അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഭാര്യയെ നേരിട്ട് കണ്ടാൽ, പിരിഞ്ഞ സമയത്തെ ഓർമകൾ: സോണിയ അ​ഗർവാൾ

സംവിധായകൻ സെൽവരാഘവനുമായുള്ള വിവാഹ ബന്ധം വേർപിരിഞ്ഞതിനെക്കുറിച്ച് തുറന്ന് സംസാരിച്ച് നടി സോണിയ അ​ഗർവാൾ. ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് സോണിയ മനസ് തുറന്നത്. വിവാഹം ചെയ്യുന്നത് പലരും പല കാരണങ്ങളാലാണ്. ചിലർ സാമൂഹിക കാരണങ്ങളാലാണ് വിവാഹം ചെയ്യുന്നത്. എന്നെ സംബന്ധിച്ച് വെെകാരിക അടുപ്പമായിരുന്നു. വിവാഹത്തിന് ശേഷം പരസ്പരം ഇമോഷണലി കണക്ടാൻ പറ്റണം. സോഷ്യൽ മീഡ‍ിയ ഇല്ലാതിരുന്ന സമയത്താണ് വേർപിരിയുന്നത്.

പക്ഷെ കോടതിയിലേക്ക് പോകുമ്പോൾ ഒരുപാട് ക്യാമറകൾ ഉണ്ടാകും. ആ ഘട്ടത്തിലൂടെ പോകുന്ന ആർക്കും അത് വെെകാരിക നിമിഷമാണ്. മൂവ് ഓൺ ചെയ്താൽ മൂവ് ഓൺ ചെയ്തതാണ്. നമ്മളെങ്ങനെ എടുക്കുന്നു എന്നതനുസരിച്ചിരിക്കും. എല്ലാവർക്കും ഓരോ പ്രകൃതമുണ്ട്. പിരിഞ്ഞ ശേഷം അദ്ദേഹത്തെ കാണുന്നതിൽ ഞാൻ അൺ കംഫർട്ടബിൾ ആയിരുന്നില്ല. സാഹചര്യം വഷളാകുമ്പോഴാണ് പരസ്പരം കാണാൻ ബുദ്ധിമുട്ട്. എന്നാൽ ഞങ്ങൾക്ക് അങ്ങനെയൊന്നുമില്ലായിരുന്നു.

Sonia Agarwal

പരസ്പര സമ്മതത്തോടെയാണ് പിരിഞ്ഞത്. വഴക്കോ ആരോപണങ്ങളോ ഇല്ലായിരുന്നു. സംഭവിച്ചത് സംഭവിച്ചു. ഇപ്പോൾ ​ഗീതാഞ്ജലിയെ കണ്ടാലും ഞങ്ങൾ പരസ്പരം ഹായ് പറയും. ഞങ്ങൾ സുഹൃത്തുക്കളാണ്. ദേഷ്യമില്ല. സെൽവ സാറോടും അങ്ങനെയാണ്. പേഴ്സണൽ റിലേഷൻഷിപ്പ് വ്യത്യസ്തമാണ്. അതിനപ്പുറം അദ്ദേഹം എന്റെ മികച്ച സിനിമകളുടെയെല്ലാം സംവിധായകനാണെന്നും സോണിയ അ​ഗർവാൾ വ്യക്തമാക്കി. നടൻ ധനുഷിന്റെ സ​ഹോദരനാണ് സെൽവരാഘവൻ.

ധനുഷിനെയും സോണിയ അ​ഗർവാളിനെയും പ്രധാന കഥാപാത്രങ്ങളാക്കി കാതൽ കൊണ്ടെയൻ എന്ന സിനിമ സംവിധാനം ചെയ്തത് സെൽവരാഘവനാണ്. 2003 ൽ പുറത്തിറങ്ങിയ സിനിമ വൻ ഹിറ്റായി. മൂന്ന് സിനിമകളിൽ സോണിയയും സെൽവ രാഘവനും ഒരുമിച്ച് പ്രവർത്തിച്ചു. ഷൂട്ടിം​ഗിനിടെ ഇരുവരും പ്രണയത്തിലായി. വെെകാതെ വിവാഹ ജീവിതത്തിലേക്ക് കടന്നു. 2006 ലായിരുന്നു വിവാഹം. എന്നാൽ അധിക നാൾ ബന്ധം മുന്നോട്ട് പോയില്ല. 2009 ൽ ഇരുവരും നിയമപരമായി വേർപിരിഞ്ഞു.

