അമേലിയയെ കാണാനാവുന്നില്ല! മിസ്സ് ചെയ്യുന്നു, ഐമ വീഡിയോ അയക്കാറുണ്ടെന്നും സോഫിയ പോള്‍!

പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള നിരവധി സിനിമകളാണ് സോഫിയ പോള്‍ സമ്മാനിച്ചത്. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ബാംഗ്ലൂര്‍ ഡേയ്‌സ്, പടയോട്ടം തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചത് വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സാണ്. ടൊവിനോ തോമസ് നായകനായി അഭിനയിക്കുന്ന മിന്നല്‍ മുരളിയുടെ ചിത്രീകരണം നടന്നുവരികയാണ്. അതിനിടയിലായിരുന്നു ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ ചിത്രീകരണവും നിര്‍ത്തിവെക്കുകയായിരുന്നു. വയനാട്ടിലെ ഷൂട്ടിംഗ് കഴിഞ്ഞ് കൊച്ചിയിലേക്ക് രണ്ടാംഘട്ട ചിത്രീകരണം പ്ലാന്‍ ചെയ്തിരുന്നു.

മൂന്ന് വയസ്സുകാരിയായ കൊച്ചുമകള്‍ അമേലിയയെ മിസ്സ് ചെയ്യുന്നുണ്ടെന്ന് സോഫിയ പോള്‍ പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അവര്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്. ചിത്രീകരണം നടക്കുന്നതിനാല്‍ ഭര്‍ത്താവിനൊപ്പം നാട്ടിലായിരുന്നു സോഫിയ പോള്‍. ദുബായിലേക്ക് മടങ്ങാനുള്ള തീയതി വരെ നിശ്ചയിച്ചിരുന്നു. അതിനിടയിലാണ് ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്.

തിരിച്ചുപോവാനായി ശ്രമിച്ചിരുന്നുവെങ്കിലും അത് നടന്നിരുന്നില്ല. ഇതോടെയാണ് സോഫിയയും പോളും കൊല്ലത്തെ വീട്ടിലേക്ക് പോയത്. മക്കളും മരുമക്കളും കൊച്ചുമോളും ദുബായിലാണ്. വീഡിയോ കോളിലൂടെ മിക്ക ദിവസവും എല്ലാവരുമായി സംസാരിക്കാറുണ്ടെന്ന് സോഫിയ പോള്‍ പറയുന്നു.

Sophia Paul

ആന്റിയായ ഐമയാണ് ഇപ്പോള്‍ അമേലിയ മോളുടെ കൂട്ടുകാരി. അവളുടെ കുസൃതികളെല്ലാം ഐമ റെക്കോര്‍ഡ് ചെയ്ത് വീഡിയോ അയച്ച് തരാറുണ്ട്. നാട്ടിലുള്ള ഞങ്ങളോട് സേഫായിരിക്കണമെന്ന് പറഞ്ഞുള്ള വീഡിയോ അയച്ചിരുന്നു. ദിനോസറിനെക്കുറിച്ച് പറയുന്നതിന്റെ വീഡിയോയും അയച്ചിരുന്നു. മിടുക്കിയായാണ് അവള്‍ സംസാരിക്കുന്നത്. അത് കണ്ടപ്പോള്‍ അവളെ വാരിയെടുത്ത് ഉമ്മ വെക്കണമെന്ന് തോന്നിയിരുന്നു.

ലോക് ഡൗണ്‍ കഴിഞ്ഞ് തിരികെ പോവുമ്പോള്‍ സ്‌പെഷല്‍ സമ്മാനമൊക്കെ കൊണ്ടുപോവുന്നുണ്ടെന്നും സോഫിയ പോള്‍ പറയുന്നു. രോഗങ്ങളും ലോക് ഡൗണുമൊക്കെ പരസ്പരം അകറ്റുന്നുണ്ടെങ്കിലും മനസ്സുകളുടെ അടുപ്പം കൂടുന്നുണ്ട്. പ്രശ്‌നങ്ങളെല്ലാം അവസാനിച്ച് എല്ലാം സാധാരണ നിലയില്‍ ആവാനായി പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X