For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കളിക്കാൻ ഒരു ലക്ഷം രൂപയിലധികം വിലവരുന്ന ഉപകരണം വേണമെന്ന് മകൻ; നവ്യയുടെ മറുപടി ഇതായിരുന്നു

  |

  പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴേ മലയാളത്തിലെ മുൻനിര നായകന്മാരിൽ ഒരാളുടെ നായികയായി മലയാള സിനിമയിൽ എത്തിയ താരമാണ് നവ്യ നായർ. 2001-ൽ പുറത്തിറങ്ങിയ ഇഷ്ടം എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ നവ്യ പ്രേക്ഷക ശ്രദ്ധ നേടി.

  ചിത്രത്തിൽ അഞ്ജന എന്ന നായികവേഷം ലഭിക്കുമ്പോൾ നവ്യക്ക് വെറും 16 വയസ്സായിരുന്നു പ്രായം. ഈ ചെറുപ്രായത്തിലും വളരെ പക്വതയോടെ തനിക്ക് ലഭിച്ച കഥാപാത്രത്തെ അഭിനയിപ്പിച്ചു ഫലിപ്പിച്ച താരം തന്റെ അഭിനയമികവ് മലയാള സിനിമയെ തുറന്ന് കാട്ടുകയായിരുന്നു.

  തുടർന്ന് നവ്യ അഭിനയിച്ച നന്ദനത്തിലെ "ബാലാമണി"എന്ന കഥാപാത്രത്തിന് ഏറെ ജനപ്രീതി നേടാൻ സാധിച്ചു. 2002ൽ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡും നവ്യ നേടി.

  മലയാളത്തിലെ മുൻനിര നായകന്മാരോടൊപ്പം എല്ലാം അഭിനയിച്ച നവ്യ, തമിഴിലും കന്നഡയിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. അഴകിയ തീയേ എന്ന ചിത്രത്തിലൂടെയാണ് നവ്യ തമിഴ് സിനിമയിലെക്ക് പ്രവേശിച്ചത്.

  എന്നാൽ ഏറ്റവും ശ്രദ്ധേയമായത് 2009-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ 'ആടും കൂത്ത്' ആയിരുന്നു. നവ്യയുടെ ആദ്യ കന്നഡ ചിത്രം ഗജയിൽ , നടൻ ദർശനൊപ്പം താരം സ്‌ക്രീൻ പങ്കിട്ടു. നം യജമാനരു, ബോസ് തുടങ്ങിയ തുടർച്ചയായ ഹിറ്റുകൾ നവ്യക്ക് കന്നഡയിൽ ലഭിച്ചിരുന്നു.

  ഏകദേശം അൻപതോളം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. എന്നാൽ 2010ൽ തന്റെ വിവാഹശേഷം നവ്യ അഭിനയ ജീവിതത്തിൽ നിന്നും അകന്നു നിൽക്കുകയായിരുന്നു.

  2012ൽ 'സീൻ ഒന്ന് നമ്മുടെ വീട്' എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് മടങ്ങിയെത്തിയ നവ്യ, മലയാളം ത്രില്ലർ ദൃശ്യത്തിന്റെ കന്നഡ റീമേക്ക് ആയ ദൃശ്യയിൽ അഭിനയിച്ചു.

  തുടർന്ന് മലയാളത്തത്തിൽ സിനിമകൾ അധികം ചെയ്യാതെ കുറച്ച നാൾ ഇടവേള എടുത്തുവെങ്കിലും റിയാലിറ്റി ഷോകളിലും മറ്റും ജഡ്‌ജായും അതിഥിയായും ടെലിവിഷൻ പ്രേക്ഷകർക്ക് മുന്നിൽ നിരന്തരം പ്രത്യക്ഷപ്പെട്ടിരുന്നു.

  2022 മാർച്ചിൽ പുറത്തിറങ്ങിയ ഒരുത്തി എന്ന വി.കെ. പ്രകാശ് ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് നവ്യ നടത്തിയത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രം തന്നെയായിരുന്നു നവ്യ.

  ഏറെ പ്രശംസ നേടിയ ചിത്രമായിരുന്നു ഒരുത്തി. നടിയുടെ തിരിച്ചുവരവും ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചു.