Sonia Agarwal  Selva Raghavan

സെൽവരാഘവനുമായുള്ള വിവാഹ മോചനത്തെക്കുറിച്ച് സോണിയ അവർവാൾ പലപ്പോഴും സംസാരിച്ചിട്ടുണ്ട്. സോണിയയുമായി പിരിഞ്ഞ ശേഷം സെൽവരാഘവൻ ​ഗീതാഞ്ജലിയെയാണ് വിവാഹം ചെയ്തത്. ​ഗീതാഞ്ജലി സെൽവയുടെ സിനിമയിൽ സഹ സംവിധായികയായി പ്രവർത്തിച്ചി‌ട്ടുണ്ട്. 2011 ലാണ് ഇവർ വിവാഹിതരായത്. മൂന്ന് മക്കളും ദമ്പതികൾക്ക് പിറന്നു. ലീലവതി, ഓംകാർ, റിഷികേശ് എന്നിങ്ങനെയാണ് മക്കളുടെ പേര്.

സെൽവരാഘവനെ വിവാഹം ചെയ്തതിനെക്കുറിച്ച് ​ഗീതാ‍ഞ്ജലി നേരത്തെ സംസാരിച്ചിട്ടുണ്ട്. 'മയക്കം എന്ന' എന്ന സിനിമയിൽ ​ സിനിമയ്ക്കിടെയാണ് പ്രണയത്തിലായത്. ഹൈദരാബാദിൽ വെച്ചാണ് പ്രൊപ്പോസ് ചെയ്തത്. ന്യൂ ഇയറിന് സെൽവ സാറും ഞാനും അദ്ദേഹത്തിന്റെ അമ്മയും അച്ഛനുമെല്ലാം കൊടെെക്കനാലിൽ പോയി. അമ്മയോട് സെൽവ തന്നെ പ്രൊപ്പോസ് ചെയ്ത കാര്യം പറഞ്ഞു. ഇത് കേട്ട അമ്മ അവരുടെ കൈയിലുള്ള ഡയമണ്ട് മോതിരമെടുത്ത് എന്റെ കൈയിലണിഞ്ഞു.

തന്നെ ഏറെ മനസിലാക്കുന്നയാളാണ് സെൽവയുടെ അമ്മയെന്നും ​ഗീതാഞ്ജലി പറഞ്ഞിട്ടുണ്ട്. ഗീതാഞ്ജലി വളരെ നല്ല പെണ്ണാണ്. എപ്പോഴും ചിരിച്ച് കൊണ്ടിരിക്കും. കുടുംബം എപ്പോഴും ഒത്തൊരുമയോടെയുണ്ടാകണം എന്ന് ആ​ഗ്രഹിക്കുന്ന സ്ത്രീയാണ് ​ഗീതാഞ്ജലിയെന്നും സെൽവരാഘവന്റെ അമ്മ ‌വിജയലക്ഷ്മിയും പറഞ്ഞിട്ടുണ്ട്. മുൻനിര നായിക നടിയായിരിക്കെയാണ് സോണിയ അ​ഗർവാൾ സെൽവരാഘവനെ വിവാഹം ചെയ്തത്. കരിയറിൽ നിന്നും മാറി നിന്ന് പിന്നീട് തിരിച്ചെത്തിയെങ്കിലും പഴയ താരമൂല്യം സോണിയക്ക് ലഭിച്ചില്ല.

More from Filmibeat

Read more about: sonia agarwal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X