായി ജോലി ചെയ്ത് വരുന്നതിനിടയിലായിരുന്നു ആസിഫിന് സിനിമയിൽ അവസരം ലഭിച്ചത്. തുടക്കം നെഗറ്റീവ് ക്യാരക്ടറിലൂടെയാണെങ്കിലും എല്ലാത്തരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാനാവുമെന്ന് ആസിഫ് പിന്നീട് തെളിയിക്കുകയായിരുന്നു.

actor Asif Ali, actor Asif Ali news, actor Asif Ali films, actor Asif Ali Kunchacko Boban, Kunchacko Boban news, Kunchacko Boban, നടൻ ആസിഫ് അലി, നടൻ ആസിഫ് അലി വാർത്ത, നടൻ ആസിഫ് അലി ചിത്രങ്ങൾ, നടൻ ആസിഫ് അലി കുഞ്ചാക്കോ ബോബൻ, കുഞ്ചാക്കോ ബോബൻ വാർത്ത, കുഞ്ചാക്കോ ബോബൻ

ഋതുവിൽ തുടങ്ങിയ ആസിഫിന്റെ സിനിമാ ജീവിതം കുഞ്ഞെൽദോ വരെ എത്തിനിൽക്കുകയാണ്. പന്ത്രണ്ട് വർഷമായി മലയാള സിനിമയിൽ സജീവമായുള്ള താരത്തിന്റെ ഇനി റിലീസിനെത്താനുള്ള സിനിമ കുറ്റവും ശിക്ഷയുമാണ്.

രാജീവ് രവി സംവിധാനം ചെയ്ത ചിത്രം 27ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. കമ്മട്ടിപ്പാടം എന്ന ചിത്രം കഴിഞ്ഞ് ഏറെ നാളുകൾക്ക് ശേഷമാണ് രാജീവ് രവി കുറ്റവും ശിക്ഷയും സംവിധാനം ചെയ്യുന്നത്. ജയ്പൂരായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

കട്ടപ്പനയിലും ചിത്രീകരണം ഉണ്ടായിരുന്നു. ചിത്രത്തിന്റെ ട്രെയിലർ നേരത്തെ പുറത്തിറങ്ങിയിരുന്നു.

Also Read: ‌'ഞാൻ ആ രം​ഗത്തിൽ ശരിക്കും കരഞ്ഞു, മമ്മൂക്ക അഭി‌നയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു'; 'പുഴു'വിലെ കിച്ചു

പൊലീസ് ഇൻവസ്റ്റി​ഗേഷൻ ത്രില്ലറാണ് കുറ്റവും ശിക്ഷയും. കാസർകോഡ് നടന്ന യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ഷറഫുദീൻ, സണ്ണി വെയ്ൻ, അലൻസിയർ, സെന്തിൽ കൃഷ്ണ, ശ്രിന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ സുപരിചിതനായ പൊലീസ് ഉദ്യോഗസ്ഥൻ സിബി തോമസാണ് ചിത്രത്തിന് കഥ ഒരുക്കിയിട്ടുള്ളത്. മാധ്യമപ്രവർത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

സിനിമാ പ്രേമികൾക്ക് വളരെ പ്രതീക്ഷയുള്ള സിനിമ കൂടിയാണ് കുറ്റവും ശിക്ഷയും.

actor Asif Ali, actor Asif Ali news, actor Asif Ali films, actor Asif Ali Kunchacko Boban, Kunchacko Boban news, Kunchacko Boban, നടൻ ആസിഫ് അലി, നടൻ ആസിഫ് അലി വാർത്ത, നടൻ ആസിഫ് അലി ചിത്രങ്ങൾ, നടൻ ആസിഫ് അലി കുഞ്ചാക്കോ ബോബൻ, കുഞ്ചാക്കോ ബോബൻ വാർത്ത, കുഞ്ചാക്കോ ബോബൻ

സ്ഥിരമായി കാമിയോ വേഷങ്ങൾ ചെയ്യുന്ന നടൻ കൂടിയാണ് ആസിഫ് അലി. തന്റെ കാമിയോ വേഷങ്ങൾക്ക് കിട്ടിയ സ്വീകാര്യത താൻ ചെയ്ത നായക വേഷങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് പറയുകയാണ് ആസിഫ് അലി.

ഉസ്താദ് ഹോട്ടലിലെ കാമിയോ വേഷം ഇപ്പോഴും ആളുകൾ ഓർക്കുന്നുണ്ടെന്നും ചില സമയത്ത് സന്ദർഭം നോക്കാതെ 'കുഞ്ചാക്കോ ബോബനല്ലേ?' എന്ന് ചോദിച്ച് ആളുകൾ സംസാരിക്കാൻ വരുമ്പോൾ ദേഷ്യം വരാറുണ്ടെന്നും ആസിഫ് അലി പറയുന്നു. ഒരുപക്ഷെ കുഞ്ചാക്കോ ബോബനോട് പോലും ആരും 'കുഞ്ചാക്കോ ബോബനല്ലേ?' എന്ന് ചോദിച്ച് പോയിട്ടുണ്ടാകില്ലെന്നും ആസിഫ് അലി പറയുന്നു.

ഉസ്താദ് ഹോട്ടലിന്റെ അവസാന ഭാ​ഗത്താണ് ആസിഫ് അതിഥി താരമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

More from Filmibeat

Read more about: asif ali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X