പക്രു ചേട്ടനൊക്കെ നല്‍കാറുളള പിന്തുണ വാക്കുകള്‍ക്കതീതമാണ്! നടനെക്കുറിച്ച് മനസ് തുറന്ന് സൂരജ്‌

By Midhun Raj

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ 5.25 എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ തിളങ്ങിയ താരമാണ് സൂരജ്. സിനിമയിലെ റോബോട്ടായി ശ്രദ്ധേയ പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ ഇറങ്ങി അമ്പതിലധികം ദിവസങ്ങള്‍ പിന്നിട്ട ശേഷമാണ് റോബോട്ട് ആരാണെന്നുളള കാര്യം അണിയറക്കാര്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് സൂരജിനെ അഭിനന്ദിച്ച് പ്രേക്ഷകര്‍ ഒന്നടങ്കം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

സൂരജിന്റെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ 5.25. ടെലിവിഷന്‍ ഷോകളില്‍ നിന്നുമാണ് സൂരജ് മലയാള സിനിമയിലേക്ക് എത്തിയത്. ചെറിയ വേഷങ്ങളില്‍ തുടങ്ങിയ താരത്തിന് ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലാണ് ആദ്യമായി മുഴുനീള വേഷം ലഭിച്ചത്.

അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍

അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ഗിന്നസ് പക്രുവൊക്കെ വെട്ടിത്തെളിച്ച പാതയിലൂടെയാണ് തന്റെ കടന്നുവരവെന്ന് സൂരജ് തുറന്നുപറഞ്ഞിരുന്നു. കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. അഡാര്‍ ലവിലായിരുന്നു ഒമിറാക്കാന്റെ കൂടെയുളള തുടക്കമെന്ന് സൂരജ് പറയുന്നു. ആ ടീമിന്റെ കൂടെ തന്നെ രണ്ടാമത് ഒരു പടം ചെയ്യാന്‍ പറ്റി. അങ്ങനെയാണ് ധമാക്ക ചെയ്യാന്‍ സാധിച്ചത്.

ചിത്രത്തില്‍ സാബു ചേട്ടന്റെ

ചിത്രത്തില്‍ സാബു ചേട്ടന്റെ ശിങ്കിട്ടി ആയിട്ടാണ്, അതായത് ഒരു വലംകൈ ആയിട്ടാണ് ചെയ്യുന്നത്. സാബുചേട്ടന്‍ ബിഗ് ബോസ് ചെയ്തുകഴിഞ്ഞ് ജല്ലിക്കട്ടിന് ശേഷം തൃശ്ശൂര്‍ പൂരവും ഈ സിനിമയും ചെയ്യുന്ന ഒരു സമയമുണ്ടായിരുന്നു. പുളളി ഭയങ്കര തിരക്കിലായിരുന്നു. കാരണം ഓടി നടന്ന് ചെയ്യുകയായിരുന്നു.

ഞങ്ങളുടെ കോമഡി

ഞങ്ങളുടെ കോമഡി പ്രോഗ്രാമില്‍ ഗസ്റ്റായിട്ട് സാബുച്ചേട്ടന്‍ വന്നിട്ടുണ്ട്. അപ്പോള്‍ അവിടുന്ന് കണ്ട് പരിചയമുണ്ട്. നേരത്തെ അറിയാം. ഗപ്പിയിലാണ് സൗബിന്‍ ഷാഹിറിന്റെ കൂടെ അഭിനയിച്ചതെന്നും സൂരജ് പറയുന്നു. ഗപ്പി കഴിഞ്ഞതിന് ശേഷം ജോണേട്ടന്‍ വിളിച്ചായിരുന്നു. ജോണേട്ടന്റെ അമ്മയാണ് എന്നെ സജസ്റ്റ് ചെയ്തത്. ടിവിയിലൂടെ കണ്ടിട്ട്.

അങ്ങനെ കാണാന്‍ വന്നു

അങ്ങനെ കാണാന്‍ വന്നു, പക്ഷേ ആ പ്രോജക്ട് നടന്നില്ല. നടന്നത് അമ്പിളിയാണ്. അതുപോലെ പക്രുചേട്ടന്‍ ഒരുപാട് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പക്രുചേട്ടനെക്കുറിച്ച് പറഞ്ഞാലും പറഞ്ഞാലും തീരൂല. അവരൊക്കെ വെട്ടിത്തളിച്ച പാതയിലൂടെയാണ് നമ്മള്‍ വന്നിട്ടുളളത്. അത്ഭുത ദ്വീപ് ഇറങ്ങിയ സമയത്ത് ഞാന്‍ ഭയങ്കര കൊച്ചായിരുന്നു.

ആ സിനിമയിലൂടെയാണ്

ആ സിനിമയിലൂടെയാണ് ഇങ്ങനത്തെ ആള്‍ക്കാരൊക്ക ഇവിടെയുണ്ടെന്ന് ആള്‍ക്കാര്‍ അറിയാന്‍ തുടങ്ങിയത്. അങ്ങനയൊക്കെ മനസിലാക്കി പിന്നെ മറ്റുളളവര്‍ ആക്‌സപറ്റ് ചെയ്യാന്‍ തുടങ്ങി. ഒരുപാട് നല്ല രീതിയിലുളള സപ്പോര്‍ട്ട് കിട്ടാന്‍ തുടങ്ങി. അഭിമുഖത്തില്‍ സംസാരിക്കവേ സൂരജ് വെളിപ്പെടുത്തി. സൂരജിന്റെതായി മുന്‍പ് പുറത്തിറങ്ങിയ ടെലിവിഷന്‍ പ്രോഗ്രാമുകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.

Read more about: sooraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X