അതിന് മുകളിൽ ഞാൻ പറയുന്നില്ല, കാരണം നയൻതാരയോടുള്ള ബഹുമാനം. കഴിഞ്ഞതെല്ലാം വിഘ്നേശ് മറന്നിരിക്കും

സംവിധായകൻ വിഘ്നേശ് ശിവനെക്കുറിച്ച് സംസാരിച്ച് നടി സോന ഹെയ്ഡൻ. വിഘ്നേശ് ശിവൻ ഞങ്ങളുടെ ഓഫീസിലുണ്ടായിരുന്നു. രണ്ട് മൂന്ന് വർഷം എല്ലാവരും ഒരു ​ഗ്രൂപ്പായിരുന്നു. പിന്നീട് ടച്ചിലില്ല. അതിന് മുകളിൽ പറയുന്നില്ല. എനിക്ക് നയൻതാരയോട് ഒരുപാട് ബഹുമാനമുണ്ട്. അവളുടെ ജേർണിയെ ഞാൻ ബഹുമാനിക്കുന്നു, ഞാനും ഒരു സ്ത്രീയാണ്. എന്നെ പോലും ഒരുപാട് തിരിച്ചടികൾ അവൾക്കും വന്നിട്ടുണ്ട്. അത് ഭം​ഗിയായെടുത്ത് കുടുംബമായി ജീവിക്കുന്നു. വിഘ്നേശ് ശിവൻ ഒരു മോശം വ്യക്തിയല്ല. മറന്ന് പോയോ എന്ന ഫീലുണ്ട്. ജീവിതം മാറിയെന്നും സോന ഹെയ്ഡൻ പറയുന്നു.

​ഗ്ലാമർ വേഷം ചെയ്യാൻ നിർദേശിച്ച പിതാവ്, സമ്പാദ്യവും അപഹരിച്ചു; അന്നത്തെ കണ്ണീരിന് മുക്തയ്ക്ക് ലഭിച്ച പ്രതിഫലം!
​ഗ്ലാമർ വേഷം ചെയ്യാൻ നിർദേശിച്ച പിതാവ്, സമ്പാദ്യവും അപഹരിച്ചു; അന്നത്തെ കണ്ണീരിന് മുക്തയ്ക്ക് ലഭിച്ച പ്രതിഫലം!

നയൻതാരയുമായുള്ള പ്രണയത്തോടെ ജീവിതം മാറി മറിഞ്ഞയാളാണ് വി​ഘ്നേശ് ശിവൻ. നാനും റൗഡി താൻ എന്ന സിനിമയിലൂടെയാണ് ഇവർ അടുത്തത്. ഏഴ് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ വിവാഹിതരായി. വളരെ കഷ്ടപ്പെട്ട് കരിയറിൽ മുന്നോട്ട് പോയിക്കൊണ്ടിരുന്ന ആളാണ് വിഘ്നേശ് ശിവൻ. തെന്നിന്ത്യയിലെ താരറാണിയായ നയൻതാരയെ ജീവിത പങ്കാളിയായി ലഭിക്കുമെന്ന് വിഘ്നേശ് പ്രതീക്ഷിച്ചിരുന്നില്ല. നാനും റൗഡി താനിന്റെ കഥ പറയാൻ വിഘ്നേശ് പോയത് ഓട്ടോയിലാണ്. കഥ ഇഷ്ടപ്പെട്ടില്ലെങ്കിലും ബി​ഗ് സ്ക്രീനിൽ കണ്ട നായികയെ നേരിൽ കാണാലോ എന്നാണ് വിഘ്നേശ് അന്ന് കരുതിയത്. എന്നാൽ ഷൂട്ടിം​ഗ് തുടങ്ങി കുറച്ച് നാളുകൾക്കുള്ളിൽ ഇവർ അടുത്തു.

Sona Heiden  Vignesh Shivan  Nayanthara

ഒരു കാലത്ത് ​ഗ്ലാമറസ് വേഷങ്ങൾ തുടരെ ചെയ്തിരുന്ന നടിയാണ് സോന ഹെയ്ഡൻ. നേരത്തെ നടൻ ജയ്നെക്കുറിച്ച് സോന സംസാരിച്ചിരുന്നു.
ജയ് ഒരു പ്ലേ ബോയ് ആണെന്ന് സോന പറഞ്ഞു. നടന്റെ കരിയറിൽ വന്ന മാറ്റത്തെക്കുറിച്ചും സോന സംസാരിച്ചു. എന്തിനാണവൻ പാത മാറ്റിയതെന്ന് അറിയില്ല. സ്പിരിച്വൽ ചോയ്സിനെക്കുറിച്ചല്ല ഞാൻ പറയുന്നത്. കരിയറിനെക്കുറിച്ചാണ്. എന്റെ കൂടെ സിനിമ ചെയ്യുമ്പോഴെല്ലാം നല്ലയാളായിരുന്നു. പക്ഷെ ഇപ്പോൾ ഞാൻ കേൾക്കുന്ന പരാതികൾ വേറെയാണ്. എന്തുകൊണ്ടാണീ മാറ്റമെന്ന് തനിക്കറിയില്ലെന്നും സോന ഹെയ്ഡൻ വ്യക്തമാക്കി.

നടൻ സിമ്പുവിനെക്കുറിച്ചും സോന അന്ന് സംസാരിച്ചു. സിമ്പുവിന് ഒരാളെ ഇഷ്ടമായാൽ ജീവൻ കൊടുക്കും. കരിയറിലെ തുടക്ക കാലത്ത് ഞാനും പാർട്ടികളും മറ്റും ചെയ്തിരുന്നു. അത് പോലെയായിരുന്നു ആ കാലഘട്ടത്തിൽ സിമ്പുവും. അത് കൊണ്ടാണ് സ്ത്രീകളുമായി ബന്ധപ്പെട്ട വിവാദങ്ങളുണ്ടായത്. ആ പ്രായമതായിരുന്നു. എന്തുകൊണ്ട് സിമ്പു, സോന തുടങ്ങിയ പേരുകൾ മാത്രം പറയുന്നു. എല്ലാവരും പാർട്ടികൾക്ക് പോകുന്നുണ്ട്. വലിയ താരങ്ങൾക്ക് കുടിച്ച് ബോധം പോകും. എന്നാൽ പിറ്റേന്ന് പത്രങ്ങളിൽ വരിക എന്റെയും സിമ്പുവിന്റെയുമാെക്കെ പേരാണ്. ഞങ്ങളാണ് ബലിയാടുകൾ. സിമ്പു വളരെ നല്ല വ്യക്തിയാണ്. സുഹൃത്തുക്കൾക്ക് വേണ്ടി നിൽക്കുന്നയാളാണ് സിമ്പുവെന്നും സോന ഹെയ്ഡൻ പറഞ്ഞു.

Read more about: vignesh shivan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X