ഡബ്സ്മാഷ് കഴിഞ്ഞു!! പുതിയ ഐറ്റവുമായി സൗഭാഗ്യ!! അത്ര പോരെന്ന് പ്രേക്ഷകർ, വീഡിയോ കാണാം
ബെല്ലി ഡാന്‍സുമായിട്ടായിട്ടാണ് താരപുത്രിയെത്തിയിരിക്കുന്നത്.
ഇപ്പോൾ സോഷ്യൽമീഡിയ തുറന്നു നോക്കിയാൽ കൂടുതൽ കാണാൻ സാധിക്കുന്നത് ഡബ്സ്മാഷുകളാണ്. ഇതിൽ തന്നെ പലതരത്തിലുള്ള ഡബ്സ്മാഷുകൾ കാണാൻ സാധിക്കും. സിനിമ ഡയലോഗ്, പാട്ടുകൾ, അല്ലെങ്കിൽ സെലിബ്രിറ്റികളുടെ മാനേഴ്സ് എന്നിവയെല്ലാം ഡബ്സ്മാഷിലൂടെ അവതരിപ്പിക്കുന്നു. എന്നാൽ ഇവയ്ക്ക് സോഷ്യൽ മീഡിയയിൽ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

മലയാളികൾക്ക് ഡബ്സ്മാഷെന്നാൽ ആദ്യം ഓടിവരുന്ന മുഖം സൗഭാഗ്യയുടേതാകും. ഡബ്സ്മാഷ് റാണി എന്നാണ് സൗഭാഗ്യയെ അറിയപ്പെടുന്നത്. അത്രയ്ക്ക് ഹിറ്റാണ് ഇവരുടെ ഡബ്സ്മാഷുകൾ. സൗഭാഗ്യയുടെ സലീം കുമാറാണ് ഏറ്റവും ഹിറ്റായത്. ഡബ്സ്മാഷിനു പിന്നാലെ പുതിയൊരു ഐറ്റവുമായി എത്തിയിരിക്കുകയാണ്. ബെല്ലി ഡാന്‍സുമായിട്ടായിട്ടാണ് താരപുത്രിയെത്തിയിരിക്കുന്നത്.
ജോണ്‍ എബ്രഹാം ചിത്രമായ സത്യമേവ ജയതെയിലെ ബെല്ലി ഡാന്‍സിനൊപ്പമാണ് പുത്തന്‍ ചുവടുകളുമായി താരം എത്തിയത്. എന്നാല്‍ സംഭവം ഡബ്സ്മാഷുകള്‍ പോലെ അത്രയ്ക്ക് ഹിറ്റല്ലെന്നാണ് ആരാധകരുടെ പക്ഷം. ഒരു ക്ലാസിക്കൽ ഡാൻസറാണ് സൗഭാഗ്യ. ക്ലാസിക്കൽ ഡാൻസിന്റെ ചുവടുകൾ ബല്ലിയിൽ സൗഭാഗ്യയിൽ പ്രകടമാകുന്നുണ്ടെന്നും ആരാധകർ പറയുന്നുണ്ട്. എന്തായാലും സൗഭാഗ്യയുടെ ബെല്ലി ഡാന്‍സ് ശ്രദ്ധനേടിയിട്ടുണ്ട്.


Click it and Unblock the Notifications











