കാംഭോജിയിലെ സീൻ ചെയ്യുമ്പോൾ ആശങ്ക തോന്നി; വീട്ടുകാർ എന്ത് പറയുകയെന്ന് ചിന്തിച്ചു; സോന നായർ

മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് സോന നായർ. സഹനടിയായി നിരവധി സിനിമകളിൽ സോന അഭിനയിച്ചു. സീരിയൽ രം​ഗത്തും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നരൻ, കസ്തൂരിമാൻ, മനസിനക്കരെ, കഥാ നായകൻ, പാസഞ്ചർ തുടങ്ങിയ സിനിമകളിൽ സോന നായർ ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. സ്വാഭാവിക അഭിനയം കൊണ്ട് സോന നായർ എപ്പോഴും പ്രേക്ഷക പ്രീതി നേടാറുണ്ട്. രാച്ചിയമ്മ എന്ന സോനയുടെ കഥാപാത്രം ഇന്നും പ്രേക്ഷകർ ഓർക്കുന്നു.

നിരൂപക പ്രശംസയും പുരസ്കാരങ്ങളും സോന നായർക്ക് നേടിക്കൊടുത്ത ടെലിഫിലിമാണ് രാച്ചിയമ്മ. ഇപ്പോഴിതാ തനിക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നിനെക്കുറിച്ച് സംസാരിക്കുകയാണ് സോന നായർ. വിനീത് നായകനായ കാംഭോജി എന്ന ചിത്രത്തിലെ നാരായണി എന്ന കഥാപാത്രം ചെയ്തതിനെക്കുറിച്ചാണ് സോന നായർ സംസാരിച്ചത്. സ്മാർട്ട് പിക്സ് മീഡിയയോടാണ് പ്രതികരണം.

Sona Nair

കാംഭോജിയുടെ സംവിധായകൻ വിനോദ് മങ്കര എന്റെയും ഭർത്താവിന്റെയും സുഹൃത്താണ്. നല്ലൊരു കഥാപാത്രമാണ്. മൂന്ന് നായികമാരാണ്. മൂന്ന് പേർക്കും പ്രാധാന്യമുള്ള കഥാപാത്രമാണ്. വിനോദ് ജി ഈ കഥ പറയുമ്പോഴേ എനിക്ക് ഈ കഥാപാത്രം ഇഷ്ടമായി. കലയെ ഏറ്റവും അധികം ഇഷ്ടപ്പെടുന്നവരെ വെച്ച് അവർ പ്രിവ്യൂ ചെയ്തിരുന്നു. ഒരുപാട് പേർ എന്റെ കഥാപാത്രത്തെ ഇഷ്‌ടപ്പെട്ടു. ചെയ്യുന്ന കഥാപാത്രങ്ങൾ എനിക്കെപ്പോഴും സ്പെഷ്യൽ ആയിരിക്കും. ഞാൻ ഓക്കെ ആണെങ്കിൽ മാത്രമേ ചെയ്യൂ. എന്നെക്കൊണ്ട് പറ്റും എന്ന് പൂർണമായും ഉറപ്പുള്ള സിനിമകളിലേ കൈ വെക്കാറുള്ളൂ.

കാംഭോജിയിൽ ഒരു ലൗ മേക്കിം​ഗ് സീൻ ഉണ്ട്. എന്റെ സിനിമാ ചരിത്രത്തിൽ ഞാൻ ആദ്യമായാണ് അങ്ങനെ ചെയ്യുന്നത്. വിനോദ് ജി എന്റെയടുത്ത് അങ്ങനെ പറഞ്ഞപ്പോഴേക്കും എനിക്ക് ചെറിയൊരു സങ്കോചം ഉണ്ടായിരുന്നു. കാരണം ഞാനങ്ങനെ ചെയ്തിട്ടില്ല. വിനീതേട്ടൻ സപ്പോർട്ട് ചെയ്തു. ഇത് ചെയ്യുന്നതിലുപരി സിനിമ പ്രദർശിപ്പിക്കുമ്പോഴുണ്ടാകുന്ന പ്രതികരണം, വീട്ടുകാർ ഇത് കാണുമ്പോൾ എന്തായിരിക്കും പറയുക എന്നൊക്കെ ചിന്തിച്ചു.

Sona Nair

ഭർത്താവിനോട് പറഞ്ഞിരുന്നു. അവർ സിനിമയ്ക്ക് അകത്ത് ഉള്ളതായത് കൊണ്ട് അറിയാം. എനിക്ക് ആദ്യം കുറച്ച് പ്രശ്നമായിരുന്നു. പിന്നെ നാരായണി എന്ന കഥാപാത്രമായി താൻ നിന്നെന്നും സോന നായർ വ്യക്തമാക്കി. 2017ലാണ് കാംഭോജി റിലീസ് ചെയ്യുന്നത്. വിനീത്, രചന നാരായണൻകുട്ടി, ലക്ഷ്മി ​ഗോപാല സ്വാമി, ഹരീഷ് പേരടി തുടങ്ങിയവരാണ് ചിത്രത്തിൽ സോന നായർക്കൊപ്പം പ്രധാന വേഷങ്ങൾ ചെയ്തത്.

ക്യാമറമാൻ ഉദയൻ അമ്പാടിയാണ് സോന നായരുടെ ഭർത്താവ്. 1996 ലാണ് ഇവർ വിവാഹിതരായത്. അടുത്തി‌ടെ തന്റെ സിനിമാ, സീരിയൽ കരിയർ ​ഗ്രാഫിനെക്കുറിച്ചും സോന നായർ സംസാരിച്ചു. സിനിമയിലും സീരിയലിലും തിരക്കിട്ട് ഓടി നടന്ന കാലം ഉണ്ടായിരുന്നു. അന്ന് സീരിയൽ വേണ്ടെന്ന് വെച്ചിട്ടുണ്ട്. പക്ഷെ അതൊരിക്കലും ഇഷ്ടക്കുറവ് കൊണ്ടല്ല. അഭിനയത്തിന്റെ തുടക്ക കാലത്ത് ലൈറ്റും ലൊക്കേഷനും കഥാപാത്രവുമൊക്കെ മാനേജ് ചെയ്ത് പഠിക്കാൻ പറ്റിയ ഇടം സീരിയലാണെന്നും സോന നായർ പറഞ്ഞു.

More from Filmibeat

Read more about: sona nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X