twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിനയന്റെ 19ാം നൂറ്റാണ്ടിൽ എത്തുന്നത് തെന്നിന്ത്യന്‍ സൂപ്പർ താരങ്ങള്‍, സോംഗ് കമ്പോസിങ് തുടങ്ങി..

    |

    ശ്രീ ഗോകുലം മൂവീസും സംവിധായകൻ വിനയനും ഒന്നിക്കുന്ന ചിത്രമാണ് 19ാം നൂറ്റാണ്ട്. 1800കളിലെ തിരുവിതാംകൂറാണ് ചിത്രത്തിന്റെ പ്രമേയം. സിനിമയിൽ അന്നത്തെ ചരിത്ര പുരുഷൻമാരും,ധീര വനിതകളും, ഭരണാധികാരികളും ഒക്കെ കഥാപാത്രങ്ങളാകുക. ഇപ്പോഴിത ചിത്രത്തിന്റെ സോംഗ് കമ്പോസിങ് ആരംഭിച്ചതായി വിനയൻ. ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    vinyan

    കാവ്യയുടെ സ്വഭാവം ഇങ്ങനെയാണ്, നവ്യ ആയിരുന്നെങ്കിൽ അന്ന് പ്രശ്നമായേനെ, സംവിധായകന്റെ വെളിപ്പെടുത്തൽകാവ്യയുടെ സ്വഭാവം ഇങ്ങനെയാണ്, നവ്യ ആയിരുന്നെങ്കിൽ അന്ന് പ്രശ്നമായേനെ, സംവിധായകന്റെ വെളിപ്പെടുത്തൽ

    വിനിയന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ..19-ാം നൂറ്റാണ്ട്" എന്ന എന്റെ പുതിയ ചിത്രത്തിൻെറ സോംഗ് കംപോസിംഗ് ഇന്ന് ആരംഭിച്ചു. "ശ്രീ ഗോകുലം മൂവീസി"നു വേണ്ടി ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലേയും ദക്ഷിണേന്ത്യയിലേയും പ്രമുഖതാരങ്ങൾ അണി നിരക്കും. ചിത്രത്തിൻെ ഷൂട്ടിംഗ് സെപ്തംബർ അവസാനമേ ഉണ്ടാകു. അപ്പോഴത്തേക്കും കോവിഡിന്റെ തീവ്രത കുറയുമെന്നു നമുക്കു പ്രതീക്ഷിക്കാം..

    കറുത്തതിനെ എന്തിന് വളർത്തി? വലിച്ചെറിഞ്ഞു കൂടായിരുന്നില്ലേ, സയനോരയുടെ വാക്കുകൾ വൈറലാകുന്നുകറുത്തതിനെ എന്തിന് വളർത്തി? വലിച്ചെറിഞ്ഞു കൂടായിരുന്നില്ലേ, സയനോരയുടെ വാക്കുകൾ വൈറലാകുന്നു

    കോവിഡെന്ന മഹാമാരി ജീവിതമെല്ലാം തകർത്തു ഇനി ഒരു ഉയർത്തെഴുന്നേൽപ്പു സാദ്ധ്യമല്ല.. സിനിമയ്ക്ക് പ്രത്യേകിച്ചും.. എന്നൊക്കെ നിരാശപ്പെടുന്ന ചില സുഹൃത്തുക്കൾ നമുക്കിടയിലുണ്ട്.. ഒന്നോർക്കുക ഇതിലും വലിയ പ്രതിസന്ധികളെ അതിജീവിച്ചവരാണു ലോക ജനത.. ഇതും നമ്മൾ അതിജീവിക്കും.. ജീവിതവും, കലയും,സംസ്കാരവും എല്ലാം നമ്മൾ തിരിച്ചു പിടിക്കും.. നമുക്കു പോസിറ്റീവ് ആയി ചിന്തിക്കാം.. പൊരുതി മുന്നേറാം,- വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.

    അടി കിട്ടിയത് അഭിരാമിക്ക്, പേടിച്ച് നിലവിളിച്ച് അമൃതയുടെ മകൾ പപ്പു....അടി കിട്ടിയത് അഭിരാമിക്ക്, പേടിച്ച് നിലവിളിച്ച് അമൃതയുടെ മകൾ പപ്പു....

    ആക്ഷൻ രംഗങ്ങൾക്ക് കൂടുതൽ പ്രാധാന്യം ഉള്ള സിനിമ ആയിരിക്കും ഇത്. തെന്നിന്ത്യൻ സിനിമയിലെ മുൻനിര താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. കൂടാതെ പുതുമുഖങ്ങൾക്കും ചിത്രത്തിൽ അവവസരം നൽകുന്നുണ്ടെന്ന് വിനയൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരം വ്യക്തമല്ല. ആകാശ ഗംഗയാണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന വിനയൻ ചിത്രം ആകാശ ഗംഗയുടെ രണ്ടാംഭാഗമായിരുന്നു ഇത്.

    അന്ന് അനുഷ്കയുടെ മുന്നിൽ പതറി, സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല, ആ കൂടിക്കാഴ്ചയെ കുറിച്ച് കോലിഅന്ന് അനുഷ്കയുടെ മുന്നിൽ പതറി, സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല, ആ കൂടിക്കാഴ്ചയെ കുറിച്ച് കോലി

    വിനയൻ ഫേസ്ബുക്ക് പോസ്റ്റ്

    Read more about: vinayan
    English summary
    Song Composing Begins For Director Vinayan's Pathonbatham Noottandu Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X