twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് ടൊവിനോയ്ക്ക് വേണ്ടി ക്ലാപ്പടിച്ചു!!ഇന്ന് പാട്ടും അഭിനയവും,വർഷങ്ങൾക്ക് മുമ്പുള്ള കഥയുമായി സൂരജ്

    |

    തിയേറ്ററുകളിൽ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ടൊവിനോ ചിത്രം ലൂക്കയ്ക്ക് ലഭിക്കുന്നത്. ടൊവിനോയ്ക്ക് മാത്രമല്ല അതിലെ അഭിനേതാക്കൾ മുതൽ ടെക്നീഷ്യൻമാർക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ലൂക്ക പുറത്തിങ്ങുന്നതിനു മുൻപ് തന്നെ ചിത്രത്തിലെ ഗാനങ്ങൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. സമൂഹ മാധ്യമങ്ങളിലും യൂട്യൂബിലുമൊക്കെ ട്രെന്റിങ്ങിൽ ഒന്നാമതായിരുന്നു ഗാനം.

     ആക്ഷൻ ഹീറോയായി ടൊവിനോ!! കൽക്കിയിലെ ഗംഭീര ആക്ഷൻ മേക്കിങ് വീഡിയോ പുറത്ത് ആക്ഷൻ ഹീറോയായി ടൊവിനോ!! കൽക്കിയിലെ ഗംഭീര ആക്ഷൻ മേക്കിങ് വീഡിയോ പുറത്ത്

    അഭിനേതാവ്, സംഗീത സംവിധായകൻ, സഹ സംവിധായകൻ എന്നിങ്ങനെ സിനിമയുടെ എല്ലാ മേഖലയിലും തന്റ്തായ സ്ഥാനം കണ്ടെത്തിയ കലാകാരനാണ് സൂരജ് കുറുപ്പ്. ലൂക്കയുടേയും നീഹരികയുടേയും അതിമനോഹരമായ പ്രണയത്തെ ആദ്യം സംഗീതത്തിലൂടെ പ്രേക്ഷകരുടെ കാതുകളിൽ എത്തിച്ചത് സൂരജ് ആയിരുന്നു. അഭിനയവും പാട്ടും തനിയ്ക്ക് ഒരുപോലെ വഴങ്ങുമെന്ന് ലൂക്ക എന്ന ചിത്രത്തിലൂടെ വീണ്ടും സൂരജ് തെളിയിച്ചിരിക്കുകയാണ്. സംഗീത സംവിധായകൻ എന്നതിലുപരി ലൂക്ക എന്ന ടൊവിനോ ചിത്രം സൂരജിനെ സംബന്ധിച്ച് അൽപം സ്പെഷ്യലാണ്. മാതൃഭൂമി ഡോട് കോമിന് നൽകിയ അഭിമുഖത്തിലാണ് സിനിമ സംഗീത ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.

     അണ്ടർ വാട്ടർ ഫോട്ടോ ഷൂട്ട്!! നടി തായിലന്റ് ജയിലിൽ, അഞ്ചു വര്‍ഷം തടവ് ശിക്ഷ അണ്ടർ വാട്ടർ ഫോട്ടോ ഷൂട്ട്!! നടി തായിലന്റ് ജയിലിൽ, അഞ്ചു വര്‍ഷം തടവ് ശിക്ഷ

    സിനിമ സംവിധാനം ചെയ്യണം

    സിനിമ സംവിധാനം ചെയ്യണം

    ലൂക്കയിൽ സംഗീത സംവിധായകന്റെ റോളിൽ മാത്രമല്ല ക്യാമറയ്ക്ക് മുന്നിലും സൂരജ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ടൊവിനോയുടെ സുഹൃത്ത് മ്യൂസീഷ്യനായിട്ടാണ് സൂരജ് ചിത്രത്തിൽ എത്തിയത്. സംഗീത സംവിധാനത്തിലേയ്ക്ക് അവിചാരിതമായി എത്തിപ്പെട്ട് ആളാണ് താൻ. എന്നാൽ ഒരു ചിത്രം സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും അഭിമുഖത്തിൽ പറഞ്ഞു.

