'സുകന്യ അതിനൊപ്പം എത്തിയല്ലോ; അന്ന് മഞ്ജുവിന്റെ ഡാൻസ് കണ്ട് കണ്ണ് തള്ളി'; നടിയെക്കുറിച്ച് സോന നായർ

മലയാള സിനിമയിൽ നിരവധി നടിമാർ വന്നിട്ടുണ്ടെങ്കിലും ലേഡി സൂപ്പർ സ്റ്റാർ പദവി ലഭിച്ചത് നടി മഞ്ജു വാര്യർക്ക് മാത്രമാണ്. സ്വഭാവിക അഭിനയം കൊണ്ട് തുടക്ക കാലം മുതൽ പ്രശംസ പിടിച്ചു പറ്റിയ മഞ്ജു നടൻ തിലകനെ വരെ അത്ഭുതപ്പെടുത്തിയ നടിയാണ്. സമ്മർ ഇൻ ബത്ലഹേം, ആറാം തമ്പുരാൻ, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിൽ തരംഗം സൃഷ്ടിക്കാൻ മഞ്ജുവിന് കഴിഞ്ഞു.

എന്നാൽ കണ്ട് കൊതി തീരും മുമ്പേ മഞ്ജു സിനിമാ ലോകത്ത് നിന്നും പിൻവാങ്ങി. വിവാഹ ശേഷം അഭിനയിക്കാനില്ലെന്നായിരുന്നു മഞ്ജുവിന്റെ തീരുമാനം. മഞ്ജുവിന്റെ തീരുമാനം ഏവരെയും നിരാശപ്പെടുത്തി. പിന്നീട്. മലയാളത്തിൽ‌ പ്രഗൽഭരായ ഒട്ടനവധി നടിമാർ വന്നിട്ടുണ്ടെങ്കിലും മഞ്ജുവിനെ പോലെ മറ്റാെരു നടിക്കും നല്ല അവസരങ്ങൾ തുടരെ ലഭിച്ചില്ല.

Manju Warrier

വെറും മൂന്ന് വർഷം മാത്രം സിനിമകളിൽ അഭിനയിച്ച നടി ഇത്ര മാത്രം ചർച്ചയായത് അന്ന് പലർക്കും കൗതുകമായി. മഞ്ജു വാര്യരുടെ തിരിച്ചു വരവിനായി ആരാധകർ കാത്തിരുന്നത് നീണ്ട 15 വർഷമാണ്. 2016 ൽ ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെയാണ് മഞ്ജു തിരിച്ചെത്തിയത്. നടിയെ ഇരുകൈയും നീട്ടി പ്രേക്ഷകർ സ്വീകരിച്ചു. സിനിമ വൻ ഹിറ്റായി. ഇന്ന് കൈ നിറയെ സിനിമകളുമായി കരിയറിന്റെ മികച്ച സമയത്താണ് മഞ്ജു.

രണ്ടാം വരവിൽ തമിഴകത്ത് നിന്നും മഞ്ജുവിനെ തേടി അവസരങ്ങളെത്തി. അസുരൻ, തുനിവ് എന്നിവയാണ് മഞ്ജു അഭിനയിച്ച തമിഴ് സിനിമകൾ. രണ്ട് സിനിമകളും ഹിറ്റായി. മഞ്ജുവിന്റെ നൃത്തത്തെക്കുറിച്ച് നടി സോന നായർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

Manju Warrier

'ഞാൻ കണ്ട് കണ്ണ് തള്ളിയത് ഡാൻസ് പെർഫോമൻസിലാണ്. സുകന്യ ചേച്ചിയും മഞ്ജുവും കൂടെ ഡാൻസ് കോംമ്പറ്റീഷനുണ്ട്. ആദ്യമായി ആ കുട്ടി ഡാൻസ് ചെയ്യുന്നത് കാണുന്നത് ആ ഷൂട്ടിലാണ്. കലാമാസ്റ്ററായിരുന്നു കൊറോയോ​ഗ്രഫർ. അഭിനയക്കാനൊക്കെ ഞാൻ മറന്ന് പോയി. എന്റെ ക്ലോസപ്പൊക്കെ വരുമ്പോൾ ഞാൻ അന്തം വിട്ടിരിക്കുകയാണ്. കലാ മാസ്റ്റർ പറഞ്ഞ് കൊടുക്കുന്നതിന്റെ നൂറിരട്ടിയാണ് കൊടുക്കുന്നത്'

'പോസ്റ്റേഴ്സവും നിൽക്കുന്ന സ്റ്റെെലുമൊക്കെ. സുകന്യ ചേച്ചി അതിനൊപ്പം എത്തിയല്ലോ എന്നാണ് ഞാൻ ചിന്തിച്ചത്. അവരും ഡാൻസറാണ്. തൂവൽക്കൊട്ടാരത്തിൽ കണ്ണ് തള്ളിയത് മഞ്ജുവിന്റെ ഈ ഡാൻസ് കണ്ടാണ്. പെർഫോർമൻസുകൾ വേറെയുണ്ട്. പക്ഷെ അതിൽ നമ്മുടെ കോംബിനേഷനൊന്നും ഇല്ലായിരുന്നു. സിനിമ കണ്ടപ്പോഴാണ് ഇത്രയൊക്കെ ചെയ്തോ എന്ന് തോന്നിയത്. പടം കണ്ടപ്പോഴാണ് ഇത്രയൊക്കെ ചെയ്തോ എന്ന്,' സോന നായർ പറഞ്ഞു.

മഞ്ജു വാര്യർ തുടക്ക കാലത്ത് ചെയ്ത സിനിമയായിരുന്നു തൂവൽകൊട്ടാരം. ജയറാം, സുകന്യ, മഞ്ജു എന്നിവരായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. സുജാത എന്ന കഥാപാത്രത്തെയാണ് സുകന്യ അവതരിപ്പിച്ചത്. ദേവപ്രഭ എന്ന കഥാപാത്രമാണ് മഞ്ജു വാര്യർ ചെയ്തത്. രണ്ട് പേരും തമ്മിൽ വാശിയോടെ ഡാൻസ് ചെയ്യുന്നൊരു രം​ഗം സിനിമയിലുണ്ട്. രണ്ട് നടിമാരും മികച്ച പ്രകടനം സിനിമയിൽ കാഴ്ച വെച്ചു.

സിനിമയിൽ സഹനായക വേഷത്തിൽ നടൻ ദിലീപും എത്തിയിരുന്നു. മ‍ഞ്ജുവിന്റെ ന‍ൃത്ത മികവിനെക്കുറിച്ച് നേരത്തെ പലരും സംസാരിച്ചിട്ടുണ്ട്. 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യർ വേദിയിൽ ഡാൻസ് ചെയ്തത് 2014 ൽ ആരാധകർ ആഘോഷമാക്കിയിരുന്നു. വിവാഹ ശേഷം അഭിനയത്തോടൊപ്പം തന്നെ നൃത്തത്തിൽ നിന്നും മഞ്ജു പിൻവാങ്ങിയിരുന്നു.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X