മമ്മൂക്കയെ ഭയങ്കര ഇഷ്ടമാണ്, മലയാളത്തിലെ ഏറ്റവും സുന്ദരനായ നടനെ കുറിച്ച് സോന നായർ
ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സോന നായർ. സഹനടിയായി സിനിമയിൽ എത്തിയ സോന പിന്നീട് മികച്ച വേഷത്തിൽ തിളങ്ങിയിരുന്നു. 1996ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത തൂവൽക്കൊട്ടാരം എന്ന ചിത്രത്തിലൂടെയാണ് നടി ക്യാമറയ്ക്ക് മുന്നിൽ എത്തിയത്. പിന്നീട് മികച്ച ചിത്രങ്ങളുടെ ഭാഗമാകുകയായിരുന്നു. സൂപ്പർ താരങ്ങൾക്കൊപ്പവും യുവതാരങ്ങൾക്കൊപ്പവും അഭിനയിക്കാൻ നടിക്ക് കഴിഞ്ഞിട്ടുണ്ട്.
സിനിമയിൽ മാത്രമല്ല മിനിസ്ക്രീനിലും നടി സജീവമാണ്. സിനിമയിലും സീരിയലിലും ഇപ്പോഴും തിളങ്ങി നിൽക്കുന്ന ചുരുക്കം ചില നടിമാരിൽ പ്രധാനിയാണ് സോന നായർ. മലയാളത്തിലെ വ്യത്യസ്ത ജനറേഷനിലുള്ള താരങ്ങളോടൊപ്പം അഭിനയിച്ചിട്ടുള്ള നടി മലയാളത്തിലെ ഏറ്റവും സുന്ദരനായ നടനെ കുറിച്ച് വെളിപ്പെടുത്തുകയാണ്. കൗമുദി ടിവി അവതരിപ്പിക്കുന്ന ഒരു പരിപാടിയിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

മലയാളത്തിലെ സുന്ദരനായ നടനേയും നടിയേയും കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സോന നായരുടെ പ്രതികരണം. മമ്മൂക്കയെ തനിക്ക് ഒരുപാട് ഇഷ്ടമാണ്. അദ്ദേഹം ഭയങ്കര സുന്ദരനാണ്. സുന്ദരിമാർ ഒരുപാട് പേരുണ്ട്. സൗന്ദര്യം ഓരോരുത്തരുടെ കണ്ണുകളുടെ കാഴ്ചപ്പാടാണ്. അതിനാൽ തന്നെ സൗന്ദര്യ സങ്കൽപം വ്യത്യസ്തമാണ്. സിനിമയിൽ ഒരുപാട് സൗന്ദര്യമുള്ള ആർട്ടിസ്റ്റുകളെ കണ്ടിട്ടുണ്ടെന്നും സോന നായർ അഭിമുഖത്തിൽ പറയുന്നു.

മമ്മൂട്ടി മറ്റുള്ളവരിൽ നിന്ന് എല്ലായിപ്പോഴും അൽപമൊന്ന് മാറി നിൽക്കും. ഈ ഒരു വയസ്സിലും, ആരോഗ്യ കാര്യത്തിലും മറ്റും അദ്ദേഹം വളരെ ശ്രദ്ധാലുവാണ്. ഇത്തരത്തിൽ ശ്രദ്ധയുള്ള ഒരു താരത്തെ താൻ കണ്ടിട്ടില്ലെന്നും സോന നായർ അഭിമുഖത്തിൽ പറയുന്നു. മമ്മൂക്ക എല്ലാക്കാര്യത്തിലും ബെസ്റ്റാണ്. ആരോഗ്യം സംരക്ഷിക്കുന്നതിനോടൊപ്പം തന്നെ മികച്ച നടൻ കൂടിയാണെന്നും നടി കൂട്ടിച്ചേർത്തു.

എന്നെന്നും ഓർമിച്ചിരിക്കുന്ന സോന നായരുടെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് നരനിലെ കുന്നുംമേൽ ശാന്ത. ഇന്നും പ്രേക്ഷകരുടെ ഇടയിൽ ഈ കഥാപാത്രം ചർച്ച വിഷയമാണെന്നും നടി പറയുന്നുണ്ട്. ആദ്യം ഒരുപാട് ആശങ്ക ഉണ്ടായിരുന്നുവെങ്കിലും കുന്നുംമേൽ ശാന്തയെ ഇന്നും ഒരുപാട് പേർക്ക് ഇഷ്ടമാണ്. സിനിമയിൽ ഒരുപാട് മികച്ച കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് ഇത്തരത്തിലൊരു വേഷം ചെയ്യുന്നത്. കഥാപാത്രത്തിനെ കുറിച്ച് കേട്ടപ്പോൾ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ ജോഷി സാറിന്റെ പടമാണെന്ന് അറിഞ്ഞപ്പോൾ പിന്നീട് സിനിമയെ കുറിച്ച് മറ്റൊന്നും ചോദിച്ചില്ലെന്നും നടി പറയുന്നു.
Recommended Video

ഇഷ്ടപ്പെട്ട ചിത്രത്തെ കുറിച്ചും സോന നായർ പറയുന്നുണ്ട്. മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ കിലുക്കമാണ് എത്ര കണ്ടാലും മതിവരാത്ത ചിത്രം. മറ്റൊന്നും കൊണ്ടല്ല, തമാശ ചിത്രങ്ങൾ തനിക്ക് ഒരുപാട് ഇഷ്ടമാണ്. ചിരിക്കാൻ ഒരുപാട് ആഗ്രഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന വ്യക്തിയാണെന്നും സോന നായർ അഭിമുഖത്തിൽ പറയുന്നുണ്ട്.


Click it and Unblock the Notifications