'കുഞ്ഞി... വിശ്വസിക്കാൻ പറ്റുന്നില്ല, സീതാരാമം റിലീസായപ്പോൾ എന്റെ സിനിമയുടെ റിലീസിനുള്ള സന്തോഷമായിരുന്നു'

നസ്രിയ നസീം ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ എത്തിയ പ്രതിഭയാണ്. ഒരു കാലത്ത് നിരവധി ടെലിവിഷൻ പ്രോ​ഗ്രാമുകളിൽ അവതാരകയായിരുന്നു താരം. മാത്രമല്ല ​ഗൾഫ് സ്റ്റേജ്ഷോകളിലും സജീവ സാന്നിധ്യമായിരുന്നു. പിന്നീട് ബാലതാരമായി സിനിമയിലേക്കെത്തി നടി നസ്രിയ. ബ്ലെസി സംവിധാനം ചെയ്ത പളുങ്കിലൂടെയാണ് താരം സിനിമയിലേക്കെത്തിയത്. മമ്മൂട്ടിയുടെ മകളുടെ വേഷം കൈകാര്യം ചെയ്തത് ആദ്യ സിനിമയിലൂടെ ശ്രദ്ധനേടുകയും ചെയ്തു. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരത്തിലൂടെ നായികയായി അരങ്ങേറിയ നസ്രിയ തമിഴിലും തെലുങ്കിലും പിന്നീട് തന്റെ സാന്നിധ്യമറിയിച്ചു.

ദുബായിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന നസ്രിയ സിനിമയിലും ആങ്കറിങ്ങിലും സജീവമായമായതോടെ പിന്നീട് കേരളത്തിലേക്ക് താമസം മാറുകയായിരുന്നു. നായികയായി തിളങ്ങി നിൽക്കുന്ന സമയത്താണ് നസ്രിയ ഫഹദ് ഫാസിലിനെ വിവാഹം ചെയ്തത്. വിവാഹത്തിനുശേഷം നസ്രിയ സിനിമയിൽ നിന്നും ഏറെക്കാലം വിട്ടുനിന്നു.

Nazriya Nazim Dulquer Salmaan

ഇനി കുടുംബിനിയായി ജീവിക്കാനാകും നടിയുടെ തീരുമാനമെന്നും സിനിമയിലേക്ക് തിരിച്ച് വരില്ലെന്നും ആരാധകർ വിശ്വസിച്ച് തുടങ്ങിയ സമയത്താണ് നസ്രിയ 2018ൽ അഞ്‌ജലി മേനോൻ സംവിധാനം നിർവഹിച്ച കൂടെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചുവന്നത്. അവിടെ നിന്ന് പിന്നീട് കൃത്യമായ ഇടവേളകളിൽ നസ്രിയ സിനിമകൾ പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്.

ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്‌സ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും സ്വന്തമാക്കിയിട്ടുള്ള താരത്തിന്റെ ഏറ്റവും പുതിയ റിലീസ് സൂക്ഷ്മദർശിനിയെന്ന സിനിമയാണ്. ബേസിൽ ജോസഫ് നായകനായ സിനിമ ക്രൈം ത്രില്ലറാണ്. സിനിമയുടെ പ്രമോഷൻ പരിപാടികളിലെല്ലാം നടി സജീവമായിരുന്നു. സിനിമയിൽ നല്ലൊരു സൗഹൃദ വലയം ഇതിനോടകം നസ്രിയയ്ക്കുണ്ടായിട്ടുണ്ട്.

അതിൽ നടിയുടെ ഏറ്റവും നല്ല സുഹൃത്തും സഹോദരതുല്യനായും എപ്പോഴും നിലകൊള്ളുന്ന വ്യക്തിയാണ് നടൻ ദുൽഖർ സൽമാൻ. ഇരുവരും തമ്മിലുള്ള ബ്രദർ-സിസ്റ്റർ ബോണ്ട് താരങ്ങളുടെ സോഷ്യൽമീഡിയ പേജിൽ നിന്ന് വ്യക്തമാണ്. ദുൽഖറുമായി മാത്രമല്ല മമ്മൂട്ടിയുടെ കുടുംബവുമായി തന്നെ നല്ലൊരു സൗഹൃദം നസ്രിയയ്ക്കും ഫഹദിനുമുണ്ട്. ദുൽഖറിനെ ബം എന്നാണ് നസ്രിയ വിളിക്കുന്നത്. ദുൽഖറിന് നസ്രിയ തന്റെ സ്വന്തം കുഞ്ഞിയാണ്.

നസ്രിയയെ ദുൽഖർ മാത്രമാണ് കുഞ്ഞിയെന്ന ഓമനപ്പേര് വിളിക്കുന്നത്. ഇപ്പോഴിതാ ദുൽഖർ സൽമാന്റെ സിനിമകൾ വിജയിക്കുമ്പോൾ തന്റെ സിനിമകൾ വിജയിക്കുമ്പോഴുണ്ടാകുന്ന സന്തോഷമാണ് തനിക്ക് തോന്നുന്നതെന്ന് പറയുകയാണ് നസ്രിയ നസീം. സ്കൈലാർക്ക് പിക്ചേഴ്സ് എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നസ്രിയ നസീം.

Nazriya Nazim Dulquer Salmaan

സിനിമകളെ കുറിച്ച് ബമ്മിനോട് നേരിട്ട് കണ്ട് സംസാരിക്കുമ്പോഴാണ് പറയാറുള്ളത്. സീതാരാമം ഇറങ്ങിയ സമയത്ത് ഞാൻ ഓർക്കുന്നു... എന്റെ പടത്തിന്റെ റിലീസും സക്സസിനും ഉണ്ടാകുന്ന സന്തോഷമായിരുന്നു എനിക്ക്. അന്ന് ബം തിയേറ്ററിൽ നിന്നും ഇറങ്ങി വരുന്ന വീഡിയോ ഞാൻ കണ്ടിരുന്നു. ഉടൻ തന്നെ ഞാൻ വിളിച്ചു... ബം ഫോൺ കോൾ എടുത്തു.

കുഞ്ഞി... എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ലെന്നൊക്കെ പറഞ്ഞ് വളരെ സന്തോഷത്തിലാണ് സംസാരിച്ചത്. അതുകൊണ്ട് തന്നെ ആ വിജയം ഒരു വ്യക്തിപരമായ സന്തോഷം കൂടിയായിരുന്നു എന്നാണ് നസ്രിയ നസീം ദുൽഖർ സൽമാനുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്. സലാല മൊബൈല്‍സ്, സംസാരം ആരോഗ്യത്തിന് ഹാനീകരം, ബാംഗ്ലൂര്‍ ഡെയ്​സ് എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

ഏറ്റവും അവസാനം റിലീസായ ദുൽഖർ സിനിമ ലക്കി ഭാസ്കറാണ്. കൊത്തയുടെ പരാജയത്തിനുശേഷം ദുൽഖർ മലയാള സിനിമകളിൽ അഭിനയിച്ചിട്ടില്ല. അതേസമയം നസ്രിയയുടെ പുതിയ ചിത്രമായ സൂക്ഷ്​മദര്‍ശിനി മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നിന്നും നേടുന്നത്. എം.സി ജിതിനാണ് സൂക്ഷ്​മദര്‍ശിനി സംവിധാനം ചെയ്തിരിക്കുന്നത്.

Read more about: nazriya nazim dulquer salmaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X