എന്റെ കണ്ണ് നനയിച്ചു, മകനായതുകൊണ്ട് പറയുകയല്ല, സൗബിനെ കുറിച്ച് പിതാവ്...
മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സൗബിൻ. അഭിനേതാവ് എന്നതിൽ ഉപരി സംവിധായകൻ കൂടിയാണ് അദ്ദേഹം. 2013 ൽ പുറത്ത് ഇറങ്ങിയ അന്നയും റസൂലും എന്ന ചിത്രത്തിലൂടെയാണ് സൗബിൻ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ചെറുതും വലുതുമയ നിരവധി വേഷങ്ങളിൽ നടൻ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോൾ മലയാള സിനിമയുടെ ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു ഘടകമായി സൗബിൻ മാറിയിരിക്കുകയാണ്.
ലാൽ ജോസ് സംവിധാനം ചെയ്ത മ്യാവൂവാണ് സൗബിന്റെ ഏറ്റവും പുതിയ ചിത്രം. മംമ്ത മോഹൻദാസ് ആണ് നായികയായി എത്തിയിരിക്കുന്നത്. ഡിസംബർ 24 ന് ആയിരുന്നു ചിത്രം റിലീസിന് എത്തിയത്. പൂർണ്ണമായും ഗൾഫിൽ ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സൗബിന്റെ കുറിച്ചുള്ള പിതാവിന്റെ കമന്റാണ്. ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചത് ഔസേപ്പച്ചനായിരുന്നു. അദ്ദേഹം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് കമന്റായിട്ടായിരുന്നു സൗബിനെ കുറിച്ച് വാചാലനായത്.

സൗബിന്റെ പിതാവിന്റെ വാക്കുകൾ ഇങ്ങനെ... "ഞാനും ഈ സിനിമ കണ്ടു മകൻ ആയതു കൊണ്ട് പറയുകയല്ല അവൻ എൻ്റെ കണ്ണനനയിച്ചു... അതിനു അവസരം കൊടുത്ത ലാലുവിനും,ഇക്ബാൽ കുറ്റി പുറത്തിനും നന്ദി,ഒരുപാട് ...ഒരുപാട്..." ബാബു ഷാഹിർ കുറിച്ചു. ഔസേപ്പച്ചന് കുറിപ്പിനോടൊപ്പം സൗബിന്റെ പിതാവിന്റെ വാക്കുകളും വൈറലായിട്ടുണ്ട്. നല്ല കമന്റുകളാണ് ലഭിക്കുന്നത്.

ഔസേപ്പച്ചന്റെ കുറിപ്പിങ്ങനെ," 'മ്യാവൂ' വലിയ കൊട്ടും ആഘോഷങ്ങളൊന്നുമില്ലാതെ തീയറ്ററിൽ എത്തിയ മ്യാവൂ ഇന്നലെ എന്റെ കുടുംബത്തോടൊപ്പം തന്നെ കാണാൻ ഇടയായി. നൂറു ശതമാനം ഒരു നല്ല കുടുംബ സിനിമ. എല്ലാവർക്കും ഇഷ്ടപ്പെട്ടു. പ്രവാസികളായ ഒരു ഭർത്താവിന്റെയും, ചെറിയ പിണക്കത്തിൽ അകന്നും അടുത്തും നിൽക്കുന്ന ഒരു ഭാര്യയുടെയും നിർമ്മലവും നിഷ്ക്കളങ്കവുമായ സ്നേഹം, അവർക്കിടയിൽ ജീവിക്കുന്ന കുട്ടികൾ.മരുഭൂമിയിലെ ജീവിതങ്ങളെ പച്ചയായി ഒരു കൃത്രിമത്വവും ഇല്ലാതെ തന്നെ അവതരിപ്പിച്ചിരിക്കുന്നു. സൗബിൻ ഷാഹിർ അത്ഭുത പെടുത്തുന്ന അഭിനയം കാഴ്ചവച്ചിട്ടുണ്ട്.നല്ല അഭിനേതാക്കൾ, നല്ല സംഗീതം, നല്ല ഛായാഗ്രഹണം. ലാൽ ജോസ് എന്ന സംവിധായകനിൽ നിന്നും പ്രതീക്ഷിച്ചത് പോലെ തന്നെ എല്ലാ മുഹൂർത്തങ്ങളും മനോഹരമാക്കി. എല്ലാവരും തീയറ്ററിൽ തന്നെ പോയി കാണേണ്ട സിനിമയാണ് തോമസ് തിരുവല്ലക്കും എല്ലാ അണിയറപ്രവർത്തകർക്കും ആശംസകൾ. സിനിമ വൻ വിജയമാകട്ടെ.".. എന്നായിരുന്നു ഔസേപ്പച്ചന്റെ വാക്കുകൾ.

'അറബിക്കഥ', 'ഡയമണ്ട് നെക്ലേസ്', 'വിക്രമാദിത്യൻ' എന്നീ ചിത്രങ്ങൾക്കുശേഷം ലാൽജോസിനുവേണ്ടി ഡോ. ഇക്ബാൽ കുറ്റിപ്പുറം തിരക്കഥ എഴുതിയ സിനിമയാണ് മ്യാവു. സലിംകുമാർ, ഹരിശ്രീ യൂസഫ് തുടങ്ങിയവർക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയും സുപ്രധാന കഥാപാത്രങ്ങളായി വരുന്ന സിനിമയാണിത്. ഗൾഫിൽ ജീവിക്കുന്ന സാധാരണ കുടുംബത്തിന്റെ കഥ പറയുന്ന ചിത്രം പൂർണമായും യുഎഇയിലാണ് ചിത്രീകരിക്കുന്നത്. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ്സ് തിരുവല്ല നിർമ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് അജ്മൽ ബാബു ആയിരുന്നു.,
Recommended Video

ഈ സിനിമയിൽ സൗബിനെ കാസ്റ്റ് ചെയ്തതിനെ കുറിച്ച് മാത്യഭൂമിഡോക്ടകോമിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ ലാൽ ജോസ് പറഞ്ഞിരുന്നു. കുമ്പളങ്ങി നൈറ്റ്സ് സിനിമ കണ്ടതിന് ശേഷമാണ് ഒരു ആക്ടര്‍ എന്ന നിലയില്‍ സൗബിനെ തിരിച്ചറിഞ്ഞതെന്നാണ് സംവിധായകൻ പറയുന്നത്.അതേസമയം മ്യാവൂവില്‍ സൗബിനെ അഭിനയിക്കാന്‍ വിളിക്കുന്നതില്‍ ആശങ്കയുണ്ടായിരുന്നെന്നും ലാല്‍ ജോസ് പറഞ്ഞു.'നമുക്കൊരു പേടിയുണ്ടായിരുന്നു. പുതിയ ജനറേഷനിലെ ആക്ടറാണ്. വേറൊരുതരത്തിലുള്ള സിനിമകളിലാണ് അഭിനയിക്കുന്നത്. നമ്മളുടെയൊക്കെ ടൈപ്പ് സിനിമയില്‍ അഭിനയിക്കുമോ എന്നറിയില്ല. പക്ഷെ സംസാരിച്ചപ്പോള്‍ പുള്ളിയ്ക്ക് കഥകേട്ടു. ഇഷ്ടമായി,' അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications