'ബിലാൽ' അല്ല, അമല്‍ നീരദ്-മമ്മൂട്ടി ചിത്രം ഒരുങ്ങുന്നു, വെളിപ്പെടുത്തി സൗബിൻ ഷാഹിർ

മോളിവുഡ് സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാൽ. മമ്മൂട്ടി അമൽ നീരദ് കൂട്ട്കെട്ടിൽ ഒരുങ്ങുന്ന ബിലാലിനായി മലയാള സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുകയാണ്. മമ്മൂട്ടിയുടെ മാസ് ക്ലാസ് ചിത്രമായ ബിഗ് ബിയുടെ രണ്ടാം പതിപ്പാണ് ബിലാൽ. തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം ചിത്രത്തിന് നേടാനായില്ലെങ്കിലും സോഷ്യൽ മീഡിയയിൽ ആഘോഷമാക്കിയ ചിത്രമായിരുന്നു ബിഗ് ബി. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനത്തെ കുറിച്ച് കേട്ടപ്പോൾ തന്നെ പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുകയായിരുന്നു.

2020 ൽ ചിത്രീകരണം തുടങ്ങേണ്ട ചിത്രം ലോക്ക്ഡൗൺ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നീണ്ടു പോകുകയായിരുന്നു. എന്നാൽ ഈ വർഷം ചിത്രീകരണം തുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. മമ്മൂട്ടിയുടെ ബിലാലിന് വേണ്ടി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കവെ ഇതെ ടീമിന്റെ മറ്റൊരു ചിത്രം വാർത്തകളിൽ വീണ്ടും ഇടം പിടിക്കുകയാണ്. നേരത്തെ ഈ ചിത്രത്തിനെ കുറിച്ച് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അങ്ങനെയൊന്ന് തീരുമാനിച്ചിട്ടില്ലെന്നാണ് സംവിധായകൻ അമൽ നീരദ് അന്ന് പറഞ്ഞത്.

ബിലാലിനെ മുൻപ്  മറ്റൊരു ചിത്രം

നടൻ സൗബിനാണ് ബിലാലിന് മുൻപ് പുറത്തിറങ്ങുന്ന മമ്മൂട്ടി- അമൽ നീരദ് ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്. സൗബിന്റെ ഒരു വീഡിയോയെ ഉദ്ധരിച്ച് ദ് ക്യൂവാണ് വാർത്ത പുറത്തു വിട്ടിരിക്കുന്നത്. മമ്മൂട്ടിയും അമൽ നീരദും മറ്റൊരു ചിത്രത്തിനായി ഒന്നിക്കുന്നുണ്ടെന്നും അതിൽ താൻ അഭിനയിക്കുന്നതായും സൗബിൻ പറയുന്നതായാണ് വീഡിയോയിൽ പറയുന്നതെന്നാണ് ദ് ക്യൂവിന്റെ റിപ്പോർട്ട്. ഇപ്പോള്‍ ചെയ്യുന്ന 'മ്യാവൂ' ചെയ്ത് കഴിഞ്ഞ് ഉടന്‍ തന്നെ അമല്‍ നീരദിന്റെ ചിത്രത്തിലാണ് ജോയിന്‍ ചെയ്യുന്നത്. മമ്മൂട്ടി ചിത്രമാണ്, 'ബിലാല്‍' അല്ല- സൗബിന്റെ വീഡിയോയ ഉദ്ധരിച്ച് ദ് ക്യൂ റിപ്പോർട്ട് ചെയ്യുന്നു.

അമൽ നീരദിന്റെ പ്രതീകരണം

എന്നാൽ നേരത്തേയും ഇതുപോലൊരു വാർത്ത പുറത്തു വന്നിരുന്നു. ഇതിൽ പ്രതികരിച്ച് സംവിധായകൻ അമൽ നീരദ് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ അങ്ങനെയൊന്ന് തീരുമാനിച്ചിട്ടില്ലെന്നാണ് സംവിധായകൻ അമൽ നീരദ് പറഞ്ഞത്. കൊവിഡിന്റെ കാലമാണ് അതിനാല്‍ ഭാവി പദ്ധതികളെ കുറിച്ച് തീരുമാനിച്ചിട്ടില്ല. കൊവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ആരുടെയും ജീവന്‍ അപകടത്തിലാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും അമൽ നീരദ് അന്ന് പറഞ്ഞു.

ബിലാൽ  എന്ന്

നിലവിൽ മമ്മൂട്ടി- അമൽ നീരദ് ചിത്രമായ ബിലാലിൻറെ പ്രീ പ്രൊഡക്ഷന്‍ ജോലികൾ പുരോഗcfക്കുകയാണ്. രണ്ട് വര്‍ഷം മുന്‍പാണ് അമല്‍ നീരദ് ബിലാല്‍ പ്രഖ്യാപിച്ചത്. 2020 മാര്‍ച്ച് 26 ന് ചിത്രീകരണം തുടങ്ങാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ ആദ്യ ഷെഡ്യൂള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെയായിരുന്നു കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. എന്നാൽ ചിത്രം ഈ വർഷം ആരംഭിക്കുമെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ടുകൾ.

Recommended Video

ബിലാലിൽ മമ്മുക്കയുടെ വില്ലൻ ജോൺ എബ്രഹാമോ? | FilmiBeat Malayalam
താരങ്ങൾ

2000 ൽ പുറത്തിറങ്ങിയ ബിഗ് ബിയിലെ ഭൂരിഭാഗം താരങ്ങളും ബിലാലിലും ഉണ്ടാകുമെന്നാണ് സൂചന. മനോജ് കെ ജയൻ, ലെന, ബാല, മംമ്ത മോഹൻദാസ് തുടങ്ങിയവർ ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളെ തന്നെയാണ് രണ്ടാം ഭാഗത്തിലും അവതരിപ്പിക്കുന്നത്. അമല്‍ നീരദ്, അന്‍വര്‍ റഷീദ്, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഗോപി സുന്ദർ ആണ് ബിലാലിന്റെ പശ്ചാത്തല സം​ഗീതം ഒരുക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X