മറ്റൊരാളുമായി അടുപ്പമുണ്ടായെന്ന് അറിഞ്ഞപ്പോൾ; ഭർത്താവിന്റെ പേര് മോശമാകുമെന്നായിരുന്നു പേടി: സോണിയ
മലയാളി പ്രേക്ഷകർക്ക് സുപിരിചിതയാണ് നടി സോണിയ ബോസ്. ബാലതാരമായി അഭിനയ രംഗത്ത് വന്ന സോണി മുതിർന്നപ്പോഴും നിരവധി സിനിമകളിൽ അഭിനയിച്ചു. നടൻ ബോസ് വെങ്കട്ട് ആണ് സോണിയയുടെ ഭർത്താവ്. ഭർത്താവിനോട് തനിക്കുള്ള സ്നേഹത്തെക്കുറിച്ച് അടുത്തിടെ പല അഭിമുഖങ്ങളിലും സോണിയ തുറന്ന് സംസാരിച്ചിരുന്നു. ഇപ്പോഴിതാ തനിക്ക് സോണിയയോട് താൻ ചെയ്ത ഒരു തെറ്റിനെക്കുറിച്ച് സംസാരിക്കുകയാണ് ബോസ് വെങ്കട്ട്. വിവാഹിതനായിരിക്കെ താൻ മറ്റൊരാളുമായി അടുത്തിരുന്നെന്ന് നടൻ തുറന്ന് പറഞ്ഞു.
ഒരു ചീത്തപ്പേരും കേൾപ്പിക്കാത്ത തനിക്ക് ഒരു വട്ടം വഴി തെറ്റിയിട്ടുണ്ടെന്ന് ബോസ് വെങ്കട്ട് പറയുന്നു. ഒരുപാട് കള്ളത്തരം കാണിച്ചൊന്നുമില്ല. കളിചിരികളുമായി പോയി. പെട്ടെന്ന് അത് പ്രശ്നമായി. മറ്റ് ഭർത്താക്കൻമാരെ പോലെയല്ല ഞാൻ. എന്താണ് സംഭവിച്ചതെന്ന് ഭാര്യയെ പറഞ്ഞ് മനസിലാക്കി. അവൾ കരഞ്ഞു. കരഞ്ഞ് കൊണ്ട് അവൾ എന്റെ സുഹൃത്തിനോട് പറഞ്ഞ കാര്യങ്ങൾ എന്നെ വേദനിപ്പിച്ചു.

എന്നെ കുറ്റപ്പെടുത്തി സംസാരിച്ചില്ല. ഇതിന്റെ പേരിൽ എന്നെ ഉപേക്ഷിക്കുമെന്നോ പറഞ്ഞില്ല. അവളേക്കാൾ സ്നേഹം എനിക്ക് തന്നൂകൂടായിരുന്നോ എന്നാണ് ഭാര്യ ചോദിച്ചത്. ഇത്രയും നാൾ കഷ്ടപ്പെട്ടുണ്ടാക്കിയ പേര് നിങ്ങൾ കളയുമല്ലോ എന്ന് ആവർത്തിച്ച് പറഞ്ഞ് കരഞ്ഞ് കൊണ്ടിരുന്നു. എന്നെ അത് വല്ലാതെ വിഷമിപ്പിച്ചു. പഴയ സംഭവവും ആ ആകർഷണവുമെല്ലാം പോയി. അതിനേക്കാൾ എന്റെ ഭാര്യയെ ഇഷ്ടമായി.
ദിവസവും ഭാര്യയുടെ അടുത്ത് പോകും. എന്റെ കണ്ണ് കലങ്ങും. അവളും കരയും. പക്ഷെ വീട് വിട്ട് ഇറങ്ങിപ്പോകുകയോ ഒന്നും കഴിക്കാതിരിക്കുകയോ ചെയ്തില്ല. ഫോൺ ചെയ്താൽ എവിടെയാണുള്ളത്, കഴിച്ചോ എന്നെല്ലാം ചോദിക്കും. തനിക്കത് ആശ്ചര്യമായിരുന്നെന്ന് ബോസ് വെങ്കട്ട് പറയുന്നു. ഇന്ന് ചെറിയ കാര്യങ്ങൾക്ക് പിരിയുന്നവരുണ്ട്. ക്ഷമിക്കാനുള്ള മനസുണ്ടെങ്കിൽ പ്രണയം ഇനിയും വലുതാകുമെന്നും ബോസ് വെങ്കട്ട് പറഞ്ഞു.

ആ ദിവസത്തിന് ശേഷം പതിയെ ഞാൻ മാറി. ഭാര്യയോട് സ്നേഹം കാണിച്ചു. ജീവിതത്തിലൊരിക്കലും പഴയ തെറ്റ് ഞാൻ ചെയ്യില്ല. അവൾക്ക് വാക്ക് കൊടുത്തിട്ടില്ല. പക്ഷെ തനിക്കുറപ്പാണ്. രണ്ട് മക്കൾക്കും ഇക്കാര്യങ്ങൾ അറിയാമെന്ന് ബോസ് വെങ്കട്ട് തുറന്ന് പറഞ്ഞു. ഭർത്താവിന് രണ്ടാമതൊരു ചാൻസ് നൽകിയതിനെക്കുറിച്ച് സോണിയയും സംസാരിച്ചു. അത് അദ്ദേഹമാണെന്ന് ഞാൻ കരുതുന്നില്ല. കാരണം അദ്ദേഹത്തിനങ്ങനെ ചെയ്യാൻ പറ്റില്ല. ആ സാഹചര്യം ഏത് വശത്ത് നിന്ന് നോക്കിയാലും എനിക്ക് ഹൃദയഭേദകമായിരുന്നു. കരഞ്ഞെങ്കിലും എന്റെ അമ്മയോടോ മറ്റാരോടെങ്കിലുമോ പറഞ്ഞില്ല.
ഇത് പുറത്തറിഞ്ഞാൽ അദ്ദേഹത്തിനുള്ള ബഹുമാനം പോകുമെന്നാണ് ഞാൻ ചിന്തിച്ചത്. അത് മാത്രമായിരുന്നു എന്റെ മനസിൽ. വളരെ വിശ്വാസമുള്ള ഭർത്താവിന്റെ സുഹൃത്തിനോട് മാത്രം ഇക്കാര്യം സംസാരിച്ചു. ഒരു തരി പോലും അദ്ദേഹത്തോട് ആരും അനാദരവ് കാണിക്കരുത്. ഞാൻ ദേഷ്യത്തിൽ എന്തെങ്കിലും പറയും. പക്ഷെ കുട്ടികളെ ഒരു വാക്ക് പറയാൻ സമ്മതിക്കില്ല. തനിക്ക് പരമ്പരാഗത മൂല്യങ്ങൾ പ്രധാനമാണെന്നും സോണിയ വ്യക്തമാക്കി. ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.


Click it and Unblock the Notifications











