ജാമുവിനെ ചേര്‍ത്ത് പിടിച്ച് സ്‌നേഹ ചുംബനം നല്‍കി സൗബിന്‍; തന്റെ ജീവിതം മനോഹരമാക്കിയത് അവളാണെന്ന് താരം

മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനായ നടന്‍ സൗബിന്‍ ഷാഹിറും ഭാര്യ ജാമിയയും തങ്ങളുടെ വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്കൊപ്പം സൗബിനായിരുന്നു ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത സൂചിപ്പിച്ച് കൊണ്ട് പ്രിയതമയ്ക്ക് ആശംസ അറിയിച്ചിരിക്കുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഈ പോസ്റ്റ് വൈറലാവുകയും ചെയ്തു.

ജാമിയയ്‌ക്കൊപ്പമുള്ള ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളിലെടുത്ത നിരവധി ഫോട്ടോസാണ് സൗബിന്‍ പങ്കുവെച്ചിരിക്കുന്നത്. 'തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീക്ക്, എന്റെ ജീവിതം ഏറ്റവും സുന്ദരമാക്കുന്നവള്‍ക്ക്, വിവഹവാര്‍ഷിക ആശംസകള്‍. ലവ് യു ജാമു.' എന്നാണ് സൗബിന്‍ ചിത്രങ്ങള്‍ക്ക് താഴെ തലവാചകമായി കുറിച്ചിരിക്കുന്നത്. ജോജു ജോര്‍ജ്, നേഹ മിശ്ര, സിദ്ധാര്‍ഥ്, സയനോര ഫിലിപ്പ്, തുടങ്ങി നിരവധി താരങ്ങളാണ് സൗബിനും ജാമിയയ്ക്കും ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്.

 jamu-soubi-

കോഴിക്കോട് സ്വദേശിനിയായ ജാമിയ സാഹിറും സൗബിനും തമ്മില്‍ വിവാഹം 2017 ഡിസംബര്‍ പതിനാറിനായിരുന്നു നടന്നത്. ഇന്ന് മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് താരദമ്പതിമാര്‍. ഒര്‍ഹാന്‍ എന്ന പേരിട്ടിരിക്കുന്ന രണ്ടു വയസ്സുകാരനും താരങ്ങള്‍ക്കുണ്ട്. നേരത്തെ പലപ്പോഴും മകന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെയായി സൗബിന്‍ എത്താറുണ്ട്. ഇതെല്ലാം ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ് പതിവ്. മാസങ്ങള്‍ക്ക് മുന്‍പ് ജാമിയയുടെ ജന്മദിനത്തിലും ചിത്രങ്ങളുമായി സൗബിന്‍ എത്തിയിരുന്നു.

 jamu-soubi-

വിവാഹത്തിന് മുന്‍പ് കൊച്ചി ആസ്ഥാനമാക്കിയുള്ള മാര്‍ക്കറ്റിംഗ് പ്രൊഫഷനില്‍ ജോലി നോക്കുകയായിരുന്നു ജാമിയ. പറവ എന്ന സിനിമയിലൂടെ സംവിധായകനായി തിളങ്ങിയ സൗബിന്‍, നായകനായി തിളങ്ങി നില്‍ക്കുകയാണ്. ഏറ്റവും പുതിയതായി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കുകയാണ് താരം.

Recommended Video

ബോറടി മാറ്റാൻ പട്ടം പറത്തി സൗബിന്‍ | Filmibeat Malayalam

ഇന്ത്യയിലിരുന്നും ജയിക്കാം 262 ദശലക്ഷം ഡോളർ; അറിയേണ്ടതെല്ലാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X