ഭീഷ്മ പര്‍വത്തിന്റെ ചിത്രീകരണം എളുപ്പമായിരുന്നില്ല, ബുദ്ധിമുട്ടുകളെ കുറിച്ച് സൗബിന്‍

സോഷ്യല്‍ മീഡിയയിലും സിനിമ കോളങ്ങളിലും ചര്‍ച്ചയാവുന്നത് മമ്മൂട്ടിയുടെ ഭീഷ്മപര്‍വമാണ്. ബിഗ് ബിയ്ക്ക് ശേഷം മമ്മൂട്ടി-അമല്‍നീരദ് കൂട്ട്‌കെട്ടില്‍ ഒരുങ്ങിയ ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. പ്രതീക്ഷിച്ചതിലും അധികമാണ് സിനിമ നല്‍കിയിരിക്കുന്നത്. മമ്മൂട്ടിയുടെ മാസ് ക്ലാസ് ചിത്രമാണ ഭീഷ്മപര്‍വമെന്നാണ് ആരാധകര്‍ പറയുന്നത് . എണ്‍പതുകളിലെ കഥയാണ് ഭീഷ്മപര്‍വം.

soubin

മമ്മൂട്ടിക്കൊപ്പം വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. എല്ലാവരും തങ്ങളുടെ ഭാഗം വൃത്തിയായി കൈകാര്യം ചെയ്തിട്ടുണ്ട്. സൗബിന്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, തുടങ്ങിയവരുടെ പ്രകടനം സോഷ്യല്‍ മീഡിയയിലും സിനിമകോളങ്ങിലുമെല്ലാം ഇതിനോടകം തന്നെ ചര്‍ച്ചയായിട്ടുണ്ട്.ഒരു ചെറിയ ഇടവേളയ്ക്ക്് ശേഷമാണ് മമ്മൂട്ടി ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് ഭീഷ്മപര്‍വത്തിനെ കുറിച്ച് സൗബിന്‍ ഷാഹിര്‍ പറഞ്ഞ വാക്കുകളാണ്. ചിത്രീകരണ സമയത്ത് നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചാണ് നടന്‍ പറഞ്ഞത്. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.എണ്‍പതുകളിലെ വസ്ത്രരീതിയും വീടുകളുമടക്കം സിനിമയില്‍ കൊണ്ടുവരാന്‍ ഒരുപാട് ബുദ്ധിമുട്ടി എന്നാണ് സൗബിന്‍ പറയുന്നത്.

സൗബിന്റെ വാക്കുകള്‍ ഇങ്ങനെ...''എണ്‍പതുകളിലെ കാറുകളും അതിലെ സ്ഥലങ്ങളും വസ്ത്രങ്ങളും വീടുകളുമാണ് ചിത്രത്തിലുള്ളത്. ഇപ്പോള്‍ അത് ഷൂട്ട് ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടാണ്. അങ്ങനെയുള്ള സ്ഥലങ്ങള്‍ കണ്ടുപിടിക്കുക എന്നത് ഭയങ്കര ബുദ്ധിമുട്ടാണ്.റോഡും ടാറുമടക്കം. ബുദ്ധിമുട്ടുള്ള കൊറോണ സമയത്ത്. അതും ഇടയിലൊരാള്‍ മാസ്‌ക് വെച്ചുപോയാല്‍ പെട്ടു. അത് പോലും ശ്രദ്ധിക്കണം. കഷ്ടപ്പാടാണ്,'' സൗബിന്‍ പറഞ്ഞു.

ചിത്രത്തിന്റെ സംഗീത സംവിധായകനായ സുഷിന്‍ ശ്യാമും ചാറ്റ് ഷോയില്‍ പങ്കെടുത്തിരുന്നു. ഭീഷ്മയിലെ പാട്ടുകളെല്ലാം തന്നെ വളരെ ഓര്‍ഗാനിക്കായി സംഭവിച്ചതാണ്, എന്നായിരുന്നു സുഷിന്‍ ശ്യാമിന്റെ പ്രതികരണം.

മമ്മൂട്ടിക്കൊപ്പം വന്‍താരനിരയായിരുന്നു ചിത്രത്തില്‍ അണിനിരന്നത്. സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെ.പി.എ.സി ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X