സൗബിനെ ഇങ്ങനെ കണ്ടാല്‍ പേടി തോന്നും! അടുത്ത വര്‍ഷവും മികച്ച നടന്‍ സൗബിന്‍ തന്നെ! കാണൂ
മലയാള സിനിമാലോകത്ത് അതിവേഗം ശ്രദ്ധിക്കപ്പെടുന്ന നിലയിലേക്ക് എത്തിയ താരമാണ് സൗബിന്‍ ഷാഹിര്‍. സഹസംവിധായകന്‍, സഹനടന്‍ എന്നിങ്ങനെ അത്ര ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിലൂടെ അല്ലായിരുന്നു സൗബിന്റെ വളര്‍ച്ച. ഇന്ന് നായകനായും സംവിധായകനായും മാറിയ സൗബിന്‍ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള അംഗീകാരം സ്വന്തമാക്കിയിരുന്നു. ഫെബ്രുവരിയില്‍ റിലീസിനെത്തിയ കുമ്പളങ്ങി നൈറ്റ്‌സില്‍ അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു താരം കാഴ്ച വെച്ചത്.
എന്നാല്‍ വരാനിരിക്കുന്ന സിനിമകളില്‍ അതിലും ഗംഭീരമായ വേഷമായിരിക്കുമെന്നാണ് സൂചന. എല്ലാവരെയും ഞെട്ടിക്കുന്ന തരത്തില്‍ മേക്കോവര്‍ നടത്തിയിരിക്കുകയാണ് സൗബിനിപ്പോള്‍. സോഷ്യല്‍ മീഡിയ പേജിലൂടെ താരം തന്നെയാണ് ഈ ചിത്രം പുറത്ത് വിട്ടത്. ഒരു കട്ടിംഗ് മെഷീനുമായി കലിപ്പ് ലുക്കില്‍ നില്‍ക്കുന്ന സൗബിനെ കണ്ടാല്‍ പെട്ടെന്ന് ആര്‍ക്കും തിരിച്ചറിയാന്‍ പറ്റിയെന്ന് വരില്ല.

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെയായിരുന്നു സൗബിന്‍ നായകനായി അരങ്ങേറ്റം നടത്തിയത്. ഈ സിനിമയിലെ പ്രകടനമായിരുന്നു സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിലേക്ക് സൗബിനെ എത്തിച്ചത്. പിന്നീട് നിരവധി സിനിമകളില്‍ താരമെത്തിയെങ്കിലും കുമ്പളങ്ങി നൈറ്റ്‌സിലെ സജി എന്ന വേഷം പ്രേക്ഷകരെ ത്രസിപ്പിക്കുന്നതായിരുന്നു.
സൗബിന്റേതായി ഇനി വരാനിരിക്കുന്നത് നിരവധി ചിത്രങ്ങളാണ്. അതില്‍ അമ്പിളി, വൈറസ്, ജാക്ക് ഡാനിയേല്‍, ട്രാന്‍സ്, ജൂതന്‍, എന്നീ സിനിമകളുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ക്രീയേറ്റിവിറ്റിയുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് സൗബിന്‍ ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്.


Click it and Unblock the Notifications