ഗന്ധര്‍വ്വനായി സൗബിന്‍ ഷാഹിര്‍! ആഷിക് അബുവിന്റെ അടുത്ത അഡാറ് ചിത്രത്തിന് കളമൊരുങ്ങി

ആഷിക് അബുവിന്റെ സംവിധാനത്തിലെത്തിയ വൈറസ് തിയറ്ററുകളില്‍ ഗംഭീര പ്രകടനം നടത്തി കൊണ്ടിരിക്കുകയാണ്. നിരവധി താരങ്ങള്‍ അണിനിരന്ന സിനിമയില്‍ സൗബിന്‍ ഷാഹിര്‍ അടക്കമുള്ളവരുടെ പ്രകടനം വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ സൗബിനെ നായകനാക്കി മറ്റൊരു സിനിമ കൂടി ആഷിക് അബു പ്രഖ്യാപിച്ചിരിക്കുകയാണ്. രസകരമായ കാര്യം ചിത്രത്തില്‍ സൗബിനെത്തുന്നത് ഒരു ഗന്ധര്‍വ്വന്‍ ആയിട്ടാണെന്നുള്ളതാണ്.

soubin-shahir

ഒരു ഗന്ധര്‍വ്വന്‍ ഭൂമിയില്‍ എത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്. ഗന്ധര്‍വ്വന് പ്രണയം ഉണ്ടെങ്കിലും പച്ചയായ മനുഷ്യനായി മാറുന്ന ഗന്ധര്‍വ്വനാണ് ചിത്രത്തിലുള്ളത്. സിനിമയുടെ പേര് സംബന്ധിച്ചോ നായിക ആരാണെന്നത് സംബന്ധിച്ചോ കൂടുതല്‍ വിവരങ്ങള്‍ ഇനിയും തീരുമാനച്ചിട്ടില്ല. ഉണ്ണി ആര്‍ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ആദ്യത്തോടെയായിരിക്കും ആരംഭിക്കുക.

ഗന്ധര്‍വ്വന്റെ കഥയെ ആസ്പദമാക്കി ഒരുക്കിയ 'ഞാന്‍ ഗന്ധര്‍വ്വന്‍' എന്ന ചിത്രം ഒരു കാലത്ത് മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു. ആഷിക് അബുവിന്റെ സിനിമയുടെ കഥയെ കുറിച്ചുള്ള ചര്‍ച്ചകള്‍ വന്നപ്പോള്‍ പ്രേക്ഷകര്‍ ആദ്യം സംശയം ഉന്നയിച്ചത് ഈ ചിത്രത്തെ കുറിച്ചായിരുന്നു. എന്നാല്‍ ഈ ചിത്രത്തിന് ഞാന്‍ ഗന്ധര്‍വ്വനുമായി യാതൊരു സാമ്യവുമില്ലെന്നാണ് സൂചന. എന്തായാലും പ്രേക്ഷകരെ ത്രസിപ്പിക്കുന്നൊരു ചിത്രമായിരിക്കുമിതെന്നാണ് സൂചന.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X