ഇതും കേരളത്തിലെ സ്ത്രീകളുടെ വസ്ത്രമായിരുന്നു! പച്ച മാങ്ങയിലെ ഗ്ലാമറസ് വേഷത്തെ കുറിച്ച് നടി സോന

പ്രതാപ് പോത്തനും സോന ഹെയ്ഡനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് പച്ചമാങ്ങ. ജയേഷ് മൈനാഗപ്പള്ളി തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന സിനിമയില്‍ നിന്നും അടുത്തിടെ ട്രെയിലര്‍ പുറത്ത് വന്നിരുന്നു. ദാമ്പത്യ ജീവിതത്തിന്റെ കെട്ടുറപ്പും നന്മതിന്മകളും വിശകലനം ചെയ്യുന്ന കഥാന്തരീക്ഷത്തില്‍ ഒരുക്കുന്ന ചിത്രമാണ് പച്ചമാങ്ങ.

സിനിമയുടെ ട്രെയിലര്‍ റിലീസ് ആയതിന് പിന്നാലെ നായികയുടെ കഥാപാത്രമായി ബന്ധപ്പെട്ട് വിമര്‍ശനം വലിയ രീതിയില്‍ ഉയര്‍ന്നിരുന്നു. പ്രധാനമായും നടിയുടെ വസ്ത്രധാരണമായിരുന്നു സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയുമായി വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയത്. ഇപ്പോഴിതാ തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ നടി സോന തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

 sona-heiden

'വളരെ മനോഹരമായ ഒരു ചിത്രമാണ് പച്ചമാങ്ങ. വൈകാരികമായ ഒരുപാട് രംഗങ്ങള്‍ നിറഞ്ഞ ഒരു ചിത്രം ബാലു മഹേന്ദ്ര സാറിന്റെ ശൈലിയെ അനുസ്മരിപ്പിക്കും വിധമാണ് ഒരുക്കിയിരിക്കുന്നത്. എന്റെ കഥാപാത്രത്തിന്റെ വേഷത്തിന്റെ അടിസ്ഥാനത്തില്‍ ചിത്രത്തെ വിലയിരുത്തരുത്. ഞാന്‍ ഗ്ലാമറസ്‌കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന മുന്‍ധാരണയോട് കൂടിയാണ് പലരും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. ഒരു കാലഘട്ടത്തില്‍ കേരളത്തിലെ സ്ത്രീകളുടെ വസ്ത്രധാരണത്തെ അതേ പടി പകര്‍ത്തുകയാണ്ഞാന്‍ ചെയ്തിരിക്കുന്നത്. സഭ്യതയുടെ പരിധി ലംഘിച്ചിട്ടില്ലെന്നും സോന പറയുന്നു'.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X