ജീവിതത്തിലെ ചില മനോഹരമായ നിമിഷങ്ങൾ, ചിത്രം പങ്കുവെച്ച് സംവൃത സുനിൽ....

മലയാള സിനിമയിൽ ഒരു ഇടം കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ വളരെ പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന നായികയാണ് സംവൃത സുനിൽ. ലാൽ ജോസിന്റെ ചിത്രമായ രസികനിലൂടെ ദിലീപിന്റെ നായികയായി വെള്ളിത്തിരയിൽ എത്തിയ നടി വളരെ പെട്ടെന്ന് തന്നെ കുടുംബ പ്രേക്ഷകരുടേയും യൂത്തിന്റേയും പ്രിയനായികയായി മാറുകയായിരുന്നു. മുൻനിര താരങ്ങൾക്കൊപ്പവും യൂത്തവിനൊപ്പവും ഒരുപോലെ തിളങ്ങാൻ സംവൃതയ്ക്ക് കഴിഞ്ഞിരുന്നു.

സിനിമയിൽ നിന്നുളള സംവൃതയുടെ ഇടവേള പ്രേക്ഷകരെ അങ്ങേയറ്റം വിഷമത്തിലാഴ്ത്തിയിരുന്നു. വെള്ളിത്തിരയിൽ തിളങ്ങി നിൽക്കവെയായിരുന്ന നടി വിവാഹിതയാകുന്നത്. പിന്നീട് ഭർത്താവ് അഖിലിനോടൊപ്പം വിദേശത്ത് താമസമാക്കി. പിന്നീട് പഴയ ചിത്രങ്ങളിൽ മാത്രമായിരുന്നു സംവൃതയെ പ്രേക്ഷകർ കണ്ടത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം സജീവമായിട്ടുണ്ട്.

വർഷങ്ങൾക്ക് ശേഷമുള്ള  തിരികെ വരവ്

2012 ലാണ് സംവൃതയും അഖിലും വിവാഹിതരാകുന്നത്. തുടർന്ന് എല്ലാത്തിനും അവധി നൽകി നടി കുടുംബ ജീവിതം ആഘോഷിക്കുകയായിരുന്നു. ആദ്യ കാലങ്ങളിൽ സോഷ്യൽ മീഡിയയിലും സംവൃത സജീവമായിരുന്നില്ല. പിന്നീട് 8 വർഷങ്ങൾക്ക് ശേഷമാണ് നടി പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ആദ്യം കണ്ട സംവൃതയായിരുന്നില്ല രണ്ടാം വരവിൽ. ഗംഭീര മേക്കോവറിലായിരുന്നു നടി പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്.

പുതിയ ചിത്രം

സോഷ്യൽ മീഡിയയിൽ സജീവമാണ് സംവൃത. സിനിമാ വിശേഷങ്ങളെക്കാളും തന്റേയും കുടുംബത്തിന്റേയും സന്തോഷങ്ങളാണ് നടി പങ്കുവെയ്ക്കുന്നത്. സോഷ്യൽ മീഡിയയിൽ സംവൃത പങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് സംവൃതയുടെ പുതിയ ചിത്രമാണ്. ശരത് കാല ഭംഗി ആസ്വദിക്കുന്ന സംവൃതയെയാണ് ചിത്രത്തിൽ കാണുന്നത്..സിമ്പിൾ ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന നടിയുട ചിത്രം വൈറലായിട്ടുണ്ട്.

 ബ്രേക്കെടുത്തത് തിരികെ

മടങ്ങി വരവിൽ സംവൃത ഏറ്റവും കൂടുതൽ നേരിടേണ്ടി വന്ന ചോദ്യമാണ് എട്ട് വർഷത്തെ ബ്രേക്ക്. സിനിമയിൽ മാത്രമല്ല, ആരാധകരുമായും നടിക്ക് യാതൊരുവിധ ബന്ധവുമില്ലായിരുന്നു. എന്നാൽ ഇത്തരത്തിലൊരു തീരുമാനം എടുക്കാനുളള കാരണവും നടി വെളിപ്പെടുത്തിയിരുന്നു. താരപദവി വിട്ടൊരു ജീവിതമായിരുന്നു വിവാഹശേഷം സംവൃത ആഗ്രഹിച്ചത്. അതുകൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് അകലം പാലിച്ചത്. ഒരു പുതിയ ജീവിതത്തിന്റെ തുടക്കമായിരുന്നു അത്. പാചകം ചെയ്യനോ വീട് പരിപാലിക്കാനോ ഒന്നും അറിയില്ലായിരുന്നു. കൂടാതെ പൂർണ്ണ സ്വകാര്യത വേണമായിരുന്നു. ആ നിമിഷങ്ങൾ ആസ്വദിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നെന്നും നടി പറയുന്നു

 മടങ്ങി വരവിന് ശേഷം

സംവിധായകൻ ലാൽ ജോസിന്റെ റിയാലിറ്റി ഷോയായ നായിക നായകനിലൂടെയായിരുന്നു സംവൃതയുടെ രണ്ടാം വരവ്. ഏറെ മാറ്റത്തോടെയായിരുന്നു നടി ഇടവേളയ്ക്ക് ശേഷം പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് ബിജു മേനോന്റെ നായികയായി സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലും എത്തി. ഈ കഴിഞ്ഞ ഫെബ്രുവരിയിൽ നടിക്കൊരു കുഞ്ഞ് ജനിച്ചിരുന്നു. രുദ്രയെ പ്രേക്ഷകർക്ക് മുന്നിൽ പരിചയപ്പെടുത്തിയതും സംവൃതയായിരുന്നു. കുഞ്ഞിന്റെ ചോറൂണിന്റെ ചിത്രങ്ങളും മറ്റും നടി പങ്കുവെച്ചിരുന്നു. ഇപ്പോൾ ഭർത്താവിനും കുടുംബത്തിനുമൊപ്പ നടി അമേരിക്കൽ ജീവിതം ആഘോഷമാക്കുകയാണ്

Recommended Video

പൃഥ്വിരാജിന്റെ ചോക്ലേറ്റ് ചിത്രം | Old Movie Review | filmibeat Malayalam

ചിത്രം കാണാം

Read more about: samvrutha sunil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X