     ടൊവിനോയ്ക്ക് വേണ്ടി ക്ലാപ്പടിച്ചു

    ടൊവിനോയ്ക്ക് വേണ്ടി ക്ലാപ്പടിച്ചു

    സംവിധാനം മോഹം ഉള്ളതു കൊണ്ട് തന്നെ പലരോടൊപ്പവും സഹസംവിധായകനായി പ്രവർത്തിച്ചിരുന്നു. അങ്ങനെ മുമ്പൊരിക്കൽ ഓഗസ്റ്റ് ക്ലബ് എന്ന ചിത്രത്തിൽ ടൊവിനോയുമായി പ്രവർത്തിച്ചിട്ടുണ്ട്. അന്ന് ചിത്രത്തിന്റെ സഹസംവിധായകനായിരുന്നു താൻ. ടൊവിനോയ്ക്ക് വേണ്ടി ക്ലാപ്പടിച്ചു കൊടുത്തിട്ടുണ്ടെന്നും സൂരജ് പറഞ്ഞു. അതിനു ശേഷം ഇപ്പോഴാണ് ടൊവിനോ നായികനാകുന്ന ചിത്രത്തിൽ എത്തുന്നത്.

    ചെറിയ  ഇടവേള

    ചെറിയ ഇടവേള

    സോളയ്ക്ക് ശേഷം സിനിമയിൽ നിന്ന് ചെറിയ ഇടവേളയുണ്ടായി. അവസരങ്ങൾ തേടി എത്താതിരുന്നതുകൊണ്ടല്ല. മറിച്ച് പല അവസരങ്ങളും വേണ്ടെന്ന് വെച്ചതു കൊണ്ടാണ്. തന്നെ തേടിയെത്തിവർക്കെല്ലാം സീത കല്യാണം പോലുളള ഗാനങ്ങളായിരുന്നു ആവശ്യം. അതിലെനിക്ക് തൽപര്യമില്ലായിരുന്നു. എല്ലാ സിനിമയിലും എന്തെങ്കിലും ഒരു പുതുമ ഈണത്തിലും പശ്ചാത്തലസംഗീതത്തിലും കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്. കാലങ്ങള്‍ കഴിഞ്ഞുപോയാലും നമ്മളെ അടയാളപ്പെടുത്തുന്ന സൃഷ്ടികൾ നൽകാൻ സാധിക്കണം.സ്‌ക്രിപ്റ്റ് വായിച്ചശേഷമാണ് സിനിമ തിരഞ്ഞെടുക്കാറുളളത്.

     ലൂക്കയിൽ എത്തുന്നത്

    ലൂക്കയിൽ എത്തുന്നത്

    ലൂക്ക സംവിധായകൻ അരുൺ ബോസ് തന്റെ അടുത്ത സുഹൃത്താണ്, അതിനാൽ തന്നെ ഗാനങ്ങൾ സ്വതന്ത്ര്യമായിട്ടാണ് ചിട്ടപ്പെടുത്തിയത്. നാല് ഗാനങ്ങളാണ് ചിത്രത്തിലുളളത്. അതില്‍ വാനില്‍ ചന്ദ്രികയും ഒരേ കണ്ണാലും ഏറെ പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ലൂക്കയെ കൂടാതെ സോളോ, വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിലൂടെ മലയാളസിനിമയില്‍ അരങ്ങേറ്റം നടത്തിയ സൂരജ് അലമാര, ആന്‍മരിയ കലിപ്പിലാണ്, കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ തുടങ്ങിയ ചിത്രങ്ങളിലും സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്.

    English summary
    sooraj kurup says about tovino thomas old experience
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X