ഓരോ വാക്ക് പറയുമ്പോഴും അമ്മയ്ക്ക് നെഞ്ചില്‍ നിന്ന് വേദന, വീണ്ടും സര്‍ജറി; വീഡിയോയുമായി സൗഭാഗ്യ

താര കല്യാണിന്റെയും മകള്‍ സൗഭാഗ്യ വെങ്കിടേഷിന്റെയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. വ്യക്തി ജീവിതത്തില്‍ സംഭവിക്കുന്ന നല്ല നിമിഷങ്ങളെയും ചില പ്രതിസന്ധികളെയുമൊക്കെ ഇരുവരും സോഷ്യല്‍ മീഡിയയില്‍ കൂടി പങ്കുവെക്കാറുണ്ട്. തുടക്കത്തില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും വലിയ പിന്തുണയാണ് ഇരുവരുടെയും യൂട്യൂബ് ചാനലുകള്‍ക്ക് ലഭിക്കാറുള്ളത്.

അടുത്തിടെ താര കല്യാണിന്റെ അമ്മയും നര്‍ത്തകിയും നടിയുമായ സുബ്ബലക്ഷ്മിയമ്മയുടെ അസുഖത്തെക്കുറിച്ചും മരണത്തെക്കുറിച്ചും വ്യക്തമാക്കുന്ന വീഡിയോ സൗഭാഗ്യ ചെയ്തിരുന്നു. അമ്മൂമ്മയ്ക്ക് സെര്‍വിക്കല്‍ കാന്‍സര്‍ ആണെന്ന് തുറന്നു പറഞ്ഞ സൗഭാഗ്യ ഡോക്ടര്‍ക്കൊപ്പം എന്തെല്ലാം മുന്‍കരുതലുകള്‍ എടുക്കണമെന്നും എന്തെല്ലാം ലക്ഷണങ്ങള്‍ കണ്ടാല്‍ സെര്‍വിക്കല്‍ കാന്‍സര്‍ ടെസ്റ്റ് ചെയ്യണമെന്നും വീഡയോയിലൂടെ പങ്കുവെക്കുന്നുണ്ട്.

soubhagya

അതുപോലെ താര കല്യാണിന് അടുത്തിടെ തന്റെ ശബ്ദം നഷ്ടപ്പെട്ടിരുന്നു. കുറച്ച് കാലമായി ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നുവെന്നും ഇപ്പോള്‍ പൂര്‍ണമായും നഷ്ടപ്പെട്ടുവെന്നുമായിരുന്നു ഇരുവരും ഒരുമിച്ച് വന്ന വീഡിയോയില്‍ സൗഭാഗ്യ പറഞ്ഞത്. അമ്മയ്ക്ക് വേണ്ടി സൗഭാഗ്യയാണ് സംസാരിച്ചത്.

സ്പാസ്‌മോഡിക് ഡിസ്‌ഫോണിയ എന്നാണ് താരാ കല്യാണിന് ബാധിച്ച അസുഖം എന്നായിരുന്നു വീഡിയോയില്‍ സൗഭാഗ്യ പറഞ്ഞത്. സ്ഥിരമായി ക്ലാസ് എടുക്കുന്നതുകൊണ്ടും ദേഷ്യം വരുമ്പോള്‍ ശബ്ദം പോകുമായിരുന്നു, അങ്ങനെ സംഭവിച്ചതായിരുന്നു എന്നുമൊക്കെയാണ് ആദ്യം കരുതിയിരുന്നത്. നേരത്തെ തൈറോയിഡിന്റെ സര്‍ജറി കഴിഞ്ഞതുകൊണ്ടുമാവാം ശബ്ദത്തിന് ഈ പ്രശ്‌നം എന്നും കരുതിയിരുന്നു. എന്നാല്‍ അതുകൊണ്ടൊന്നുമല്ല ഈ പ്രശ്‌നമെന്ന് ഡോക്ടര്‍മാര്‍ തന്നെ പറഞ്ഞതായാണ് സൗഭാഗ്യ പറഞ്ഞത്.

