ഡബ്സ്മാഷ് മാത്രമല്ല ഇങ്ങനെ ചിലതും കയ്യിലുണ്ട്! കിടിലന്‍ പ്രകടനവുമായി ഡബ്സ്മാഷ് റാണിയും അമ്മയും
നർത്തകിയായ അമ്മയും മകളും ചേർന്നുള്ള നൃത്തം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന ഒരു പേര് സൗഭാഗ്യ വെങ്കിടേഷിന്റേതാണ്. ഡബ്മാഷിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട് താരമായി മാറിയിരിക്കുകയാണ് സൗഭാഗ്യ. അമ്മ താര കല്യാൺ അഭിനയത്തിലൂടെ ആരാധകരെ ഉണ്ടാക്കി എങ്കിൽ മകൾ ഡബ്മാഷിലൂടെയാണ് പ്രേക്ഷകരെ നേടിയത്.

ഒരു പക്ഷെ സൗഭാഗ്യയായിരിക്കും ഡബ്സ്മാഷ് പ്രേക്ഷകരിൽ ഇത്രയ്ക്ക് ഹിറ്റാക്കിയത്. അനുകരണം മാത്ര മല്ല ഈ താരപുത്രിയുടെ കയ്യിലുള്ള നൃത്തത്തിലും സൗഭാഗ്യ ഒരു താരം തന്നെയാണ്. നർത്തകിയായ അമ്മയും മകളും ചേർന്നുള്ള നൃത്തം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

അമ്മയുടേയും മകളുടേയും വീഡിയോ
ക്ലാസിക്കൽ ഡാൻസറായ താരകല്യാണിന്റേയും മകൾ സൗഭാഗായയുടേയും ഡാൻസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈാറലാണ്. ഇതിനു മുൻപും നൃത്തവുമായി അമ്മയും മകളും വേദിയിൽ എത്തിയിട്ടുണ്ട്.
വീഡിയോ കാണാം
വീഡിയോ കാണാം

ഡബ്സ്മാഷ്
സൗഭാഗ്യയോടൊപ്പം താരകല്യാണും ഡബ്സമാഷിൽ എത്താറുണ്ട്. അമ്മയുടേയും മകളുടെ സബ്സാമാഷ് ഏറെ ഹിറ്റുമാണ്. കൃത്യമായ ഭാവങ്ങും ടൈമിങ്ങുമാണ് സൗഭാഗ്യയുടെ ഏറ്റവും വലിയ പ്രത്യേകത. സലിം കുമാർ, ദിലീപ്, ഇന്നസെന്റ് ആറ്റുകാൽ രാമകൃഷ്ണ ഇതൊക്കെ സൗഭഗ്യയുടെ ഹിറ്റ് ലിസ്റ്റിൽ ഉള്ളതാണ്.

കോമഡി നാടകം സൂപ്പർ ഹിറ്റ്
സൗഭാഗ്യയുടെ ഡബ്സ്മാഷിൽ എല്ലാവരും എപ്പോഴും ഓർമിച്ചിരിക്കുന്നത് കോമഡി നടകമാണ്. കോമഡി രാജാക്കന്മാരായ മനോജ് ഗിന്നസു സംഘവും വേദികളിൽ അവതരിപ്പിച്ച് നിറഞ്ഞ കൈയടി വാങ്ങിയ കോമഡി നാടകം സൗഭാഗ്യ ഒന്നും കൂടി പുനരവതരിപ്പിച്ചു. ആ കോമഡി ഡബ്സ്മാഷ് നാടകം സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായിരുന്നു.
ഡബ്സ്മാഷ്
ഡബ്സ്മാഷ്

സോഷ്യൽ മീഡിയ സൂപ്പറാണ്
സിനിമയിലും സീരിയലിലും അഭിനയിച്ചാൽ മാത്രമേ താര പദവി ലഭിക്കുകയുള്ളു എന്ന വിശ്വാസം അടിമുടി തിരുത്തി കുറിച്ചത് സൗഭാഗ്യയാണ്. സിനിമ, സിരിയിൽ മാധ്യമങ്ങളെക്കാലും സോഷ്യൽ മീഡിയ വളരെ പവർഫുൾ ആണെന്നു സൗഭാഗ്യ തെളിയിച്ചു. നിരവധി ഫോളേവേഴ്സുള്ള ഒരു താരമാണ് സൗഭാഗ്യ.

സിനിമയിൽ എന്ന്
ഇത്രയും ഗംഭീരമായി അഭിനയിക്കുന്ന സൗഭാഗ്യ എന്ന് സിനിമയിൽ വരുമെന്നാണ് പ്രേക്ഷകർ ഒറ്റു നോക്കുന്നത്. പല നടിമാരെ വെല്ലുന്ന മികച്ച പ്രകടനമാണ് ഇവരുടേത്. സിനിമയിൽ അഭിനയിക്കാൻ ഇഷ്ടമാണെന്നും നല്ല ഓഫറുകൾ ലഭിച്ചാൽ തീർച്ചയായും അഭിനയിക്കുമെന്നും സൗഭാഗ്യ മുൻപ് പറഞ്ഞിരുന്നു.


Click it and Unblock the Notifications