For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മേനി പ്രദർശനമുള്ള വേഷങ്ങളോട് നോ പറഞ്ഞു, ഹാസ്യ വേഷങ്ങളിൽ നിന്ന് നായികയായതിനെ കുറിച്ച് ഉർവശി

  |

  തെന്നിന്ത്യൻ സിനിമ കോളങ്ങളിലെ ചർച്ച വിഷയം നടി ഉർവശിയെ കുറിച്ചാണ്. 2020 ലെ മികച്ച നടിമാരെ കുറിച്ച് ചോദിച്ചാൽ ആദ്യത്തെ പേര് ഉർവശിയുടേതായിരിക്കും. ഈ വർഷം പുറത്തിറങ്ങിയ നടിയുടെ മൂന്ന് ചിത്രങ്ങളും മികച്ച വിജയം നേടിയിരുന്നു. അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ കഥാപാത്രം ഇതുവരെ കണ്ട ഉർവശി ചിത്രങ്ങളിൽ ഏറെ വ്യത്യത്യസ്തമായിരുന്നു. പിന്നീട് പുറത്തിറങ്ങിയ ചിത്രങ്ങളായ പുത്തംപുതുകാലൈ, സൂരരൈ പോട്ര്, മൂക്കുത്തി അമ്മന്‍, തുടങ്ങിയ ചിത്രങ്ങളിൽ മറ്റൊരു ഉർവശിയെയാണ് കണ്ടത്. ഓരേ ചിത്രത്തിലൂടെ നടി പ്രേക്ഷകരെ അത്ഭുതപ്പടുത്തുകയായിരുന്നു.

  ടൈപ്പ്കാസ്റ്റിൽ ഒതുങ്ങി നിൽക്കാത്ത നടിയാണ് ഉർവശി. കോമഡി, സീരീയസ്, റൊമാൻസ് ഇവയെല്ലാം അതിന്റേതായ തന്മയത്വത്തോട് കൂടിയാണ് നടി പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. പ്രത്യേക ശൈലിയാണ് ഉർവശിയുടേത്. ഇത് തന്നെയാണ് താരത്തെ എപ്പോഴും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കുന്നത്.ഹാസ്യ വേഷങ്ങളിൽ തിളങ്ങിയിരുന്ന താൻ എങ്ങനെ മുന്‍നിര നായികയായി മാറിയതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഉര്‍വശി . ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  മേനി പ്രദർശനമുള്ള ഗ്ലാമര്‍ വേഷങ്ങളോ, ഇഴുകിയഭിനയിക്കേണ്ട റൊമാന്റിക് വേഷങ്ങളോ ചെയ്യില്ലെന്ന തന്റെ നിബന്ധനകള്‍ തമിഴ് സിനിമയില്‍ ഒരു ഘട്ടത്തില്‍ പ്രതിസന്ധിയായി വന്നിരുന്നു, മലയാളത്തില്‍ ഇത് പ്രശ്‌നമായിരുന്നില്ല, മൈക്കിള്‍ മദന കാമരാജന്‍ എന്ന സിനിമയിലൂടെ കമല്‍ സാര്‍ ഒരു ട്രെന്‍ഡ് തുടങ്ങി. നല്ല ഹ്യൂമര്‍ ചെയ്യേണ്ട നിഷ്‌കളങ്കമായ കഥാപാത്രങ്ങളായിരുന്നു അതിലെ രണ്ടു കഥാപാത്രങ്ങളുമെന്ന് ഉര്‍വശി പറയുന്നു.

  ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് കമല്‍ഹാസന്‍ ആണ് തന്നെ ഉപദേശിച്ചതെന്നും ഉര്‍വശി പറഞ്ഞു. ‘ നീ നന്നായി അഭിനയിക്കുന്ന നടിയാണ്. നല്ല കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുക, ഹ്യൂമര്‍ ചെയ്യുന്നതിന് നടിമാര്‍ പ്രത്യേകിച്ച് നായിക നടിമാര്‍ കുറവാണ് എന്നും അദ്ദേഹം പറഞ്ഞു തന്നു. ഭാഗ്യരാജന്‍ സാര്‍ എന്റെ ഗുരുവാണ്. അതിന് ശേഷം എന്റെ ഏറ്റവും വലിയ ഗുരുവാണ് കമല്‍ഹാസന്‍ സാര്‍,' ഉര്‍വശി കൂട്ടിച്ചേര്‍ത്തു.

  1980-90 കാലഘട്ടത്തിൽ സിനിമയിൽ എത്തിയ ഉർവശി തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിൽ സജീവമായിരുന്നു. വ്യത്യസ്ത സിനിമ ജനറേഷന്റെ ഭാഗമാകാൻ ഉർവശിക്ക് കഴിഞ്ഞിരുന്നു.ചെയ്ത എല്ലാ ചിത്രങ്ങളും തനിക്ക് പ്രിയപ്പെട്ടതാണെന്നാണ് ഉർവശി പറയുന്നത്. അടുത്തിടെ ഡൂൾ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലെ ഒരുപാട് സിനിമകളില്‍ ഞാന്‍ റോളുകള്‍ ചെയ്തിട്ടുണ്ട്. ഇതിലൊക്കെ പ്രിയപ്പെട്ട ഒത്തിരി കഥാപാത്രങ്ങളുണ്ട്. ഒരോ കാലഘട്ടത്തിലും നമ്മള്‍ മെച്ച്വര്‍ഡ് ആവുന്നതിന് അനുസരിച്ച് കഥാപാത്രങ്ങളിലും മാറ്റം വരും.അഞ്ചുവയസില്‍ നമുക്ക് ഒരു കളിപ്പാട്ടം കിട്ടിയാല്‍ സന്തോഷമകും. പതിനഞ്ച് വയസില്‍ നമ്മള്‍ ആഗ്രഹിക്കുന്നത് മറ്റൊരു കാര്യമായിരിക്കും. ഇങ്ങനെ പ്രായം കൂടുന്നതിന് അനുസരിച്ച് ഇഷ്ടാനിഷടങ്ങള്‍ക്കും അഭിരുചികള്‍ക്കും മാറ്റം ഉണ്ടാകുന്ന പോലെ ഒരോ കാലഘട്ടത്തിലും ഒരോ സിനിമകളെ സ്‌നേഹിക്കും- നടി പറയുന്നു.

  Manju warrier's applause to soorarai pottru team | FilmiBeat Malayalam

  സൂപ്പർ താരം എന്ന വിശേഷണത്തെക്കാളും ഭേദപ്പെട്ട നടിയെന്ന് കേൾക്കുന്നതാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്ന് മറ്റൊരു അഭിമുഖത്തിൽ നടി വെളിപ്പെടുത്തിയിരുന്നു.ഇമേജിനെക്കുറിച്ചോര്‍ത്ത് എനിക്ക് ഭയമില്ല. എനിക്ക് പെര്‍ഫോം ചെയ്യാന്‍ സാധിക്കുമെന്ന് ഉറപ്പുള്ള കഥാപാത്രങ്ങള്‍ മാത്രമേ സ്വീകരിക്കാറുള്ളൂ. സൂപ്പര്‍താരമെന്ന് ഇന്ന് വിളിച്ചാല്‍ നാളെ അങ്ങിനെ അല്ലാതാകുമ്പോള്‍ ആ വിശേഷണം ബാധ്യതയാകും. ലാലേട്ടന്‍ മഹാനായ നടനാണ്. അദ്ദേഹത്തെയും എന്നെയും താരതമ്യം ചെയ്യേണ്ട ആവശ്യമില്ല.- നടി പറയുന്നു

  Read more about: urvashi
  English summary
  Soorarai Pottru Actress Urvashi About Tamil And Malayalam Movie Industry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X