ബാക്ക് കാണിച്ചുള്ള ഫോട്ടോസ് മാത്രമേ എടുത്തുള്ളു! സിനിമയിൽ ആ രംഗങ്ങളില്ലെന്ന് പറഞ്ഞ് നടി സോന നായര്‍

സിനിമയിലും സീരിയലിലുമെല്ലാം തിളങ്ങി നില്‍ക്കുന്ന നടി സോന നായരെ കുറിച്ചുള്ള രസകരമായ കാര്യങ്ങളാണ് ഇപ്പോള്‍ തരംഗമാവുന്നത്. ടിപി ബാലഗോപാലന്‍ എംഎ എന്ന സിനിമയിലൂടെ ബാലതാരമായി് 1986 ലാണ് സോന നായര്‍ വെള്ളിത്തിരയിലേക്ക് എത്തുന്നത്. പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതമായ കഥാപാത്രങ്ങളിലെത്തി.

സിനിമകള്‍ പോലെ തന്നെ ഒരുപാട് സീരിയലുകളിലും സജീവ സാന്നിധ്യമായിരുന്നു നടി. ഇതിനിടെ ഒരു ഹ്രസ്യചിത്രത്തിലെ പോസ്റ്ററിന്റെ പേരില്‍ സോന നായരെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. പോസ്റ്ററില്‍ കണ്ടതൊന്നുമല്ല ചിത്രത്തിലുണ്ടായിരുന്നതെന്നും അതിന് പിന്നിലെ കാര്യങ്ങള്‍ മറ്റൊന്നുമാണെന്ന് പറയുകയാണ് നടിയിപ്പോള്‍. കേരളകൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി മനസ് തുറന്നത്.

സോന നായര്‍ പറയുന്നതിങ്ങനെ

കേരളത്തിലെങ്ങും കോളിളക്കം സൃഷ്ടിച്ച നാടകാചാര്യന്‍ എന്‍എന്‍ പിള്ളയുടെ കാപാലിക എന്ന നാടകം ഹ്രസ്യചിത്രമായെത്തിയിരുന്നു. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായതിനെ കുറിച്ച് പറയുകയാണ് സോന നായരിപ്പോള്‍. പണ്ട് ഷീലാമ്മയെയോ ജയഭാരതിയെ വെച്ചിട്ടോ കാപാലിക എന്ന സിനിമ ചെയ്തിട്ടുണ്ടെന്നാണ് തോന്നുന്നത്. കൃത്യമായി ഓര്‍മ്മയില്ല. അത്തരമൊരു കഥയെ ഷോര്‍ട്ട് ഫിലിം ആക്കി കൊണ്ട് വന്നു. അനാവൃതയായ കാപാലിക എന്ന പേരില്‍ എന്റെ സുഹൃത്ത് പ്രീതി പണിക്കരുടേതായിരുന്നു ചിത്രം.

Recommended Video

Dev Mohan Exclusive Interview | Sufiyum Sujatayum | Oneindia Malayalam
സോന നായര്‍ പറയുന്നതിങ്ങനെ

സിനിമയുമായി ബന്ധപ്പെട്ട് സോന നായരുടെ പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിമുഖത്തിനിടെ അതിന് പിന്നിലെ കഥയും കൂടി നടി പറഞ്ഞിരുന്നു. അനാവൃതമായ കാപാലിക എന്ന ചിത്രത്തില്‍ ഒരു വേശ്യയുടെ കഥാപാത്രമായിരുന്നു ചെയ്തിരുന്നതെന്ന് താരം പറയുന്നു. തന്നെ അല്ലാതെ വേറെ ആരെയും ഈ കഥാപാത്രത്തിന് പറ്റില്ലെന്ന് പ്രീതി പണിക്കര്‍ പറഞ്ഞിരുന്നു. ആരെയും കെട്ടിപിടിക്കാനോ ശരീരം കാണിക്കുന്നതോ തുടങ്ങി നോര്‍മലി ഒരു പോസ്റ്റിറ്റിയൂട്ട് ചെയ്യുന്ന രീതിയിലുള്ള ഒരു ക്യാരക്ടര്‍ അല്ല. വളരെ സഭ്യതയുള്ള ക്യാരക്ടറാണ്.

 സോന നായര്‍ പറയുന്നതിങ്ങനെ

അല്ലെന്ന് ഉണ്ടെങ്കില്‍ ജോയിന്‍ ചെയ്യേണ്ടെന്നും പറഞ്ഞു. അങ്ങനെയാണ് ഞാന്‍ അതില്‍ ജോയിന്‍ ചെയ്യുന്നത്. അതിനകത്ത് ഒരു ഫോട്ടോഷൂട്ടിന് വേണ്ടി ഞാന്‍ ബാക്ക് പോസ് ചെയ്ത ഒരു ചിത്രം ഉണ്ടായിരുന്നു. ക്ഷേ അത് ചിത്രത്തില്‍ ഇല്ല. ഫള്ക്‌സ് വെക്കാന്‍ വേണ്ടി മാത്രമായിരുന്നു. ബാക്ക് തിരിഞ്ഞ് മാത്രമുള്ള ഫോട്ടോ ആണത്. ഒരു മാഗസിനിന്റെ മുഖചിത്രമായി ഫോട്ടോ വന്നു. അന്ന് വരെ ആളുകള്‍ എന്നെ അങ്ങനെയൊരു വേഷത്തില്‍ കണ്ടിട്ടില്ല. ഇത് അങ്ങനെത്തെ ഒരു സിനിമയാണെന്ന് എല്ലാവരും വിചാരിച്ചു.

 സോന നായര്‍ പറയുന്നതിങ്ങനെ

ഇങ്ങനെയൊക്കെ സോന പോസ് ചെയ്യുമോ എന്ന് ആളുകള്‍ വിചാരിച്ചു. ഫോട്ടോയ്ക്ക് ഇത്രയുമാണെങ്കില്‍ ഇനി സിനിമയ്ക്കകത്ത് എന്തായിരിക്കും എന്നവര്‍ ചിന്തിച്ചു. ആ പോസ്റ്റര്‍ ഒക്കെ കാണിച്ച് എല്ലാവരെയും പറ്റിച്ചു. ഇതിനകത്ത് ഇതൊക്കെ ഉണ്ടെന്ന് ആള്‍ക്കാര്‍ കരുതിക്കോട്ടെ എന്നാണ് പ്രീതി പറഞ്ഞത്. സിനിമ എപ്പോഴും ആള്‍ക്കാരെ പറ്റിക്കലാണല്ലോ. വെളിച്ചത്ത് ഷൂട്ട് ചെയ്ത് ഇരുട്ടത്ത് കാണിച്ച് സിനിമ പറ്റിക്കുകയാണെന്നും സോന നായര്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X