  എല്ലാ ജോലിയിലും ഉള്ളതുപോലെ തന്നെയാണ് സിനിമയിലും; ഇടവേള എടുത്തതിനെക്കുറിച്ച് മിയ

  ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നിരവധി അഭിമുഖങ്ങളിൽ നവ്യാ പങ്കെടുത്തിരുന്നു, അതെല്ലാം മുൻപൊന്നും കാണാത്ത തരത്തിൽ വളരെ പക്വതയോടെയാണ് നവ്യ കാര്യങ്ങളും തന്റെ അഭിപ്രായങ്ങളും പങ്കുവച്ചിരുന്നത്. ഇവയെല്ലാം ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.

  ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഒരു പ്രഭാഷണമാണ് സോഷ്യൽ മീഡിയയിലൂടെ വൈറൽ ആയി മാറുന്നത്.

  പത്തനാപുരത്ത് ഗാന്ധിഭവനിൽ താരം നടത്തിയ ഒരു പ്രസംഗത്തിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ചടങ്ങിൽ നവ്യാനായരുടെ പ്രസംഗം ഏറെ കൈയടിയും നേടുകയുണ്ടായി.

  ഇന്നത്തെ കാലത്ത് കുട്ടികൾക്ക് കിട്ടുന്ന പ്രി വില്ലേജിനെ കുറിച്ചായിരുന്നു താരം വേദിയിൽ സംസാരിച്ചത്. ഒരു ഇലക്ട്രോണിക്സ് ഷോപ്പിൽ പോയപ്പോൾ മകൻ അവിടെ ഉണ്ടായിരുന്ന ഒരു ലക്ഷം രൂപയിലധികം വിലവരുന്ന ഒരു ഉപകരണം ചൂണ്ടിക്കാണിച്ച് അത് തനിക്ക് വേണമെന്ന് ആവശ്യപ്പെട്ടു,എന്തിനാണെന്ന് ചോദിച്ചപ്പോൾ അതുണ്ടെങ്കിൽ തനിക്ക് ഒരുപാട് ഗെയിമുകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കും എന്നായിരുന്നു മറുപടി നൽകിയത്.

  ഇന്നത്തെക്കാലത്ത് കുട്ടികൾക്ക് പൈസയുടെ വിലയെക്കുറിച്ച് യാതൊരുവിധ അറിവുമില്ലായെന്നും കിട്ടുന്ന അവസരങ്ങളെ കുറിച്ച് യാതൊരു വിധ ബോധവുമില്ലായെന്നും താരം പറഞ്ഞു.

  എന്നാൽ താൻ മകനോട് നിനക്ക് കയ്യിലുള്ള കളിച്ചു കഴിഞ്ഞഗെയിമുകൾ ഡിലീറ്റ് ചെയ്ത ശേഷം പുതിയവ ഡൗൺലോഡ് ചെയ്യാൻ പാടില്ലെ എന്ന് ചോദിച്ചുവെന്നും. സാധിക്കും എന്ന മറുപടി മകൻ നൽകിയെന്നും നവ്യ പറഞ്ഞു.

  "ചിന്തിക്കാനുള്ള ഒരു അവസരം നമ്മുടെ മക്കൾക്ക് കിട്ടുന്നില്ല കാരണം ഒരുപാട് അവസരങ്ങൾ ആണ് അവർക്ക് മുന്നിൽ ഇപ്പോഴുള്ളത്, പലപ്പോഴും ഇത്തരത്തിലുള്ള ഗാന്ധിഭവൻ പോലുള്ള സ്ഥലങ്ങൾ സന്ദർശിക്കണമെന്ന് ഞാൻ മകനോട് പറയാറുണ്ട്.

  സമൂഹത്തെക്കുറിച്ചും മനുഷ്യരെക്കുറിച്ചും ഇപ്പോൾ ലഭിക്കുന്ന അവസരങ്ങളെക്കുറിച്ചും പൂർണമായ ബോധത്തോടുകൂടി മാത്രമേ വളരാൻ പാടുള്ളൂ എന്ന് മകന് ഉപദേശവും നൽകാറുണ്ട്" നവ്യ നായർ പറഞ്ഞു.

  കടിച്ചു കീറാൻ വന്ന ജാസ്മിന് സിയാലോയുടെ വിഡിയോ കാട്ടി ലാലേട്ടൻ

  Read more about: navya nair
  English summary
  Son asked for a gadget that was worth more than Rs 1 lakh to play and this was the response of Navya; Navya Nair's recent speech goes viral on social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X