ഇപ്പോഴിതാ താര കല്യാണിന്റെ യൂട്യൂബ് ചാനലില്‍ മകള്‍ സൗഭാഗ്യ ശബ്ദം കൊടുത്തുകൊണ്ട് ഒരു വീഡിയോ കൂടി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നുണ്ട്. താര കല്യാണിന്റെ ശബ്ദം വീണ്ടെടുക്കുന്നതിനായി സര്‍ജറി നടത്താന്‍ പോകുന്നതിന് മുന്നോടിയായാണ് വീഡിയോ എടുത്തിരിക്കുന്നത്. വീണ്ടും സര്‍ജറി എന്ന പേരിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

'അമ്മയ്ക്ക് സര്‍ജറിക്ക് മുമ്പ് ഡോക്ടര്‍ എത്തി അമ്മയുടെ ശബ്ദം വീഡിയോ എടുത്തിരുന്നു. ശബ്ദത്തിന്റെ പ്രോഗ്രസ് സര്‍ജറി കഴിഞ്ഞാലും അറിയാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്. അതുപോലെ സര്‍ജറിയെക്കുറിച്ചുള്ള എല്ലാ ഡീറ്റെയ്ല്‍സും ഒപ്പമുണ്ടായിരുന്ന ആളോട് പറഞ്ഞുകൊടുത്തിരുന്നു. ഓരോ വാക്ക് പറയുമ്പോഴും നല്ല ബുദ്ധിമുട്ടുന്നുണ്ട്. ഓരോ വാക്ക് പറയുമ്പോഴും നെഞ്ചില്‍ നിന്ന് വേദനയെടുക്കും. അത്ര പരിശ്രമിച്ചിട്ടാണ് ഇപ്പോള്‍ സംസാരിക്കുന്നത്,' സൗഭാഗ്യ വീഡിയോയില്‍ പറയുന്നുണ്ട്.

soubhagya

ഒരു മണിക്കൂറിന്റെ സര്‍ജറിയാണ് അമ്മയ്ക്ക് നടത്തിയത്. അത് കഴിഞ്ഞ് ഏഴ് മുതല്‍ എട്ട് വരെ മണിക്കൂറുവരെ അമ്മയെ ഒബ്‌സര്‍വേഷനില്‍ കിടത്തുകയാണ് ചെയ്യുക. അമ്മ ഓക്കെയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നുവെന്നും വീഡിയോയില്‍ സൗഭാഗ്യ പറയുന്നുണ്ട്. ഭക്ഷണം ഇറക്കാനൊന്നും പ്രശ്‌നമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അത് കഴിഞ്ഞപ്പോള്‍ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു.

ഈ സര്‍ജറി കഴിഞ്ഞാല്‍ 90 ശതമാനം ആള്‍ക്കാര്‍ക്കും സക്‌സസ് ആവാറുണ്ട്. ബാക്കി 10 ശതമാനം പേര്‍ക്ക് മാത്രമാണ് അത് പരാജയപ്പെടുക എന്നാണ്. നമ്മള്‍ ആ 10 ശതമാനത്തില്‍ പെടരുതേ എന്നതാണ് ആകെയുള്ള പ്രാര്‍ത്ഥന എന്നും സൗഭാഗ്യ വീഡിയോയില്‍ പറയുന്നുണ്ട്. ഇതുവരെ സംസാരിച്ചിരുന്ന ശബ്ദമാവില്ല. അതില്‍ നിന്ന് ചെറിയ വ്യത്യാസം ഉണ്ടാവുമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. എന്നാലും കുഴപ്പമില്ല, സുഖമായി സംസാരിക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും സൗഭാഗ്യ പറയുന്നുണ്ട്.

More from Filmibeat

Read more about: thara kalyan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X