മേക്കപ്പ് കൂടിയാൽ എല്ലാവരുടെയും മുന്നിൽ വെച്ച് ശകാരിക്കും; അവിടെ ഭർത്താവ്, ഭാര്യ എന്നൊന്നുമില്ല; സോന നായർ

ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടാൻ കഴിഞ്ഞ നടിയാണ് സോന നായർ. വർഷങ്ങളായി അഭിനയ രം​ഗത്ത് തുടരുന്ന സോന നായർ സിനിമകളിലും സീരിയലുകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. രാച്ചിയമ്മ, കുന്നുമ്മൽ ശാന്ത തുടങ്ങിയ കഥാപാത്രങ്ങൾ ഏറെ ജനപ്രീതി നേടി. നിരവധി പുരസ്കാരങ്ങളും കരിയറിൽ സോന നായർക്ക് ലഭിച്ചിട്ടുണ്ട്. സിനിമാട്ടോ​ഗ്രാഫർ ഉദയൻ അമ്പാടിയാണ് സോന നായരുടെ ഭർത്താവ്.

ഇപ്പോഴിതാ ഭർത്താവിനെക്കുറിച്ച് സംസാരിക്കുകയാണ് സോന നായർ. ഒരുമിച്ച് വർക്ക് ചെയ്തപ്പോഴുള്ള അനുഭവങ്ങളാണ് നടി പങ്കുവെച്ചത്. മൂവി വേൾഡ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. രണ്ട് മൂന്ന് പടങ്ങൾ ഞാനും ഭർത്താവും ഒരുമിച്ച് ചെയ്തിട്ടുണ്ട്. പക്ഷെ പുള്ളി ഒരിക്കലും എന്നെ സംവിധായകർക്ക് ശുപാർശ ചെയ്തിട്ടില്ല.

സോന ആ ക്യാരക്ടർ ചെയ്യാൻ ഓക്കെ ആണോയെന്ന് അദ്ദേഹത്തോട് ചോദിച്ചാൽ നിങ്ങൾ നേരിട്ട് ചോദിക്കൂ, ഞാൻ ഈ വക കാര്യങ്ങളിൽ ഇടപെടാറില്ലെന്ന് അദ്ദേഹം പറയും. എന്റെ പ്രൊഫഷനുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി സംഭാഷണങ്ങൾ ഉണ്ടാകാറില്ല. എനിക്ക് നല്ലതെന്ന് തോന്നിയാലേ ഞാൻ വീട്ടിൽ നിന്ന് പെട്ടിയുമായി ഇറങ്ങൂയെന്ന് ആൾക്ക് അറിയാം. എന്തിനത് ചെയ്ത് എന്ന് ചോദിക്കേണ്ടി വന്നിട്ടില്ല.

Sona Nair And Husband

പുള്ളിക്ക് തല കുനിക്കേണ്ട അവസ്ഥ ഇന്ന് വരെ ഞാൻ ഉണ്ടാക്കിക്കാെടുത്തിട്ടില്ല. ചേട്ടന്റെ കൂ‌ടെ വർക്ക് ചെയ്യുന്നത് എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഒരുമിച്ച് വർക്ക് ചെയ്യുമ്പോൾ‌ എനിക്ക് പ്രത്യേക ലൈറ്റൊന്നും വെക്കാറില്ല. ഏതോ ആർട്ടിസ്റ്റ് വന്ന് ചെയ്യുന്നു എന്ന ലാഘവത്തോടെയേ കാണൂ. ശകാരിക്കേണ്ടിട‌ത്ത് ശകാരിക്കും.

മേക്കപ്പ് കൂടിയാലോ ലിപ്സ്റ്റിക് കൂടിയാലോ ആൾക്കാരുടെ മുന്നിൽ വെച്ച് ഭയങ്കര ഷൗട്ടിം​ഗ് ആയിരിക്കും. അവിടെ ഭർത്താവും ഭാര്യയും എന്നൊന്നുമില്ല. കുറേ നാളായി വർക്ക് ചെയ്യുന്നുണ്ടല്ലോ, ഇതൊന്നും അറിഞ്ഞ് കൂടെ എന്ന് ചോദിക്കും. ആൾക്കാരുടെ മുന്നിൽ വെച്ച് ശകാരം കേൾക്കാൻ പാടില്ലെന്ന് കരുതി തയ്യാറെടുപ്പോടെയാണ് പോകാറെന്നും സോന നായർ വ്യക്തമാക്കി.

സിനിമ കണ്ടാൽ അതിന്റെ ടെക്നിക്കൽ വശങ്ങളെക്കുറിച്ച് ഭർത്താവുമായി സംസാരിക്കാറുണ്ട്. സിനിമാ സംവിധാനത്തിൽ തനിക്ക് താൽപര്യമുണ്ടെന്നും സോന നായർ വ്യക്തമാക്കി. പെട്ടെന്ന് കടന്ന് ചെല്ലാൻ പറ്റുന്ന മേഖലയല്ല സംവിധാന രം​ഗം. സ്ക്രിപ്റ്റും കണ്ടന്റും കിട്ടി, അസോസിയേറ്റു കോ ഡയരക്ടറും സഹായിക്കാനുണ്ടെങ്കിൽ സംവിധാനം ചെയ്യാമെന്ന് ഞാൻ കരുതുന്നില്ല.

എല്ലാ ഏരിയയെക്കുറിച്ചും അറിഞ്ഞിരിക്കണം. അക്കാര്യത്തിൽ പൃഥിരാജ് തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും സോന നായർ വ്യക്തമാക്കി. ഒരു ലെൻസ് എടുത്താൽ ആ ഷോട്ടിൽ എന്തിനാണ് ആ ലെൻസ് ഉപയോ​ഗിക്കുന്നതെന്ന് അറിയണമെന്നും സോന നായർ ചൂണ്ടിക്കാട്ടി.

More from Filmibeat

Read more about: sona nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X