'അത്രയ്ക്ക് അടിയെനിക്ക് കിട്ടി; ഒരു ദാക്ഷിണ്യവും ഇല്ല; മീരയെ കണ്ട് കരച്ചിലടക്കാൻ പറ്റിയില്ല'; സോന നായർ

ശ്രദ്ധേയമായ ക്യരക്ടർ റോളുകളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് സോന നായർ. വർഷങ്ങൾ നീണ്ട കരിയറിൽ സോന നായർക്ക് മികച്ച ഒരുപിടി കഥാപാത്രങ്ങൾ ലഭിച്ചു. നരേനിലെ കുന്നുമ്മൽ ശാന്ത, രാച്ചിയമ്മ എന്ന ടെലിഫിലിമിലെ കഥാപാത്രം തുടങ്ങിയവ ഇന്നും പ്രേക്ഷക മനസ്സിൽ നിൽക്കുന്നു. കസ്തൂരിമാൻ, പട്ടണത്തിൽ സുന്ദരൻ, മനസ്സിനക്കരെ, പാസഞ്ചർ, വീണ്ടും ചില വീട്ടു കാര്യങ്ങൾ തുടങ്ങിയ സിനിമകളിൽ നടി ചെയ്ത വേഷവും ശ്രദ്ധിക്കപ്പെട്ടു. സീരിയൽ രം​ഗത്തും നടിക്ക് ശക്തമായ സാന്നിധ്യം അറിയിക്കാനായി.

കസ്തൂരിമാൻ എന്ന സിനിമയിൽ അഭിനയിച്ചതിന്റെ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സോന നായർ. മൈൽഡ് സ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. കസ്തൂരിമാനിൽ രാജി എന്ന കഥാപാത്രത്തെയാണ് സോന നായർ അവതരിപ്പിച്ചത്. 'മീരാ ജാസ്മിനും ചാക്കോച്ചനുമാെക്കെ സൂപ്പറായിരുന്നു ലൊക്കേഷൻ രസമായിരുന്നു. മീര എന്റെ ഭർത്താവിനെ കൊല്ലുന്ന സീനുണ്ട്'

Sona Nair

'രാത്രി 12 മണിക്കാണ് ഷോട്ട് ആരംഭിക്കുന്നത്. രണ്ട് മൂന്ന് മണി വരെ പോയി. ആ ​ഗ്രാമത്തിലെ മുഴുവനാളുകളും പുറത്തുണ്ടായിരുന്നു. പിൻ ഡ്രോപ്പ് സൈലൻസ് ആയിരുന്നു. ഭീകരമായ ക്ലൈമാക്സാണ്. മീര അഭിനയിച്ച് തകർത്തു. വീട്ടിൽ ഒരു കൊല നടന്നത് പോലെ നമുക്ക് തോന്നും. അങ്ങനെ ഫീൽ ചെയ്യും. മീര വേറെ ലെവലാക്കി കളഞ്ഞു അതിനെ. സത്യം പറഞ്ഞാൽ ഞാൻ ഭയങ്കര കരച്ചിലായിരുന്നു. കരച്ചിലടക്കാൻ പറ്റുന്നില്ല. ഷോട്ട് കഴിഞ്ഞിട്ടും. മീരയുടെ പെർഫോമൻസ് കണ്ട്'

'ഷമ്മി ചേട്ടനും അതെ. അത്രയ്ക്ക് അടി എനിക്ക് കിട്ടിയിട്ടുണ്ട്. ഷമ്മി ചേട്ടന് അതിൽ യാതൊരു ദാക്ഷിണ്യവും ഉണ്ടായിരുന്നില്ല. പക്ഷെ നല്ല മനുഷ്യനാണ്. ഞാൻ അടിക്കും, വേദനയെടുത്താൽ ഒന്നും പറയല്ലേയെന്ന് പറഞ്ഞിരുന്നു. അങ്ങനെയൊന്നും ഇല്ല ചേട്ടാ, എന്താന്ന് വെച്ചാൽ ചെയ്തോ കുഴപ്പമില്ല എന്ന് പറഞ്ഞു. തീവ്രമായി ചെയ്യുമ്പോഴേക്കും പവറും എനർജിയും കൂടുകയല്ലേ. അത്രയും ചെയ്തിട്ടാണ് ഇവൾ വന്ന് കൊല്ലുന്നത്'

'സീൻ കഴിഞ്ഞിട്ടും കൈയും കാലും വിറയ്ക്കുകയാണ്. യഥാർത്ഥത്തിൽ നടന്നത് അങ്ങനെ ഷൂട്ട് ചെയ്യുന്നത് പോലെ. ചില സീനുകളിൽ നിന്ന് വിട്ട് പോവില്ല. വീട്ടുകാരുമായൊക്കെ റിലേറ്റ് ചെയ്ത് പോവും. നമ്മളുടെ വീട്ടിൽ ആർക്കെങ്കിലും ഇങ്ങനെ സംഭവിക്കുമോ എന്ന് ആലോചിച്ച് പോവും,' സോന നായർ പറഞ്ഞു.

2003 ൽ പുറത്തിറങ്ങിയ സിനിമയാണ് കസ്തൂരിമാൻ. കുഞ്ചാക്കോ ബോബൻ, മീര ജാസ്മിൻ, ഷമ്മി തിലകൻ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ ചെയ്തത്. ആ വർഷത്തെ വൻ ഹിറ്റായിരുന്നു കസ്തൂരിമാൻ. മീരയുടെ കരിയർ ബെസ്റ്റ് സിനിമകളിലൊന്നായാണ് കസ്തൂരിമാൻ അറിയപ്പെടുന്നത്.

Sona Nair, Meera Jasmine

മീരയുടെ കരിയറിലെ ഏറ്റവും മികച്ച കാലഘട്ടമായിരുന്നു 2000 ത്തിന്റെ തുടക്കത്തിലെ വർഷങ്ങൾ, 2010 വരെ കരിയറിൽ നടി തിളങ്ങി നിന്നു. പിന്നീട് കുറേക്കാലം നടി മാറി നിൽക്കുകയും ചെയ്തു. ഇതിനിടെ ദുബായിലേക്ക് താമസം മാറി. മകൾ എന്ന സിനിമയിലൂടെയാണ് 2022 ൽ നടി തിരിച്ചു വന്നത്. സിനിമകളിൽ വീണ്ടും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് നടി. ക്യൂൻ എലിസബത്താണ് മീരയുടെ പുതിയതായി പ്രഖ്യാപിച്ച സിനിമ.

നരേൻ സിനിമയിൽ നായക കഥാപാത്രം ചെയ്യുന്നു. അച്ചുവിന്റെ അമ്മ, മിന്നാമിന്നിക്കൂട്ടം തുടങ്ങിയ സിനിമകളിൽ മീര ജാസ്മിനും നരേനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമകളിൽ നിന്ന് മാറി നിന്ന കാലത്ത് നടിയെക്കുറിച്ച് ഒരു വിവരവും ആരാധകർക്കില്ലായിരുന്നു. അടുത്ത സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങിയ മീര ഇപ്പോൾ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

More from Filmibeat

Read more about: sona nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X