For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബാലയ്യയുടെ നായിക ആവണം; ബോളിവുഡിൽ നിന്നും സോനാക്ഷി സിൻഹ എത്തുമെന്ന് റിപ്പോർട്ട്

  |

  തെലുങ്ക് സിനിമാ ലോകത്തെ ശ്രദ്ധേയ സാന്നിധ്യം ആണ് നന്ദമുറി ബാലകൃഷ്ണ എന്ന ബാലയ്യ. 62 കാരനായ ബാലയ്യ ഇപ്പോഴും വൻ ആരാധക വൃന്ദമുള്ള തെന്നിന്ത്യൻ നായക നടനാണ്. ആന്ധ്രയിലെ രാഷ്ട്രീയത്തിലും സിനിമയിലും ബാലയ്യ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പ്രശസ്ത നടനും മുൻ ആന്ധ്ര മുഖ്യമന്ത്രിയുമായ എൻടി രാമറാവുവിന്റെ ആറാമത്തെ മകനാണ് ബാലയ്യ.

  40 വർഷത്തോളമായി സിനിമകളിൽ നിറഞ്ഞു നിൽക്കുന്ന ബാലയ്യ ഇതിനകം 100 ലേറെ സിനിമകളിൽ അഭിനയിച്ചു. നടൻ, നിർമാതാവ്, രാഷ്ട്രീയക്കാരൻ എന്നീ നിലകളിലെല്ലാം അറിയപ്പെടുന്ന ബാലയ്യക്ക് പക്ഷെ ആരാധകരോളം തന്നെ ഹേറ്റേഴ്സുമുണ്ട്.

  Also Read: ആറാം മാസത്തിൽ ജനിച്ച കുട്ടിയാണ് ഞാൻ; കുഞ്ഞിനെ കളഞ്ഞേര് എന്ന് നഴ്സുമാർ പറഞ്ഞു, പക്ഷെ!; ഹന്നാ റെജി കോശി പറയുന്നു

  തെലുങ്ക് സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ട്രോൾ ചെയ്യപ്പെടുന്ന നടനാണ് ബാലയ്യ. പൊതുവേദികളിൽ ആരാധകരോടും മറ്റും ദേഷ്യത്തോടെ പെരുമാറുന്നതാണ് ഇതിന് കാരണം. മുമ്പൊരിക്കൽ ബാലയ്യ ഒരാളുടെ മുഖത്ത് അടിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

  ഇതിന് ശേഷം അമ്മാവൻ എന്ന് വിളിച്ചതിന് യുവ താരത്തോട് ദേഷ്യപ്പെട്ട സംഭവം, എആർ റഹ്മാനെ അറിയില്ലെന്ന് പറഞ്ഞത് തുടങ്ങി പല വിധ കാരണങ്ങൾ നടനെതിരെ പരിഹാസവും കുറ്റപ്പെടുത്തലും ഉയരാൻ കാരണമാക്കി. സിനിമകളിലെ അതി നാടകീയത നിറഞ്ഞ അമാനുഷിക ആക്ഷൻ രം​ഗങ്ങളും ബാലയയ്യെ ട്രോൾ ​ഗ്രൂപ്പുകളിലെ നായക നടനാക്കി.

  Also Read: 'വേർപിരിയലിന് കാരണം രണ്ടുപേർ തമ്മിലുള്ള തെറ്റിദ്ധാരണകൾ തന്നെയാവണം എന്നില്ല'; വീണ നായരുടെ പോസ്റ്റ് വൈറൽ

  എന്നാൽ ഇത്തരം വിമർശനങ്ങളും ആക്ഷേപങ്ങളും ഒന്നും ബാലയ്യ കാര്യമാക്കാറില്ല. ബാലയ്യയുടെ പുതിയ സിനിമ ആയ വീര സിംഹയുടെ ചിത്രീകരണം പൂർത്തിയായി. ഇനി അടുത്തതായി സംവിധായകൻ അനിൽ രവിപുഡിയുടെ സിനിമ ചെയ്യാനിരിക്കുകയാണ് നടനെന്നാണ് റിപ്പോർട്ട്. ചിത്രത്തിലേക്ക് നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല.

  തെലുങ്ക് മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ബോളിവുഡ് നടി സോനാക്ഷി സിൻഹയെ സിനിമയിലെ നായികയാക്കാൻ നിർമാതാക്കൾ താൽപര്യപ്പെടുന്നുണ്ട്. സിനിമയുടെ കഥയുമായി നടിയെ സമീപിച്ചെന്നാണ് റിപ്പോർട്ടുകൾ. പാൻ ഇന്ത്യൻ തലത്തിൽ ഈ സിനിമ ഒരുക്കാനാണ് അനിൽ രവിപുഡി താൽപര്യപ്പെടുന്നത്.

  നേരത്തെ തെലുങ്കിലെ മറ്റൊരു സൂപ്പർ സ്റ്റാർ ആയ ചിരഞ്ജീവിയുടെ നായിക ആവാൻ സോനാക്ഷി സിൻഹയ്ക്ക് ഓഫർ വന്നിരുന്നു. എന്നാൽ നടി 3.5 കോടി രൂപ പ്രതിഫലം ആയി ആവശ്യപ്പെട്ടതിനെ തുടർന്ന് ഈ ഓഫർ പിൻവലിക്കുകയായിരുന്നത്രെ.

  ബോളിവുഡിലെ മുൻനിര നായിക നടിമാരിൽ ഒരാളായിരുന്ന സോനാക്ഷി ഇപ്പോൾ ഹിന്ദി സിനിമകളിൽ പഴയത് പോലെ സജീവമല്ല. വാരി വലിച്ച് സിനിമ ചെയ്യേണ്ടെന്ന തീരുമാനത്തിലാണത്രെ നടി. ലിങ്ക എന്ന തമിഴ് സിനിമയിൽ നേരത്തെ സോനാക്ഷി അഭിനയിച്ചിട്ടുണ്ട്.

  രജിനീകാന്ത് ആയിരുന്നു സിനിമയിലെ നായകൻ. അതിന് ശേഷം ഇതുവരെ ഒരു തെന്നിന്ത്യൻ സിനിമയിലും സോനാക്ഷി നായിക ആയിട്ടില്ല. സൽമാൻ‌ ഖാൻ ചിത്രം ദബാം​ഗിലൂടെ ആണ് സോനാക്ഷി അഭിനയ രം​ഗത്തേക്ക് എത്തുന്നത്. പിന്നീട് സൺ ഓഫ് സർദാർ, റൗഡി റാത്തോർ, അകിര, കലങ്ക്, ലിങ്ക, ലൂട്ടേര തുടങ്ങിയ സിനിമകളിൽ സോനാക്ഷി സിൻഹ അഭിനയിച്ചു.

  English summary
  Sonakshi Sinha May Became The Heroine In Balayya's Next Film; Latest Buzz From Telugu Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X