twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിദേശത്ത് നിന്ന് നെയ്യാറ്റിൻകര ഗോപനായി മോഹൻലാൽ എത്തി, ഇനി 2255 ബെൻസിൽ സഞ്ചരിക്കും

    |

    അവധി ആഘോഷങ്ങൾക്ക് ശേഷം മോഹൻലാൽ സിനിമ ലൊക്കേഷനിലേയ്ക്ക് തിരികെ എത്തിയിരിക്കുകയാണ്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ടാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ലോക്ക് ഡൗണിന് ശേഷം മോഹൻലാൽ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ഇപ്പോഴിത പലക്കാട് ചിത്രീകരണം ആരംഭിച്ച ആറാട്ടിന്റെ ലൊക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മോഹൻലാൽ തന്നെയാണ് തന്റെ പുതിയ ചിത്രത്തിനെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

    Recommended Video

    Mohanlal's new film Aarattu starts shootin in palakkadu | FilmiBeat Malayalam

    'വില്ലനു' ശേഷം ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രമാണ് ആറാട്ട്. മോഹൻലാൽ ബി ഉണ്ണികൃഷ്ണൻ ടീമിന്റെ അഞ്ചാമത്തെ ചിത്രം കൂടിയാണിത്. കോമഡിക്കും ആക്ഷനും പ്രധാന്യം നൽകി കൊണ്ട് ഒരുക്കുന്ന ഒരു മസാല ചിത്രമാണെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. പാലക്കാടും ഹൈദരാബാദുമാണ് ആറാട്ടിന്റെ പ്രാധാന ലൊക്കേഷനുകൾ. ചിത്രത്തിനെ കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ ചുവടെ...

     നെയ്യാറ്റിൻകര ഗോപൻ

    ചിത്രത്തിൽ നെയ്യറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. സ്വന്തം ദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്ന് പാലക്കാട്ടെ ഒരു ഗ്രാമത്തിലേക്ക് പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ എത്തുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്' എന്നാണ് ചിത്രത്തിന്‍റെ മുഴുവൻ പേര്. ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് ഗോപന്റെ കാറാണ്. രാരാജാവിന്‍റെ മകനി'ലൂടെ ഹിറ്റ് ആയ ഫോണ്‍ നമ്പരായ 2255 കാറിനും നല്‍കിയിരിക്കുന്നത്. ഗോപന്റെ കറുത്ത നിറത്തിലുള്ള ഒരു വിന്‍റേജ് ബെന്‍സ് നേരത്തെ തന്നെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

      ഉദയകൃഷ്ണ-മോഹൻലാൽ  ടീം

    വൻ വിജയം നേടിയോഹൻലാൽ ചിത്രമായ പുലിമുരുകന് ശേഷം മോഹൻലാൽ ഉദയകൃഷ്ണ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ആറാട്ട്. ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിലെ നായിക. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

     ബിഗ് ബജറ്റ്   ചിത്രം

    18കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത് . സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ നേരത്തെ ചിത്രത്തിനെ കുറിച്ച് വ്യക്തമാക്കിയിരുന്നു. 60 ദിവസത്തെ ചിത്രീകരണമാണ് ആലോചിക്കുന്നതെന്നും അറിയിച്ചിരുന്നു. ആറാട്ടിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് വിജയ് ഉലകനാഥ്. എഡിറ്റിംഗ് സമീര്‍ മുഹമ്മദ്. സംഗീതം രാഹുല്‍ രാജാണ്. പാലക്കാട്ട് കൂടാതെ ഹൈദരാബാദും ചിത്രത്തിന്റെ ഏതാനും ഭാഗങ്ങൾ ചിത്രീകരിക്കുന്നുണ്ട്. മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റർ, മിസ്റ്റർ ഫ്രോഡ്, വില്ലൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ-ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിക്കുന്ന ചിത്രമാണിത്.

    മികച്ച ചിത്രങ്ങൾ

    ദൃശ്യം2 ന്റെ ചിത്രീകരണം പൂർത്തിയാക്കിയതിന് ശേഷമാണ് ആറാട്ടിന്റെ സെറ്റിൽ മോഹൻലാൽ എത്തിയിരിക്കുന്നത്. റാം, ദൃശ്യം2, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്നിവയാണ് പുറത്തു വരാനുള്ള ലാലേട്ടൻ ചിത്രങ്ങൾ. ദൃശ്യ2 ന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ലോക്ക് ഡൗണിന് ശേഷം താരം അഭിനയിച്ച ആദ്യ ചിത്രമാണ് ദൃശ്യം2. തിയേറ്റർ റിലീസായിട്ടാകും മരയ്ക്കാർ എത്തുക.

    Read more about: mohanlal മോഹൻലാൽ
    English summary
    Soon After Drishyam 2 Wrapped, Mohanlal Joined The Sets Of B Unnikrishnan's Aaraattu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X