ട്രോളന്മാര്‍ എന്ന സ്‌നേഹിക്കുന്നത് ഇതാദ്യമല്ല! ബിഗ് ബോസിലേക്ക് പോയ അനുഭവം പറഞ്ഞ് സൂരജ്

സകല മേഖലകളില്‍ നിന്നും മത്സരാര്‍ഥികളെ എത്തിച്ച് കൊണ്ടാണ് ഇത്തവണ ബിഗ് ബോസ് രണ്ടാം സീസണ്‍ ആരംഭിച്ചത്. റേഡിയോ ജോക്കികളായ രണ്ട് പേരായിരുന്നു മത്സരിക്കാന്‍ എത്തിയത്. തുടക്കം മുതല്‍ രഘു ഉണ്ടായിരുന്നെങ്കിലും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് ആര്‍ ജെ സൂരജ് എത്തുന്നത്. പൊതുവേ ആവശ്യമില്ലാത്ത കാര്യങ്ങളിലൊന്നും സൂരജ് ഇടപെട്ടിരുന്നില്ല.

എന്നാല്‍ വീടിനുള്ളില്‍ ശക്തമായ മത്സരം കാഴ്ചവെക്കാനും കഴിഞ്ഞു. വോട്ടിന്റെ കാര്യത്തില്‍ പിന്നിലായതിനാല്‍ എലിമിനേഷനിലൂടെ പുറത്ത് പോവുകയായിരുന്നു. തിരിച്ച് വന്നതിന് ശേഷം ബിഗ് ബോസിലെ ഓര്‍മ്മകളും അനുഭവങ്ങളും സൂരജ് പങ്കുവെച്ചിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സൂരജിന്റെ വെളിപ്പെടുത്തല്‍.

സൂരജിന്റെ വാക്കുകളിലേക്ക്

പെട്ടെന്നാണ് ബിഗ് ബോസ് ടീമുമായി ചെന്നൈയില്‍ കൂടികാഴ്ച നടത്തിയതും സെലക്ഷന്‍ ലഭിച്ചതും. ഞാന്‍ ഒട്ടും തയ്യാറെടുത്തിരുന്നില്ല. പക്ഷേ ഒന്ന് ശ്രമിക്കാം എന്ന് കരുതി. മാത്രവുമല്ല സോഷ്യല്‍ മീഡിയ അഡിക്റ്റായ ഞാന്‍ സ്വയം ഒരു വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാവുകയായിരുന്നു. അത് വിജയിക്കുകയും 30 ദിവസം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുകയും ചെയ്തു.

സൂരജിന്റെ വാക്കുകളിലേക്ക്

ട്രോളന്മാര്‍ എന്ന സ്‌നേഹിക്കുന്നത് ഇതാദ്യമല്ല. (ചിരിച്ച് കൊണ്ടാണ് സൂരജിന്റെ മറുപടി). സാധരണയായി ചില കാര്യങ്ങളെ കുറിച്ചുള്ള എന്റെ കാഴ്ചപാടുകള്‍ പറയുമ്പോഴാണ് ഞാന്‍ ട്രോള്‍ ചെയ്യപ്പെട്ടത്. എന്നാല്‍ ഇത്തവണ ഞാന്‍ ട്രോളില്‍പെട്ടതില്‍ സങ്കടമുണ്ട്. ഞാന്‍ വെറുതേ ഇരിക്കുന്ന മടിയനാണെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ ബീന്‍ ബാഗിന്റെ ചിത്രം ഉപയോഗിച്ച് ആണ് അധികവും ട്രോള്‍ ലഭിച്ചിട്ടുള്ളത്. ഞാന്‍ ഒരു മടിയനായിരുന്നുവെങ്കില്‍, ഞാന്‍ എങ്ങനെ കോയിന്‍ ടാസ്‌ക് റൗണ്ടില്‍ ഒന്നാമതെത്തുമെന്നും സൂരജ് ചോദിക്കുന്നു.

സൂരജിന്റെ വാക്കുകളിലേക്ക്

രണ്ടാമത് ട്രോള്‍ ചെയ്യപ്പെട്ടത് ഞാന്‍ ആര്യയുടെ സപ്പോര്‍ട്ടര്‍ എന്ന് പറഞ്ഞ് കൊണ്ടായിരുന്നു. ടിവി ഷോകളിലോ സിനിമകളിലോ വേഷങ്ങള്‍ ലഭിക്കാന്‍ വേണ്ടിയാണ് ഞാന്‍ ആര്യയെ പിന്തുണച്ചതെന്നായിരുന്നു ആരോപണം. ഇത് അടിസ്ഥാനരഹിതമാണ്. കാരണം പാഷാണം ഷാജിയും ആര്യയും എനിക്ക് ഇഷ്ടപ്പെട്ട താരങ്ങളായിരുന്നു. അതിനാല്‍ ഞാന്‍ അവരോട് കൂടുതല്‍ ഇടപഴകാന്‍ ശ്രമിച്ചു. മൂന്നാമതായി രജിത് കുമാറിനൊപ്പം നില്‍ക്കുന്നില്ലെന്ന് ഉള്ള കുറ്റപ്പെടുത്തല്‍ ആയിരുന്നു. ഷോ യില്‍ പ്രവേശിക്കുന്നതിന് മുന്‍പ് അദ്ദേഹത്തിന്റെ ആരാധകവൃന്ദത്തെ കുറിച്ച് എനിക്ക് അറിയാം.

സൂരജിന്റെ വാക്കുകളിലേക്ക്

പക്ഷേ അതിന് വേണ്ടി അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. എന്റെ നിലപാടുകളിലും ചിട്ടകളിലും എനിക്ക് നിര്‍ബന്ധമുണ്ട്. കുറച്ചധികം ദിവസം ഷോ യുടെ ഹാങ് ഓവറില്‍ ആയിരുന്നു ഞാന്‍. ഉറക്കമുണരുമ്പോഴുമൊക്കെ അവിടുത്തെ ചിട്ടയെന്നോണം ആദ്യം തിരയുന്നത് മൈക്ക് ആയിരുന്നു. പക്ഷേ ബിഗ് ബോസില്‍ എത്താന്‍ കഴിഞ്ഞാല്‍ നന്ദിയുണ്ട്. ആളുകള്‍ എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങി. അപ്പോഴാണ് ഞാന്‍ ഷോ യുടെ വലിയ പ്രചാരത്തെ കുറിച്ച് കൂടുതല്‍ മനസിലാക്കുന്നതെന്നും സൂരജ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X