For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണവിനെ വിമർശിക്കുന്നവരോട് പറയാനുളളത് ഇതാണ്; ലൊക്കേഷൻ അനുഭവം പങ്കുവെച്ച് സൂരജ്

  |

  പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു ഹൃദയം. ഏറെ നാളത്തെ കാത്തിരുപ്പിന് ശേഷം ജനുവരി 21 ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഇത്. കാണികളെ ഒരു തരി പോലും നിരാശപ്പെടുത്താതെയാണ് ഹൃദയം എത്തിയിരിക്കുന്നത്. റിലീസ് ചെയ്ത ചിത്രത്തിന് എല്ലാ കേന്ദ്രങ്ങളിൽ നിന്നും നല്ല അഭിപ്രായമാണ് ലഭിക്കുന്നത്.

  ഡിവോഴ്സ് ചെയ്യുമെന്ന് സാമന്ത വർഷങ്ങൾക്ക് മുമ്പേ പറഞ്ഞിരുന്നു, അറം പറ്റിയ വാക്കുകൾ വൈറൽ ആകുന്നു

  പ്രണവ് മോഹൻലാൽ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമായിരുന്നു നായികമാർ. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം സൂരജ് സണ്ണും പ്രധാന വേഷത്തിൽ എത്തിയിരുന്നു. സിനിമ റിലീസിന് ചെയ്തതിന് പിന്നാലെ തന്നെ സന്തോഷം പങ്കുവെച്ച് നടൻ എത്തിയിരുന്നു. സൂരജിന്റെ ആദ്യത്തെ ചിത്രമായിരുന്നു ഇത് നല്ല തുടക്കമാണെന്ന് തനിക്ക് തന്നെ അറിയാം എന്ന് പറഞ്ഞ് കൊണ്ടായിരുന്നു സന്തോഷ പങ്കുവെച്ചത്.

  ഹൃദയം കണ്ടതിന് ശേഷം പ്രണവിനോട് പറയുന്നത്, വികാരഭരിതയായി സുചിത്ര മോഹൻലാൽ, വാക്കുകൾ വൈറൽ ആകുന്നു

  നടന്റെ വാക്കുകൾ ഇങ്ങനെ... '' നടന്‌റെ വാക്കുകൾ ഇങ്ങനെ... '' 2020 സെപ്റ്റംബർ 7 മെരിലാൻഡ് പ്രൊഡക്ഷൻ പാടാത്ത പൈങ്കിളി എന്ന ഏഷ്യാനെറ്റ് മിനിസ്ക്രീൻ സീരിയലിലൂടെ ജനമനസ്സുകളിലേക്ക് എന്നെ കൊണ്ടുവന്ന മെരിലാൻഡ് പ്രൊഡ്യൂസർ മുരുകൻ സാർ ( ഡയറക്ടർ)സുധീഷ് ശങ്കർ സാർ വർഷങ്ങളായുള്ള സിനിമ എന്ന സ്വപ്നത്തിന്റെ സാഫല്യവും എനിക്ക് നേടിത്തന്നത് ആവേശത്തോടെയും അഭിമാനത്തോടെയും എനിക്ക് പറയാവുന്ന മെരിലാൻഡ് പ്രൊഡക്ഷനാണ്.

  ഇത്ര വർഷമായിട്ടും ബിഗ് സ്‌ക്രീനിൽ ഒന്ന് മുഖം കാണണമെന്ന് ആഗ്രഹം മെരിലാൻഡ് സിനിമാസ് പ്രൊഡ്യൂസർ വിശാഖ് സുബ്രഹ്മണ്യം സാറിന്റെ വിനീത് ശ്രീനിവാസൻ സാർ സംവിധാനം ചെയ്ത "ഹൃദയം" എന്ന സിനിമയിൽ 21 സെക്കൻഡ് സീനിലൂടെയാണ്. എനിക്ക് നേടി തന്ന എല്ലാവരോടും ഞാൻ എന്റെ മരണംവരെ കടപ്പെട്ടിരിക്കും. എന്റെ തുടക്കം വളരെ നല്ലതാണെന്ന് എനിക്ക് തന്നെ ഉറപ്പുണ്ട്. ഈ ഉറപ്പും ആത്മവിശ്വാസവും മാത്രം മതി ഇനി മുന്നോട്ടുള്ള അഭിനയജീവിതത്തിലെക്കുള്ള വഴിക്ക് ധൈര്യം കിട്ടാൻ എന്നായിരുന്നു'' സൂരജ് ഫേസ്ബുക്കിൽ കുറിച്ചത്. ഈ പോസ്റ്റ് വൈറലും ആയിരുന്നു,

  ഇപ്പോഴിത പ്രണവ് മോഹൻലാലിനോടൊപ്പമുളള അനുഭവം പങ്കുവെയ്ക്കുകയാണ് സൂരജ്. ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രണവിനെ കുറിച്ച് സൂരജ് വാചാലനായത്. വളരെ സിമ്പിളായ മനുഷ്യൻ എന്നായിരുന്നു പറഞ്ഞത്. പ്രണവിന്റെ സിമ്പിൾ സിറ്റിയെ കുറിച്ചാണ് അധികം പേരും പറഞ്ഞത്. നടന്റെ വാക്കുകൾ ഇങ്ങനെ... '' താരരാജാവിന്റെ മകന്‍/ താരപുത്രന്‍ എന്നൊക്കെ വിശേഷിപ്പിക്കുമ്പോഴും അങ്ങേയറ്റം സിംപിളാണ് പ്രണവ്. തികച്ചും ലളിതമായി ജീവിക്കാനിഷ്ടപ്പെടുന്നയാളാണ് താനെന്ന് പ്രണവ് തന്നെ വ്യക്തമാക്കിയിരുന്നു. ഒരു സീനിലിരിക്കുമ്പോഴാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. അപ്പോള്‍ത്തന്നെ സീറ്റില്‍ നിന്നും എഴുന്നേറ്റ് എനിക്ക് കൈയ്യൊക്കെ തന്നാണ് പ്രണവ് സംസാരിച്ചത്. പാടാത്ത പൈങ്കിളിയിലുള്ള, എന്ന് പറഞ്ഞ് വിശാഖ് സുബ്രഹ്‌മണ്യം സൂരജിനെക്കുറിച്ച് പറയുമ്പോള്‍ അറിയാം, അപ്പു പറഞ്ഞ് എനിക്കറിയാമെന്നായിരുന്നു പ്രണവിന്റെ മറുപടി.

  ഞാനൊക്കെയങ്ങ് അദ്ദേഹത്തിന്റെ കാല്‍ക്കീഴില്‍ വീണു, അത്രയും താഴ്മയോടെയായി സംസാരിക്കുന്ന വ്യക്തിയാണ്. ഈ സിനിമ ഇറങ്ങിയ സമയത്ത് ആരൊക്കെയോ പ്രണവിനെ വിമര്‍ശിക്കുന്നത് കേട്ടിരുന്നു. താരരാജാവിന്റെ മകനാണെന്ന് പറഞ്ഞിട്ടുള്ള ഒരു ആഡംബരവും കാണിക്കാത്ത വ്യക്തിയാണ്. എനിക്ക് ഒരു ചെറിയ വീഡിയോ കിട്ടുമ്പോള്‍ ഞാനൊക്കെ മൊത്തം പാടിപ്പാടി നടക്കുന്നുണ്ട്. സോഷ്യല്‍മീഡിയയില്‍ മുഴുവനും ഇടുന്നുണ്ട്. കഴിഞ്ഞ ദിവസം ഞാന്‍ ലാലേട്ടന്റെ പോസ്റ്റുകള്‍ നോക്കിയിരുന്നു, ഈ സിനിമയുമായി ബന്ധപ്പെട്ട് ഒന്നും പോസ്റ്റ് ചെയ്തിട്ടില്ല അദ്ദേഹം.

  Recommended Video

  ഹൃദയം കണ്ട് പൊട്ടിക്കരഞ്ഞ് സുചിത്ര മോഹൻലാൽ | FilmiBeat Malayalam

  മകനല്ലേ എന്തുകൊണ്ടാണ് അദ്ദേഹം പോസ്റ്റുകളൊന്നും ഇടാത്തത് എന്നായിരുന്നു ഞാന്‍ ചിന്തിച്ചതെന്നും സൂരജ് പറയുന്നു. ആവശ്യത്തിന് മാത്രമേ പബ്ലിസിറ്റിയേ കൊടുത്തിട്ടുള്ളൂ. പ്രണവിന് അഭിനയം പറ്റിയ പണിയല്ല എന്ന് പറഞ്ഞ് വിമര്‍ശിക്കുന്നവര്‍ക്കും സൂരജ് മറുപടി നല്‍കിയിരുന്നു. അരുണ്‍ എന്ന ക്യാരക്ടര്‍ ഇതിനപ്പുറം ഇനിയൊന്നും കാണിക്കാന്‍ പറ്റില്ല. കാരണം സിനിമ സിനിമയായി ആസ്വദിക്കുന്നവര്‍ക്ക് മനസില്‍ സൂക്ഷിക്കാനുള്ള ഒരുപാട് നിമിഷങ്ങള്‍ ചിത്രത്തിലുണ്ടെന്ന് സൂരജ് പറയുന്നു.

  Read more about: pranav mohanlal sooraj hridayam
  English summary
  ‌ Sooraj Sun Opens Up about Hridayam Location Memory With Pranav mohanlal, Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X