twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവര്‍ മരിച്ച ശേഷം ഇങ്ങനെയൊന്നും പറയരുത്, ശാരദക്കുട്ടിക്ക് മറുപടിയുമായി സൂര്യ കൃഷ്ണമൂർത്തി

    |

    മലയാളി സിനിമ പ്രേക്ഷകർ എന്നും ഓർമിച്ചിരിക്കുന്ന പേരാണ് മോനിഷ. എന്നും വേദനയോടെയാണ് താരത്തെ കുറിച്ച് ഓർമിക്കുന്നത്. ചെയ്യാൻ ബാക്കിയാക്കിയ ഒരുപാട് കഥാപാത്രങ്ങൾ ബാക്കിയാക്കിയാണ് മോനിഷ ചമയങ്ങളില്ലാത്ത ലോകത്തേയ്ക്ക് വിടവാങ്ങിയത്. ഒരു ചെറിയ സമയത്ത് മാത്രമേ മോനിഷക്ക് സിനിമയിൽ തിളങ്ങാൻ കഴിഞ്ഞുള്ളൂ. എന്നാൽ ആ ചെറിയ സമയം കൊണ്ട് തന്നെ മികച്ച ഒരുപിടി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിനായി. ഇന്നും മോനിഷയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ പേജുകളിലും സിനിമ കോളങ്ങളിലും ചർച്ച വിഷയമാണ്. ദിവസങ്ങൾക്ക് മുൻപ് എഴുത്തുക്കാരിയും അധ്യാപികയുമായ ശരദക്കുട്ടി താരത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. നടിയ്ക്ക് ദേശിയ പുരസ്കാരം ലഭിച്ചതിനെ കുറിച്ചായിരുന്നു ശാരദക്കുട്ടിയുടെ പോസ്റ്റ്. ഇപ്പോഴിത ഇതിന് മറുപടിയുമായി സൂര്യ കൃഷ്ണ മൂർത്തി
    അന്ന് ജൂറി അംഗമായിരുന്നു ഇദ്ദേഹവും.

    soorya krishnamoorthi

     ആദ്യം ഡയറ്റ് ചെയ്തപ്പോൾ കൊളസ്‌ട്രോൾ കൂടി, ഇപ്പോൾ ഇങ്ങനെയാണ് ഭക്ഷണ രീതി, രഹസ്യം പരസ്യമാക്കി റിമി ആദ്യം ഡയറ്റ് ചെയ്തപ്പോൾ കൊളസ്‌ട്രോൾ കൂടി, ഇപ്പോൾ ഇങ്ങനെയാണ് ഭക്ഷണ രീതി, രഹസ്യം പരസ്യമാക്കി റിമി

    എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത നഖക്ഷതങ്ങളിലെ പ്രകടത്തിനായിരുന്നു 15ാം വയസ്സിൽ മോനിഷയ്ക്ക് നാഷണൽ അവാർഡ് ലഭിക്കുന്നത്. മോനിഷയ്ക്ക് ദേശീയ അവാര്‍ഡ് നല്‍കാനുള്ളത് ജൂറിയുടെ ഏകകണ്ഠമായ തീരുമാനമായിരുന്നു എന്നദ്ദേഹം പറയുന്നു. അവര്‍ മരിച്ച് ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ഇങ്ങനെയൊന്നും പറയരുതെന്നും ഇതെല്ലാം അവര്‍ ജീവിച്ചിരുന്നപ്പോള്‍ എഴുതാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജാനു ബവുറയെ പോലെ പ്രമുഖര്‍ അടങ്ങിയ ജൂറിയാണ് മോനിഷയ്ക്ക് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്. മോനിഷയെ കൂടാതെ അന്ന് അവാര്‍ഡിനായി പരിഗണിച്ചത് സീമാ ബിശ്വാസിന്റെ പ്രകടനമാണ്. എന്നാല്‍, എല്ലാ സീനിലും ഒരുപോലെ അഭിനയിച്ച മോനിഷയ്ക്ക് അവാര്‍ഡ്‌ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു- സൂര്യ കൃഷ്ണമൂർത്തി പറഞ്ഞു.

    ദിവസങ്ങൾക്ക് മുൻപ് മോനിഷയ്ക്ക് അവർഡ് ലഭിച്ചതിനെ കുറിച്ച് ശാരദക്കുട്ടി പറഞ്ഞത് ഇങ്ങനെയായിരുന്നു....മോനിഷക്ക് മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചത് എന്തിനാണെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ലെന്ന് ശാരദക്കുട്ടി ചോദിക്കുന്നു. മോനിഷ എന്ന നടിക്ക് എന്തിനാണ് മികച്ച നടിക്കുള്ള ദേശീയ അവാർഡ് കിട്ടിയതെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. ആരോടൊക്കെ ആയിരിക്കും അന്നവർ മത്സരിച്ചിരിക്കുക?ആരൊക്കെ ആയിരുന്നിരിക്കും ജൂറി അംഗങ്ങൾ? മലയാളത്തിൽ നിന്നുള്ള ജൂറി അംഗം ആരായിരുന്നിരിക്കും?

    നഖക്ഷതങ്ങൾ കാണുമ്പോഴൊക്കെ ഇതേ സംശയങ്ങൾ ആവർത്തിച്ച് തോന്നുകയാണ്. ഇങ്ങനെ യാതൊരു ചലനങ്ങളുമില്ലാത്ത ഒരു മുഖം മലയാളത്തിൽ മറ്റൊരു നടിയിലും ഞാൻ കണ്ടിട്ടില്ല. പിന്നീടും എല്ലാ സിനിമകളിലും ആ നിർജ്ജീവത അവർ പുലർത്തി.എന്റെ മാത്രം തോന്നലാകുമോ ഇത്? ശാരദക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

    പ്രശസ്ത സാഹിത്യകാരനും,തിരക്കഥാകൃത്തും,ചലച്ചിത്രസംവിധായകനുമായ എം.ടി. വാസുദേവൻ നായരാണ് മോനിഷയെ സിനിമയിലേയ്ക്ക് കൊണ്ട് വരുന്നത്. എം.ടി. കഥയും, ഹരിഹരൻ സംവിധാനവും നിർവഹിച്ച 'നഖക്ഷതങ്ങൾ ആയിരുന്നു താരത്തിന്റെ ആദ്യ ചിത്രം.കൗമാരപ്രായത്തിലുള്ള ഒരു ത്രികോണ പ്രണയകഥയാണ് ഈ ചിത്രത്തിലേത്‌. മോനിഷയെ പോലെ തന്നെ പുതുമുഖ താരമായിരുന്ന വിനീതായിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്. (നഖക്ഷതങ്ങളുടെ റീമേക്ക്‌), ദ്രാവിഡൻ തുടങ്ങിയ തമിഴ്‌ ചലച്ചിത്രങ്ങളിലും, രാഘവേന്ദ്ര രാജ്കുമാർ നായകനായി അഭിനയിച്ചിരുന്നു. ചിരംജീവി സുധാകർ (1988) എന്ന കന്നട ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

    Read more about: saradakutty monisha
    English summary
    Soorya Krishnamoorthy Replayed Saradakutty about Monisha national awrad
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X