കടന്ന് പിടിച്ച നടൻ ജയസൂര്യയോ?, ഒരു കുടുംബം നശിപ്പിക്കേണ്ടെന്ന് കരുതുന്നു; ആരോപണത്തെക്കുറിച്ച് സോണിയ മൽഹാർ

മലയാള സിനിമാ ലോകത്തെ ആരോപണങ്ങൾ തുടരെ വന്ന് കൊണ്ടിരിക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് വലിയ ചർച്ചയായിരിക്കെയാണ് തുറന്ന് പറച്ചിലുമായി സ്ത്രീകൾ രം​ഗത്ത് വരുന്നത്. ഇതിനിടെ നടി സോണിയ മൽഹാർ നടത്തിയ തുറന്ന് പറച്ചിലും ചർച്ചയായി. 2013 ൽ യുവ സൂപ്പർതാരം തന്നെ കടന്ന് പിടിച്ചെന്നാണ് സോണിയ മൽഹാറിന്റെ ആരോപണം. ഇപ്പോഴിതാ തന്റെ ആരോപണത്തെക്കുറിച്ച് വിശദീകരിക്കുകയാണ് നടി.

ആ നടന്റെ പേര് പറയാനോ കേസുമായി മുന്നോട്ട് പോകാനോ താൽപര്യമില്ലെന്ന് സോണിയ പറയുന്നു. ന്യൂസ് 18 നോടാണ് പ്രതികരണം. അദ്ദേഹത്തിന് കുടുംബമുണ്ട്. ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ട് അങ്ങനെയൊരു അപമാനം കുടുംബത്തിന് വരും. മിക്കവാറും ആ ഭാര്യ ആത്മഹത്യ ചെയ്യും. ഒരു കുടുംബം നശിപ്പിക്കേണ്ടെന്ന് കരുതുന്നു. എന്റെ ഭർത്താവ് മരിച്ച ശേഷം ഒറ്റയ്ക്കാണ് ഞാൻ കുടുംബം നയിക്കുന്നത്. എന്നോട് ആ നടൻ ക്ഷമ ചോദിച്ചു. അതിനാൽ പേര് പറയാനില്ലെന്നും സോണിയ മൽ​ഹാർ വ്യക്തമാക്കി.

Sonia Malhar

ജയസൂര്യയാണ് അതിക്രമം നടത്തിയ നടനെന്ന് സോഷ്യൽ മീഡിയയിൽ പ്രചരണമുണ്ട്. ജയസൂര്യയാണോ ആ നടൻ എന്ന ചോദ്യത്തിന് സോണിയ മറുപ‌ടി നൽകി. പേര് എടുത്ത് പറയാനോ ഇത് നിഷേധിക്കാനോ ഞാനില്ല. എന്ത് ചെയ്താലും അത് കുഴപ്പത്തിലേക്ക് പോകും. ഞാൻ തന്നെ വലിയ ട്രോമയിലൂടെ പോകുന്ന ആളാണ്. അദ്ദേഹത്തിന് അങ്ങനെയാരു മാനഹാനി വന്നിട്ടുണ്ടെങ്കിൽ എന്തിനാണ് എന്നെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചിട്ടില്ല. ആളുകൾക്ക് എന്തും ഊഹിക്കാം.

ആ പേരിലേക്ക് എന്തിന് കടക്കുന്നു. പാവം ദുൽഖർ എവിടെ കിടക്കുന്നു. അവരെ വരെ പറഞ്ഞു. ദുരനുഭവങ്ങൾ ഉണ്ടായി എന്നത് സത്യമാണ്. ആ നടനും അറിയാം. ഞാനായിട്ട് ആ കുടുംബത്തെ ഉപദ്രവിക്കുന്നില്ല. ആളുകളുടെ ഊഹാപോഹങ്ങളോട് തനിക്കൊന്നും പറയാനില്ലെന്നും സോണിയ മൽഹാർ വ്യക്തമാക്കി. 2013 ൽ യുവ സൂപ്പർതാരത്തിന്റെ സിനിമയിൽ അഭിനയിക്കാൻ പോയപ്പോഴുണ്ടായ അനുഭവമാണ് സോണിയ മൽഹാർ തുറന്ന് പറഞ്ഞത്.

Sonia Malhar

ഓഫീസ് സ്റ്റാഫായാണ് ആ സിനിമയിൽ അഭിനയിച്ചത്. ജൂനിയർ ആർട്ടിസ്റ്റാണ്. ശമ്പളം കുറവാണെങ്കിലും സിനിമയോട് അടങ്ങാത്ത ആ​ഗ്രഹം കൊണ്ട് പോയതാണ്. കോസ്റ്റ്യം മാറ്റി. ഒരു ഫാം പോലത്തെ സ്ഥലത്താണ് ഷൂട്ട് നടക്കുന്നത്. ടോയ്ലറ്റിൽ പോയി തിരിച്ച് വരുമ്പോൾ ശരിക്കും എന്നെ ഹോൾഡ് ചെയ്തു. നോക്കുമ്പോൾ ഈ നടനാണ്. ബലമായി പിടിച്ചപ്പോൾ തള്ളി മാറ്റി.

ഞാൻ വിടൂ എന്ന് പറഞ്ഞ് കരഞ്ഞു. പെട്ടെന്നങ്ങനെ സംഭവിച്ച് പോയതാണ് സോണിയയെ ഭയങ്കര ഇഷ്ടമാണ്, പൊന്നു പോലെ നോക്കിക്കോളാമെന്ന് പറഞ്ഞു. താൻ എതിർത്തു. പിന്നീട് ഈ നടൻ തന്നോട് ക്ഷമ പറഞ്ഞെന്നും സോണിയ മൽഹാർ വ്യക്തമാക്കി. തുറന്ന് പറയാനുള്ള കാരണം ആളുകൾക്ക് ഇത്തരം പ്രവൃത്തികളിൽ ഭയം തോന്നാനാണെന്നും സോണിയ മൽഹാർ പറഞ്ഞു.

More from Filmibeat

Read more about: hema committee report
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X