എല്ലാ കാര്യങ്ങളിലും നിയന്ത്രണങ്ങള്‍,ഒടുവില്‍ ആ ബന്ധം അവസാനിപ്പിച്ചു, പ്രണയപരാജയത്തെ കുറിച്ച് സൗഭാഗ്യ

By Prashant V R

ഡബ്‌സ്മാഷ് വീഡിയോകളിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരപുത്രിയാണ് സൗഭാഗ്യ വെങ്കിടേഷ്. നടി താരാ കല്യാണിന്റെ മകളായ സൗഭാഗ്യയുടെ വീഡിയോകളെല്ലാം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഡബ്‌സ്മാഷിന് പിന്നാലെ ടിക്ക് ടോക്കിലും തിളങ്ങിയിരുന്നു സൗഭാഗ്യ. ഈ വര്‍ഷമാദ്യം ആണ് അര്‍ജുന്‍ സോമശേഖറുമായുളള താരപുത്രിയുടെ വിവാഹം നടന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.

സൗഭാഗ്യയുടെയും അര്‍ജുന്റെയും വിവാഹ ചിത്രങ്ങളെല്ലാം മുന്‍പ് തരംഗമായി മാറിയിരുന്നു. വിവാഹ ശേഷവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം ഇരുവരും സമൂഹ മാധ്യമങ്ങളില്‍ എത്താറുണ്ട്. സൗഭാഗ്യയ്‌ക്കൊപ്പം നൃത്ത രംഗത്ത് അര്‍ജുനും മുന്‍പ് തിളങ്ങിയിരുന്നു. താര കല്യാണിന്റെ നൃത്ത വിദ്യാലയത്തിലെ വിദ്യാര്‍ത്ഥി കൂടിയായിരുന്നു അര്‍ജുന്‍. അടുത്തിടെ ഫ്‌ളവേഴ്‌സിലെ ചക്കപ്പഴം എന്ന പരമ്പരയിലൂടെ മിനിസ്‌ക്രീന്‍ രംഗത്തേക്കും എത്തിയിരുന്നു താരം.

അതേസമയം അടുത്തിടെ നടന്നൊരു

അതേസമയം അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ജീവിതത്തിലുണ്ടായ പ്രണയ പരാജയത്തെ കുറിച്ച് സൗഭാഗ്യ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഒരാളുമായുളള പ്രണയവും അത് പിന്നീട് ബ്രേക്കപ്പിലേക്ക് എത്തിയതിനെ കുറിച്ചുമൊക്കെയാണ് താരപുത്രി പറഞ്ഞത്.

ഫേസ്ബുക്കില്‍ കൂടി

ഫേസ്ബുക്കില്‍ കൂടി പരിചയമായ ഒരു ജിമ്മനായിരുന്നു ആളെന്ന് സൗഭാഗ്യ പറയുന്നു. ശരീര സൗന്ദര്യം കണ്ടാണ് ഇഷ്ടം തോന്നിയത്. എന്നാല്‍ കുറച്ചുനാള്‍ ആയപ്പോള്‍ എല്ലാം കൈവിട്ടുപോയി. ഒരു ലവര്‍ എന്ന നിലയില്‍ എനിക്ക് ഓരോ നിര്‍ദ്ദേശങ്ങള്‍ അയാള്‍ തരാന്‍ തുടങ്ങി. സോഷ്യല്‍ മീഡിയ അടക്കം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടുവെന്നും സൗഭാഗ്യ പറയുന്നു.

പെണ്‍കുട്ടികള്‍ മാത്രം ഉളള

പെണ്‍കുട്ടികള്‍ മാത്രം ഉളള സ്ഥലത്ത് പഠിച്ച എനിക്ക് ഇതെല്ലാം പുതിയ അറിവുകള്‍ ആയിരുന്നു. തുടര്‍ന്ന് എനിക്ക് തോന്നി എല്ലാ ആണുങ്ങളും ഇങ്ങനെ ആയിരിക്കും എന്ന്. എന്നിട്ടും എല്ലാം ഉപേക്ഷിച്ചു ഞാന്‍ അവനെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചു. ഉത്തരവുകള്‍ വീണ്ടും വീണ്ടും വന്നു.

കൂടാതെ അച്ഛനും

കൂടാതെ അച്ഛനും അമ്മയ്ക്കും ഒപ്പം എവിടെ എങ്കിലും പോകണം എങ്കില്‍ കൂടിയും അയാളുടെ അനുമതി വേണം എന്ന സ്ഥിതി ആയി. അത് ഞാന്‍ അനുസരിച്ചു എന്ന് കണ്ടപ്പോള്‍ കൂടുതല്‍ കൂടുതല്‍ ഉത്തരവുകള്‍ വന്നു തുടങ്ങി. പതിയെ പതിയെ ആദ്ദേഹത്തിന്റെ നോട്ടം ശരീരത്തില്‍ മാത്രമായി, ശരീരത്തില്‍ നോക്കി നീ ഭയങ്കര തടിച്ചി ആണെന്നും സൗന്ദര്യം ഇല്ല എന്നും ചില ആഹാരങ്ങള്‍ മാത്രം കഴിക്കാവൂ എന്നും തുടങ്ങി സര്‍വത്ര നിയന്ത്രണങ്ങള്‍ വരാന്‍ തുടങ്ങി. തുടര്‍ന്ന് സ്ത്രീധനത്തെ പറ്റി വരെ സംസാരം ആയപ്പോള്‍ ആ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. സൗഭാഗ്യ വെങ്കിടേഷ് പറഞ്ഞു.

Recommended Video

Soubhagya Wedding Video | സൗഭാഗ്യ വെങ്കടേഷിന്റെ കിടിലൻ കല്യാണവീഡിയോ | FilmiBeat Malayalam
ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു

ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അര്‍ജുനും തമ്മിലുളള വിവാഹം നടന്നത്. പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയപ്പെട്ട താരദമ്പതികളാണ് ഇരുവരും. വിവാഹശേഷവും ഇരുവരുടെയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. സൗഭാഗ്യയ്‌ക്കൊപ്പം മുന്‍പ് ടിക്ക് ടോക്ക് വീഡീയോകളില്‍ അര്‍ജുനും എത്തിയിരുന്നു.

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X