പിരിയാൻ വരെ ആലോചിച്ചതാണ്, ഈ അവസ്ഥയിൽ അ​​ദ്ദേഹത്തെ ഇനി ഞാൻ വിട്ട് കൊടുക്കില്ല; സോണിയ ബോസ്

ബാലതാരമായി അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന് പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച നടിയാണ് സോണിയ ബോസ്. മെെ ഡിയർ കുട്ടിച്ചാത്തനിലെ ചെറിയ കുട്ടിയായ സോണിയയെ ഇന്നും പ്രേക്ഷകർ മറന്നി‌ട്ടില്ല. തമിഴ് ന‌ടൻ ബോസ് വെങ്ക‌ട്ടിനെയാണ് സോണിയ വിവാഹം ചെയ്തത്. 2003 ലായിരുന്നു വിവാഹം. രണ്ട് മക്കളുമുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് സോണിയ ബോസ്.

ഭർത്താവുമായി പല വട്ടം താൻ വഴക്കിട്ടിട്ടുണ്ടെന്നും പിരിയാൻ ആലോചിട്ടുണ്ടെന്നും സോണിയ പറയുന്നു. ​ഗലാട്ട പിങ്കുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. കുഞ്ഞ് പിറന്നത് മുതൽ ഞങ്ങൾക്കിടയിൽ വലിയ വഴക്കുണ്ടായിട്ടുണ്ട്. നടിയായിരുന്നാലും ആരായിരുന്നാലും സ്ത്രീകൾ സ്ത്രീകളാണ്. ചെറിയ കാര്യങ്ങൾ ഒരുപാട് സന്തോഷം തരും. റിലേഷൻഷിപ്പ് നിലനിർത്താൻ എല്ലാ പുരുഷൻമാർക്കും സാധിക്കില്ല.

Sonia Bose

ഭാര്യ, തന്റെ മക്കളുടെ അമ്മ എന്ന സ്റ്റാറ്റസ് വരുന്നതോടെ പഴയ ക്യാരക്ടർ അവർ മറക്കും. സ്വന്തം ഭാര്യയല്ലേ, വീട്ടിൽ തന്നെ ഉണ്ടല്ലോ എന്ന് കരുതും. എന്നാൽ സ്ത്രീകൾക്ക് അറ്റൻഷൻ വേണം. ഫോൺ ചെയ്താൽ എന്തിനാണിപ്പോൾ ഫോൺ ചെയ്തതെന്ന് ഭർത്താക്കൻമാർ ചോദിക്കും. അപ്പോൾ നമ്മളോട് ഇഷ്ടമില്ലെന്ന് സ്ത്രീകൾ കരുതും. ഇരുപതുകളിൽ അത് വലിയ പ്രശ്നമാകും.

വീട്ടിൽ വന്നാൽ കുഞ്ഞിനാണ് ഉമ്മ കൊടുക്കുക. ഞാനൊരുത്തി അവിടെയുണ്ടാകും. പക്ഷെ എന്നെ ശ്രദ്ധിക്കില്ല. സ്ത്രീകൾക്ക് ഭർത്താക്കൻമാരുടെ സമയം വേണം. എന്നാൽ ഭർ‌ത്താക്കൻമാർക്ക് കല്യാണം കഴിച്ചു, കുഞ്ഞ് ജനിച്ചു എന്ന ഉത്തരവാദിത്വങ്ങളിലായിരിക്കും ചിന്ത. സിനിമാ രം​ഗത്താകുമ്പോൾ തിരക്ക് കൂടും. എന്റെ ബർത്ത്ഡേയ്ക്ക് അദ്ദേഹം ഉണ്ടാകില്ല. അദ്ദേഹത്തിന്റെ ബർത്ത് ഡേയ്ക്കും വരില്ല. ഞങ്ങൾ തികച്ചും വ്യത്യസ്തരാണെന്നും സോണിയ പറഞ്ഞു.

Sonia Bose

നേരത്തെ ഒരു അഭിമുഖത്തിൽ ഭർത്താവിനെക്കുറിച്ച് പറഞ്ഞത് തെറ്റായി വാർത്തയായി. പലരും എനിക്ക് ഇവ അയച്ച് പിരിഞ്ഞോ എന്ന് ചോദിച്ചു. ഞങ്ങൾ പിരിഞ്ഞിട്ടില്ല. ഇതാണ് ജീവിതമെന്ന് ഞങ്ങൾ തീരുമാനിച്ചു. എന്ത് വന്നാലും ഞങ്ങൾ നേരിടാൻ തയ്യാറാണ്. അദ്ദേഹത്തിന് എന്നോ‌ട് സ്നേഹമില്ലെന്ന് ഇപ്പോൾ ഞാൻ ചിന്തിക്കുകയേ ഇല്ല. കാരണം ഇന്ന് അദ്ദേഹം വളരെ മോശം ഘട്ടത്തിലൂടെയാണ് പോകുന്നത്.

അമ്മയും പ്രിയപ്പെ‌ട്ട ചേട്ടനും മരിച്ചു. ഇന്ന് എന്ത് സംഭവിച്ചാലും അദ്ദേഹത്തെ വിട്ട് കൊടുക്കാനോ ദേഷ്യപ്പെടാനോ തയ്യാറല്ലെന്നും സോണിയ പറഞ്ഞു. മക്കൾ പിറക്കുന്നത് വരെയും വിവാഹ ബന്ധം പിരിയാനുള്ള എല്ലാ അവകാശവുമുണ്ട്. കുഞ്ഞ് പിറന്നാൽ അവരുടെ ജീവിതം കരുതി ചില കാര്യങ്ങൾ അഡ്ജസ്റ്റ് ചെയ്യണം. കാരണം അവർ ആവശ്യപ്പെട്ടിട്ടല്ല അവരെ ജനിപ്പിച്ചത്. മറ്റൊന്ന് ഭർത്താവിന്റെ കുടുംബവുമായുള്ള ബന്ധം. വിവാഹമെന്നത് രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ബന്ധം കൂടിയാണ്.

പഴഞ്ചൻ ചിന്തയായിരിക്കാം. പക്ഷെ ഞാൻ അതെല്ലാം വിശ്വസിക്കുന്നു. ഭർത്താവിന്റെ അമ്മയും ചേട്ടനും തന്നെ ഏറെ സ്നേഹിച്ചിരുന്നെന്നും സോണിയ വ്യക്തമാക്കി. ഞാൻ ദേഷ്യപ്പെട്ട് പോയാൽ അവരുമായുള്ള ബന്ധം പോകുമെന്ന് താൻ കരുതിയിട്ടുണ്ടെന്നും സോണിയ തുറന്ന് പറഞ്ഞു. വിവാഹ മോചന വാർത്തകൾ സിനിമാ ലോകത്ത് നിന്നും തുടരെ വരവെ സോണിയയുടെ അഭിമുഖം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.

More from Filmibeat

Read more about: sonia bose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X